(www.panoornews.in)പരിയാരത്തു നിന്നും എളമ്പേരം കിൻഫ്രയിലെ എസ് വി ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലേക്ക് പോളയുമായി പോവുകയായിരുന്ന കെ എ 23 ജെ 0407 ലോറിയിലാണ് തീപിടുത്തം ഉണ്ടായത്. വ്യാഴാഴ്ച വൈകുന്നേരം വൈകീട്ട് അഞ്ചേ മൂക്കാലോടെ മന്ന സയ്യിദ് നഗറിൽ വച്ച് തീപിടുത്തം ഉണ്ടായത്.
പൂർണമായും മൂടാതെ കൊണ്ടു പോവുകയായിരുന്ന ലോറിയിൽ നിന്നും പോളയുടെ ചെറിയ ചീളുകൾ വാഹനത്തിൻ്റെ ഡ്രൈവർ കാബിനു പുറകിലെ ചൂടായ എൻജിൻ ഭാഗങ്ങളിലേക്ക് വീഴുകയും അവിടെ കിടന്നു ചൂടായി തീ പിടിക്കുകയുമായിരുന്നു. തീ കണ്ട വഴിയാത്രക്കാരാണ് വാഹനം നിർത്തിച്ച് തൊട്ടടുത്ത തട്ടുകടയിൽ നിന്നും വെള്ളം എടുത്ത് ഒഴിച്ച് തീ അണച്ചത്.
സ്റ്റേഷൻ ഓഫീസർ എൻ. കുര്യാക്കോസിൻ്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാ സേന വെള്ളം പമ്പ് ചെയ്ത് ചൂടായ എൻജിൻ ഭാഗങ്ങൾ തണുപ്പിച്ച് ലോറി റോഡരികിലേക്ക് മാറ്റിയിട്ട് സുരക്ഷിതമായ രീതിയിൽ മാത്രം ലോഡ് നീക്കുവാനുള്ള നിർദ്ദേശം നൽകി.പന്നിയൂർ സ്വദേശിയായ ഷംസുദ്ദീൻ കെ.വി യുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി .വിളക്കന്നൂർ സ്വദേശിയായ ലോറി ഡ്രൈവർ ഷഫീക്കിനെ കൂടാതെ രണ്ടു തൊഴിലാളികളും വാഹനത്തിൽ ഉണ്ടായിരുന്നെങ്കിലും തീപിടിച്ചത് അവരറിഞ്ഞിരുന്നില്ല.
വഴിയാത്രക്കാരുടെ സമയോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തത്തിൽ നിന്നും പ്രദേശത്തെ രക്ഷപ്പെടുത്തിയത്. ഇത്തരം സാഹചര്യങ്ങളിലെ ഉപയോഗത്തിനു വേണ്ടി വാഹനങ്ങളിൽ ഫയർ എക്സ്റ്റിംഗ്യുഷറുകൾ സൂക്ഷിക്കുന്നത് ഉപകാരപ്രദമായിരിക്കും എന്ന് സ്റ്റേഷൻ ഓഫീസർ അറിയിച്ചു
A lorry carrying Paula caught fire in Taliparambi, a major disaster was averted









































.jpeg)