വടകരയിലെ കടകളിൽ നിന്നും പണവും, രണ്ടു ലക്ഷത്തോളം രൂപയുടെ  മൊബൈൽ ഫോണുകളും കവർന്ന സംഭവം ;  പ്രതി മാഹിയിൽ പിടിയിൽ
adimage

വടകരയിലെ കടകളിൽ നിന്നും പണവും, രണ്ടു ലക്ഷത്തോളം രൂപയുടെ മൊബൈൽ ഫോണുകളും കവർന്ന സംഭവം ; പ്രതി മാഹിയിൽ പിടിയിൽ

വടകരയിലെ കടകളിൽ നിന്നും പണവും, രണ്ടു ലക്ഷത്തോളം രൂപയുടെ  മൊബൈൽ ഫോണുകളും കവർന്ന സംഭവം ;  പ്രതി മാഹിയിൽ പിടിയിൽ adimage
2025-09-19T11:51:00 | By Rajina Sandeep

വടകര:(www.panoornews.in)വടകര എടോടിയിലെ മൂന്ന് കടകളിൽ നിന്നും പണവും മൊബൈൽ ഫോണുകളും കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. മലപ്പുറം സ്വദേശി പള്ളിക്കൽ ബസാർ പ്രണവിനെ (33)യാണ് വടകര പൊലീസ് അറസ്റ്റു ചെയ്‌തത്‌. മാഹിയിൽ നിന്നാണ് ഇയാൾ പൊലീസ് പിടിയിലായത്.


സെപ്റ്റംബർ ഒന്നിന് പുലർച്ചെയായിരുന്നു കേസിന് ആസ്പദമായ സംഭവം. ചിപ്പ് എൻ ടെക് മൊബൈൽ ഷോപ്പ്, ന്യൂയോർക്ക് റെഡിമെയ്‌ഡ് ഷോപ്പ്, ഫ്രണ്ട്സ് ബുക്ക് സ്റ്റാൾ എന്നീ കടകളിലാണ് മോഷണം നടന്നത്.


സി.സി.ടി.വിയുടെ കണക്ഷൻ വിച്ഛേദിച്ചശേഷമായിരുന്നു പ്രതിയുടെ മോഷണം. മൊബൈൽ ഷോപ്പിൽ നിന്നും രണ്ടുലക്ഷം രൂപയോളം വില വരുന്ന ആറ് മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടിരുന്നു. അതുകൂടാതെ കടയിലെ മേശയിൽ സൂക്ഷിച്ചിരുന്ന അയ്യാരത്തിലേറെ രൂപയും റെഡ്‌മെയ്‌ഡ്‌ ഷോപ്പിലെ 1700രൂപയും നഷ്ടമായിരുന്നു. ബുക്ക്സ്റ്റാളിൽ നിന്നും 1500രൂപയാണ് നഷ്ടമായത്.


കെട്ടിടത്തിന്റെ മുകൾഭാഗത്തെ ഓട് പൊളിച്ചാണ് പ്രതി അകത്തുകടന്നത്. സി.സി.ടി.വി വിച്ഛേദിക്കുന്നതിന് മുമ്പുള്ള പ്രതിയുടെ ദൃശ്യങ്ങൾ പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് മോഷ്ടാവിനെ കണ്ടെത്തിയത്. ഇയാൾ നേരത്തെയും നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്.


വടകര പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ മോഷണം നടന്ന കടകളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. വടകര സി.ഐ മുരളീധരൻ്റെ നിർദേശപ്രകാരം എസ്.ഐ കെ.രഞ്ജിത്ത്, എ.എസ്.ഐ ഗണേശൻ, സി.പി.ഒ സജീവൻ, ഡ്രൈവർ സി.പി.ഒ രാഹുൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Content Highlight: Incident of stealing money and mobile phones worth Rs. 2 lakh from shops in Vadakara; Accused arrested in Mahe

adimage adimage

Next TV

adimage
Related Stories
കണ്ണൂരിൽ ഓവുചാലിലെ കുഴിയിൽ വീണ്  എസ്.ഐക്ക് പരിക്ക്

Jul 23, 2026 10:38 PM

കണ്ണൂരിൽ ഓവുചാലിലെ കുഴിയിൽ വീണ് എസ്.ഐക്ക് പരിക്ക്

ആലക്കോട് ഒറ്റത്തൈ റോഡിലെ ഓവുചാൽ കുഴിയിൽ വീണ് പ്രൊബേഷൻ എസ്.ഐ സുബോധിന് പരിക്ക്. സ്ലാബ് ഇല്ലാതെ തുറന്നുകിടക്കുന്ന കുഴിയിൽ ദിവസവും അപകടഭീഷണി....

