(www.panoornews.in)മലപ്പുറം തൊടിയപുലത്ത് പതിനാലുവയസുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കരുവാരക്കുണ്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥിനിയാണ്. സംഭവത്തിൽ പ്ലസ് ടു വിദ്യാർഥിയായ 16കാരനായ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച സ്കൂളിലേക്ക് പോയ പെൺകുട്ടി വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നില്ല. കുട്ടിയുടെ അമ്മ കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം പാണ്ടിക്കാട് റെയിൽവെ ട്രാക്കിന് സമീപം കുറ്റിക്കാട്ടിൽ കണ്ടെത്തിയത്.

കൈകൾ കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്കൂൾ യൂണിഫോമിൽതന്നെയായിരുന്നു പെൺകുട്ടി. കസ്റ്റഡിയിലായ സുഹൃത്ത് തന്നെയാണ് മൃതദേഹം കാണിച്ചുകൊടുത്തത്. കൊല്ലപ്പെട്ട പെൺകുട്ടിയും പിടിയിലായ സുഹൃത്തും ഒരേ സ്കൂളിലാണ് പഠിക്കുന്നത്. ഇൻക്വസ്റ്റ് നടപടികൾ ഉടൻ ആരംഭിക്കും.
Missing girl found murdered; 16-year-old in custody









































.jpeg)