(www.panoornews.in)ഒന്നേകാൽ കിലോയോളം കഞ്ചാവുമായി കണ്ണൂർ സ്വദേശികളും യുവതിയുൾപ്പെടെ മൂന്നുപേർ പിടിയിൽ. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഹിൽപാലസ് പോലീസാണ് പ്രതികളെ പിടികൂടിയത്.
തലശേരി ന്യൂമാഹി കുറിച്ചിയിൽ വരശ്രീ വീട്ടിൽ നിവേദ് ഷൈനിത്ത് (22), ന്യൂമാഹി ടെമ്പിൾ ഗേറ്റ് പൂവളപ്പ് സ്ട്രീറ്റ് പുതുശേരി വീട്ടിൽ ദേവാ സതീഷ് (21), അമ്പലപ്പുഴ കോമന മുല്ലക്കേരിൽ വീട്ടിൽ എം ദേവിക(22) എന്നിവരെയാണ് ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച്ച രാത്രി 7.30 ഓടെ പ്രതികൾ താമസിച്ചിരുന്ന ചാത്താരി സ്റ്റാർ ഹോംസ് അനക്സിലെ ഫ്ലാറ്റിനുള്ളിൽ പോലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
സ്വന്തമായ ഉപയോഗത്തിനും വില്പനയ്ക്കുമായി സൂക്ഷിച്ച 1.270 കിലോ കഞ്ചാവാണ് പോലീസ് കണ്ടെടുത്തത്. ഫ്ലാറ്റിലെ ദിവാൻകോട്ടിനടിയിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
Three people, including New Mahe natives and a young woman, arrested with one kilo of ganja








































.jpeg)