തളിപ്പറമ്പ്: സറാപ്പിനെ കാണിച്ച് തിരിച്ചു നൽകാമെന്ന് പറഞ്ഞ് സ്വർണമോതിരം തട്ടിയെടുത്തയാൾക്കെതിരെ കേസ്. ഇക്കഴിഞ്ഞ ഏഴാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം.പയ്യാവൂർ കടാങ്കോട്ട് ഹൌസിൽ കെ കെ നാരായണൻറെ സ്വർണമോതിരമാണ് ഭാസ്കരൻ എന്ന് പേരുള്ളയാൾ തട്ടിയെടുത്തത്.
തളിപ്പറമ്പ് ന്യൂസ് കോർണറിൽ വെച്ച് നാരായണന്റെ കയ്യിലുള്ള നാല് ഗ്രാം തൂക്കം വരുന്ന സ്വർണമോതിരത്തിന് സമാനമായ മറ്റൊന്ന് നിർമ്മിക്കാൻ സറാപ്പിനെ കാണിച്ച് തിരിച്ച് തരാമെന്ന് പറഞ്ഞു ഭാസ്കരൻ വാങ്ങുകയും പിന്നീട് തിരികെ നൽകാതെ ചതിക്കുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു. തളിപ്പറമ്പ് പോലീസ് സെസെടുത്ത് അന്വേഷണം ആരംഭിച്ചു.
Case filed against man who stole gold ring by showing Sarap and promising to return it






































.jpeg)