കട്ടിലിൽ കെട്ടിയിട്ട് കണ്ണിൽ മുളകുപൊടി വിതറി തലയ്ക്കടിച്ചു ; കൊല്ലത്ത് യുവാവിനെ കൊലപ്പെടുത്തിയത് പിതാവും സഹോദരനും ചേർന്ന്

കട്ടിലിൽ കെട്ടിയിട്ട് കണ്ണിൽ മുളകുപൊടി വിതറി തലയ്ക്കടിച്ചു ; കൊല്ലത്ത്  യുവാവിനെ കൊലപ്പെടുത്തിയത് പിതാവും സഹോദരനും ചേർന്ന്
Jan 16, 2026 01:56 PM | By Rajina Sandeep

(www.panoornews.in)യുവാവിനെ അച്ഛനും, മകനും ചേർന്ന് കൊലപ്പെടുത്തി. കൊല്ലം ശാസ്താംകോട്ട മൈനാഗപ്പള്ളി സൊസൈറ്റി മുക്കിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. മാലീത്തറ ഉന്നതിയിൽ രാമകൃഷ്‌ണന്റെ മകൻ സന്തോഷ് (35) ആണ് കൊല്ലപ്പെട്ടത്. മാനസിക ദൗർബല്യമുള്ളയാളാണ്. സംഭവത്തിൽ രാമകൃഷ്‌ണനെയും, മറ്റൊരു മകനായ സനലിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

സന്തോഷ് മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടെന്നും, സ്ഥിരം ഉപദ്രവകാരിയാണെന്നും ബന്ധുക്കൾ പറയുന്നു. സന്തോഷിൻ്റെ ആക്രമണം സഹിക്കവയ്യാതെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് രാമകൃഷ്ണ‌ൻ പൊലീസിന് മൊഴി നൽകിയത്.

സംഭവസമയം രാമകൃഷ്‌ണനും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കേറ്റം പിതാവ് നിയന്ത്രിക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്. പലതവണ സന്തോഷിനെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഇയാൾ ആക്രമണം തുടർന്നു. തുടർന്ന് പിതാവും സഹോദരനും ചേർന്ന് ഇയാളെ കട്ടിലിൽ പിടിച്ചുകിടത്തി കെട്ടിയിട്ടു. ബഹളം അടങ്ങാതെയായപ്പോൾ കണ്ണിൽ മുളകുപൊടി വിതറിയതിനുശേഷം തലയ്ക്ക് അടിക്കുകയായിരുന്നു. മൂന്നാമത്തെ അടിയിൽ തലപൊട്ടി ചോര വന്നു. എന്നാൽ അച്ഛനും മകനും ഇക്കാര്യം ആരെയും അറിയിച്ചില്ല. ഇന്നുരാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. സനലും സന്തോഷും അവിവാഹിതരാണ്.

Father and brother killed young man in Kollam by tying him to bed, sprinkling chilli powder in his eyes and hitting him on the head

Next TV

Related Stories
പാനൂരിൽ സ്കൂൾ കെട്ടിടത്തിൽ പ്യൂൺ ആത്മഹത്യ ചെയ്തു.

Jan 16, 2026 03:23 PM

പാനൂരിൽ സ്കൂൾ കെട്ടിടത്തിൽ പ്യൂൺ ആത്മഹത്യ ചെയ്തു.

പാനൂരിൽ സ്കൂൾ കെട്ടിടത്തിൽ പ്യൂൺ ആത്മഹത്യ...

Read More >>
കാണാതായ പെൺകുട്ടി കൊല്ലപ്പെട്ടനിലയിൽ ; 16കാരൻ കസ്റ്റഡിയിൽ

Jan 16, 2026 02:47 PM

കാണാതായ പെൺകുട്ടി കൊല്ലപ്പെട്ടനിലയിൽ ; 16കാരൻ കസ്റ്റഡിയിൽ

കാണാതായ പെൺകുട്ടി കൊല്ലപ്പെട്ടനിലയിൽ ; 16കാരൻ...

Read More >>
വൈഷ്ണവിയും, സാന്ദ്രയും ഇനി കണ്ണീരോർമ്മ ; അപ്രതീക്ഷിത  വേർപാടിൽ മനംനൊന്ത് സുഹൃത്തുക്കളും, ബന്ധുക്കളും

Jan 16, 2026 02:25 PM

വൈഷ്ണവിയും, സാന്ദ്രയും ഇനി കണ്ണീരോർമ്മ ; അപ്രതീക്ഷിത വേർപാടിൽ മനംനൊന്ത് സുഹൃത്തുക്കളും, ബന്ധുക്കളും

വൈഷ്ണവിയും, സാന്ദ്രയും ഇനി കണ്ണീരോർമ്മ ; അപ്രതീക്ഷിത വേർപാടിൽ മനംനൊന്ത് സുഹൃത്തുക്കളും,...

Read More >>
ഇരിട്ടിയിൽ ബസ്സിൽ നിന്ന് വീണ് പരിക്കേറ്റ  സ്ത്രീക്ക്  ബസ് ജീവനക്കാരും നാട്ടുകാരും തുണയായി

Jan 16, 2026 01:41 PM

ഇരിട്ടിയിൽ ബസ്സിൽ നിന്ന് വീണ് പരിക്കേറ്റ സ്ത്രീക്ക് ബസ് ജീവനക്കാരും നാട്ടുകാരും തുണയായി

ഇരിട്ടിയിൽ ബസ്സിൽ നിന്ന് വീണ് പരിക്കേറ്റ സ്ത്രീക്ക് ബസ് ജീവനക്കാരും നാട്ടുകാരും...

Read More >>
ഭര്‍ത്താവിനൊപ്പം  വീട്ടിലേക്ക് പോകുന്നതിനിടെ സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവതി മരിച്ചു ; യുവാവിന് ഗുരുതര പരിക്ക്

Jan 16, 2026 01:04 PM

ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെ സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവതി മരിച്ചു ; യുവാവിന് ഗുരുതര പരിക്ക്

ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെ സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവതി മരിച്ചു ; യുവാവിന് ഗുരുതര...

Read More >>
ഒ​ന്നേ​കാ​ൽ കിലോ​ ക​ഞ്ചാ​വു​മാ​യി ന്യൂ മാഹി സ്വദേശികളും, യു​വ​തി​യു​മുൾ​പ്പെ​ടെ മൂ​ന്ന് പേർ അറസ്റ്റിൽ

Jan 16, 2026 11:14 AM

ഒ​ന്നേ​കാ​ൽ കിലോ​ ക​ഞ്ചാ​വു​മാ​യി ന്യൂ മാഹി സ്വദേശികളും, യു​വ​തി​യു​മുൾ​പ്പെ​ടെ മൂ​ന്ന് പേർ അറസ്റ്റിൽ

ഒ​ന്നേ​കാ​ൽ കിലോ​ ക​ഞ്ചാ​വു​മാ​യി ന്യൂ മാഹി സ്വദേശികളും, യു​വ​തി​യു​മുൾ​പ്പെ​ടെ മൂ​ന്ന് പേർ...

Read More >>
Top Stories