തലശേരി:(www.panoornews.in)ജൂൺ മാസം സ്കൂളുകൾ തുറക്കും മുമ്പ് ഇപ്പ ശരിയാക്കിത്തരാമെന്ന് പറഞ്ഞാണ് ലോഗൻസ് റോഡ് നവീകരണം ആരംഭിച്ചത്. ഏപ്രിൽ 19 മുതൽ ആരംഭിച്ച ലോഗൻസ് റോഡ് നവീകരണ പ്രവൃത്തികൾ പക്ഷെ മാസം അഞ്ചു പിന്നിടാറായിട്ടും തീർന്നില്ല. ഇനി എന്ന് തീരുമെന്ന് ഉറപ്പിച്ചു പറയാൻ കരാർ ഏറെറടുത്ത ഊരാളുങ്കൽ സൊസൈറ്റിക്കോ എല്ലാം നോക്കി നടത്തുന്ന നഗര സഭക്കോ കഴിയുന്നുമില്ല.
നഗരസഭക്കെതിരെ പ്രതിഷേധിച്ചാൽ 'പണി' വരുമോ എന്ന ഭീതിയുള്ളതിനാൽ വ്യാപാരികൾ പ്രതിഷേധമുള്ളിലൊതുക്കുകയാണ്. ലോഗൻസ് റോഡ് ആരംഭിക്കുന്ന പഴയ ബസ് സ്റ്റാന്റിനടുത്ത ട്രാഫിക് യൂനിറ്റ് മുതൽ നാരങ്ങാപ്പുറം മണവാട്ടി കവല വരെ കോൺക്രീറ്റ് പ്രവൃത്തികൾ പൂർത്തിയാക്കിയാട്ടുണ്ട്.
അനുബന്ധമായുള്ള ഒപ്പം ചെയ്തു തീർക്കേണ്ടിയിരുന്ന ഓവുചാൽ നിർമാണമാണ് ഇഴയുന്നത്. പലവട്ടം ലക്ഷങ്ങൾ പൊടിച്ച ലോഗൻസ് റോഡിൽ ഏറ്റവും ഒടുവിലായി വിരിച്ച പഴയ ഇൻ്റർലോക്ക് മാറ്റിയാണ് 5 മാസം മുൻപ് കോൺക്രീറ്റ് നിർമാണം തുടങ്ങിയത്. ഇതിനിടെ നേരത്തെയെത്തിയ മഴ പ്രവൃത്തിയെ സാരമായി ബാധിച്ചു. ഇപ്പോൾ മഴ മാറിയെങ്കിലും തൊഴിലാളികൾ കുറവായതിനാൽ പ്രവൃത്തികൾക്ക് ഒട്ടും വേഗതയില്ല.
ഭാഗികമായി ഗതാഗതം അനുവദിച്ച ലോഗൻസ് റോഡിനരികിൽ അങ്ങിങ്ങായി നിർമാണ സാമഗ്രികൾ കൂട്ടിയിട്ടിരിക്കുന്നതിനാൽ പലപ്പോഴും അപകടങ്ങൾക്കും, ഗതാഗതക്കുരുക്കിനും ഇടയാവുന്നുണ്ട്.കെ.എസ്.ടി.പി, കെ.എസ്.ഇ.ബി, ഊരാളുങ്കൽ സൊസൈറ്റി, വാട്ടർ അതോറിറ്റി തുടങ്ങി എല്ലാ ഡിപ്പാർട്ടുമെൻ്റുകളെയും ഏകോപിപ്പിച്ചാണ് പ്രവൃത്തി ആരംഭിച്ചത്. നിർമാണ പ്രവൃത്തികൾ സ്പീക്കറുടെ നേതൃത്വത്തിൽ നേരത്തെ യോഗം ചേർന്ന് വിലയിരുത്താറുണ്ടായിരുന്നെങ്കിലും ഈയ്യിടെയായി അതും നടക്കുന്നില്ലെന്നാണ് ആരോപണം.
Content Highlight: Despite being built, built, and built, Thalassery Logan's Road remains unfinished; five months after renovations began



































.jpeg)








