പാനൂർ: പാനൂർ നഗരസഭയിലെ മൂന്നാം വാർഡായ കുറ്റേരിയിൽ നാട്ടുകാർക്ക് ഭീതി സൃഷ്ടിച്ചിരുന്ന കൂറ്റൻ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്തെ കൃഷിയിടങ്ങളിൽ കാട്ടുപന്നികൾ ഇറങ്ങി വ്യാപകമായി വിളകൾ നശിപ്പിക്കുന്നതായി പരാതികൾ ഉയർന്നിരുന്നു.
കുറ്റേരിക്കാവിന് സമീപം പന്നിയുടെ ശല്യം രൂക്ഷമായതോടെ വാർഡ് കൗൺസിലർ കെ.പി. സാവിത്രി വനംവകുപ്പിന് ഔദ്യോഗിക പരാതി നൽകി.പരാതിയുടെ അടിസ്ഥാനത്തിൽ വനംവകുപ്പിന്റെ അനുമതിയോടെ ലൈസൻസുള്ള ഷൂട്ടർ വിനോദ് സ്ഥലത്തെത്തി. കുറ്റേരിക്കാവിനടുത്ത് വെച്ച് ഇന്ന് രാവിലെ കൂറ്റൻ കാട്ടുപന്നിയെ വെടിവെച്ചുകൊല്ലുകയായിരുന്നു
Content Highlight: Wild Boar Shot Dead in Panur Kuttiyeri After Destroying Crops





































