കണ്ണൂരിൽ ഒരു കോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു ; സംഭവം ബ്ലാക്കിൽ വിൽക്കാൻ ശ്രമിക്കവേ

കണ്ണൂരിൽ ഒരു കോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു ; സംഭവം ബ്ലാക്കിൽ വിൽക്കാൻ ശ്രമിക്കവേ
Jan 15, 2026 10:33 PM | By Rajina Sandeep

(www.panoornews.in)കണ്ണൂർ പേരാവൂരിൽ ഒരു കോടി അടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു. പേരാവൂർ സ്വദേശി സാദിഖിന് അടിച്ച ടിക്കറ്റാണ് തട്ടിയെടുത്തത്. ടിക്കറ്റ് ബ്ലാക്കിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാങ്ങാനെത്തിയവർ തട്ടിയെടുത്തത്. സംഘത്തിൽ പെട്ട ഒരാളെ പേരാവൂർ പൊലീസ് പിടികൂടി.

ഡിസംബര്‍ 30 ന് അടിച്ച സ്ത്രീശക്തി ലോട്ടറിയുടെ ഒരു കോടി വരുന്ന സമ്മാനത്തുകയുള്ള ലോട്ടറിയാണ് ഇയാള്‍ മറിച്ചുവില്‍ക്കാൻ ശ്രമിച്ചത്. ലോട്ടറി കരിഞ്ചന്തയിൽ വിറ്റ് മുഴുവൻ തുകയും കൈപ്പറ്റാനായിരുന്നു ശ്രമം. 15 ദിവസത്തോളം ഇയാള്‍ ഒരു സംഘത്തെ സമീപിച്ചു കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെയാണ് ഒരു സംഘം ആളുകള്‍ ലോട്ടറി വാങ്ങാമെന്ന് ഏല്‍ക്കുന്നത്.

രാത്രി സാദിഖ് ലോട്ടറിയും ഒപ്പമൊരു സുഹൃത്തുമായി സംഘത്തെ പേരാവൂരിൽ വെച്ച് കണ്ടുമുട്ടി സംസാരിച്ചു. സംസാരത്തിനിടെയാണ് സംഘം ലോട്ടറി ടിക്കറ്റും സാദിഖിന്‍റെ സുഹൃത്തിനെയും ഒരു വാഹനത്തിനുള്ളിലേക്ക് കയറ്റി തട്ടിക്കൊണ്ടുപോയത്. ടിക്കറ്റ് സുഹൃത്തിന്‍റെ പക്കൽ നിന്നും പിടിച്ചുവാങ്ങിയതിന് ശേഷം വഴിയിൽ തള്ളിയിട്ടു. തുടര്‍ന്ന് സംഘം കടന്നു കളഞ്ഞു.

സാദിഖ് നേരത്തെ തന്നെ സംഘവുമായി ബന്ധപ്പെട്ടിരുന്നതിനാൽ പൊലീസിന് വളരെ വേഗത്തെ ഇവരെ കണ്ടെത്താൻ സാധിച്ചു. സംഘത്തിൽ പെട്ട ചക്കാട് സ്വദേശി ഷുഹൈബിനെയാണ് പേരാവൂര്‍ പൊലീസ് പിടികൂടിയിരിക്കുന്നത്. ഇയാള്‍ മുൻപും കള്ളപ്പണക്കേസിൽ ഉള്‍പ്പെട്ടിട്ടുണ്ട്.

5 പേരടങ്ങുന്ന സംഘമാണ് പേരാവൂരിൽ ലോട്ടറി പൊട്ടിക്കലുമായി ബന്ധപ്പെട്ട് പേരാവൂരിൽ എത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു

Lottery ticket worth Rs 1 crore stolen in Kannur; incident happened while trying to sell on black market

Next TV

Related Stories
ചമ്പാട് അപകട പരമ്പര ; നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലും, സ്കൂട്ടറിലും ഇടിച്ചു

Jan 15, 2026 10:28 PM

ചമ്പാട് അപകട പരമ്പര ; നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലും, സ്കൂട്ടറിലും ഇടിച്ചു

നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലും, സ്കൂട്ടറിലും...

Read More >>
ന്യൂമാഹി ഉസ്സൻ മൊട്ടയിൽ പിക്കപ്പ് വാനും, ബസ്സും കൂട്ടിയിടിച്ചു ; വാൻ തലകീഴായി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

Jan 15, 2026 06:59 PM

ന്യൂമാഹി ഉസ്സൻ മൊട്ടയിൽ പിക്കപ്പ് വാനും, ബസ്സും കൂട്ടിയിടിച്ചു ; വാൻ തലകീഴായി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

ന്യൂമാഹി ഉസ്സൻ മൊട്ടയിൽ പിക്കപ്പ് വാനും, ബസ്സും കൂട്ടിയിടിച്ചു ; വാൻ തലകീഴായി മറിഞ്ഞ് ഡ്രൈവർക്ക്...

Read More >>
പാനൂരിനടുത്ത് ചെണ്ടയാട് അധ്യാപിക ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ ; അസ്വാഭാവിക മരണമെന്ന് പരാതി

Jan 15, 2026 04:17 PM

പാനൂരിനടുത്ത് ചെണ്ടയാട് അധ്യാപിക ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ ; അസ്വാഭാവിക മരണമെന്ന് പരാതി

പാനൂരിനടുത്ത് ചെണ്ടയാട് അധ്യാപിക ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ ; അസ്വാഭാവിക മരണമെന്ന്...

Read More >>
മാഹി നേഴ്സിങ് കോളേജിൽ വിദ്യാർത്ഥികളുടെയും, അധ്യാപികമാരുടെയും 'പൊങ്കൽ'  ആഘോഷം.

Jan 15, 2026 03:02 PM

മാഹി നേഴ്സിങ് കോളേജിൽ വിദ്യാർത്ഥികളുടെയും, അധ്യാപികമാരുടെയും 'പൊങ്കൽ' ആഘോഷം.

മാഹി നേഴ്സിങ് കോളേജിൽ വിദ്യാർത്ഥികളുടെയും, അധ്യാപികമാരുടെയും 'പൊങ്കൽ' ...

Read More >>
കണ്ണൂരിലെ അയോണ മോൺസൺ നിത്യതയിൽ ലയിച്ചു ; നാല് പേർക്ക് പുതുജീവനേകി

Jan 15, 2026 02:58 PM

കണ്ണൂരിലെ അയോണ മോൺസൺ നിത്യതയിൽ ലയിച്ചു ; നാല് പേർക്ക് പുതുജീവനേകി

കണ്ണൂരിലെ അയോണ മോൺസൺ നിത്യതയിൽ ലയിച്ചു ; നാല് പേർക്ക്...

Read More >>
മാഹിയിൽ മാധവ് ഗാഡ്ഗിലിനെ അനുസ്മരിച്ചു

Jan 15, 2026 12:35 PM

മാഹിയിൽ മാധവ് ഗാഡ്ഗിലിനെ അനുസ്മരിച്ചു

മാഹിയിൽ മാധവ് ഗാഡ്ഗിലിനെ...

Read More >>
Top Stories