ഇരിട്ടി: ബസ്സിൽ വീണ് പരിക്കേറ്റ സ്ത്രീയെ ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലക്കോട് സ്വദേശിനി പുഷ്പ്പവല്ലിയ്ക്കാണ് പരിക്ക് പറ്റിയത്.
രാജഗിരിയിൽ നിന്നും മാനന്തവാടിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് ഇരിട്ടി പാലത്തിനടുവച്ച് ബ്രേക്ക് ചെയ്തപ്പോൾ വീട്ടമ്മ ബസ്സിൽ വീഴുകയായിരുന്നു. തുടർന്ന് ബോധം നഷ്ടപെട്ട വീട്ടമ്മയെ ബസ്സ് ജീവനക്കാർ ഇരിട്ടി അമല ആശുപത്രിയിൽ എത്തിക്കുകയായിരുന്നു
Bus staff and locals help injured woman who fell from bus in Iritti






































.jpeg)