Read More >>
പാനൂരിൽ ഭീതി വിതച്ച കൂറ്റൻ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

Jul 23, 2026 10:28 PM

പാനൂരിൽ ഭീതി വിതച്ച കൂറ്റൻ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

പാനൂർ നഗരസഭ മൂന്നാം വാർഡ് കുറ്റേരിയിൽ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. വിളകൾ നശിപ്പിക്കുന്നതിൽ പരാതി ഉണ്ടായിരുന്നു. ഷൂട്ടർ വിനോദാണ്...

Read More >>
നിതിൻ രാജിന്റെ മരണം ; മുഖ്യപ്രതി ഡോ. എം കെ റാം വീണ്ടും അറസ്റ്റിൽ

Jul 23, 2026 08:24 PM

നിതിൻ രാജിന്റെ മരണം ; മുഖ്യപ്രതി ഡോ. എം കെ റാം വീണ്ടും അറസ്റ്റിൽ

കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണക്കേസിൽ മുഖ്യപ്രതി ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ. തലശ്ശേരി കോടതി അനുമതിയോടെ ക്രൈം ബ്രാഞ്ച്...

Read More >>
adimage
ഫോട്ടോഗ്രാഫിയുടെ വെളിച്ചം പകർത്തിയ കൈകൾ നിശ്ചലമായി; വിപിലേഷിന്റെ വേർപാടിൽ വിറങ്ങലിച്ച് പന്തക്കൽ

Jul 23, 2026 07:32 PM

ഫോട്ടോഗ്രാഫിയുടെ വെളിച്ചം പകർത്തിയ കൈകൾ നിശ്ചലമായി; വിപിലേഷിന്റെ വേർപാടിൽ വിറങ്ങലിച്ച് പന്തക്കൽ

പന്തക്കൽ ഇടയിൽ പീടിക സ്വദേശി ഫോട്ടോഗ്രാഫർ വിപിലേഷ്(42) അന്തരിച്ചു. വർഷങ്ങളായി വിവാഹങ്ങളിലും ഉത്സവങ്ങളിലും ക്യാമറയുമായി സജീവമായിരുന്ന...

Read More >>
നാളെ എസ്എഫ്ഐയുടെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ്

Jul 23, 2026 06:49 PM

നാളെ എസ്എഫ്ഐയുടെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ്

നീറ്റ് അട്ടിമറിയിലും പോലീസ് ലാത്തിച്ചാർജ്ജിലും പ്രതിഷേധിച്ച് എസ്എഫ്ഐ നാളെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ് നടത്തും. കേരളത്തിൽ സ്കൂളുകൾക്ക് അവധി....

Read More >>
കോപ്പാലത്ത് അക്രമകാരികളായി ഇതര സംസ്ഥാനതൊഴിലാളികളായ  മദ്യപാനികൾ ; സഹികെട്ട് പ്രദേശവാസികളും, വ്യാപാരികളും

Jul 23, 2026 02:28 PM

കോപ്പാലത്ത് അക്രമകാരികളായി ഇതര സംസ്ഥാനതൊഴിലാളികളായ മദ്യപാനികൾ ; സഹികെട്ട് പ്രദേശവാസികളും, വ്യാപാരികളും

പന്തക്കൽ കോപ്പാലത്ത് ഇതര സംസ്ഥാന തൊഴിലാളികളായ മദ്യപാനികളുടെ ശല്യം രൂക്ഷം. ബസ് സ്റ്റോപ്പുകളിൽ തമ്പടിക്കൽ, സംഘർഷം, നിരോധിത പുകയില വിൽപ്പന എന്നിവയെ...

Read More >>
adimage
Top Stories










News Roundup






Entertainment News





adimage