(www.panoornews.in)തലശ്ശേരിയുടെ ചരിത്രത്തിനൊപ്പം സഞ്ചരിക്കുന്ന പൊന്ന്യത്തങ്കം -2026 ന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി സ്പീക്കർ അഡ്വ. എ എൻ ഷംസീറിൻ്റെ നേതൃത്വത്തിൽ യോഗം ചേർന്നു.
സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ് അയ്യർ ഐ എ എസിനു നൽകി പൊന്ന്യത്തങ്കത്തിന്റെ ലോഗോ സ്പീക്കർ പ്രകാശനം ചെയ്തു.
നാടിന്റെ ചരിത്രവും സംസ്കാരവും ലോകത്തോട് വിളിച്ചോതുന്ന പൊന്ന്യം ഏഴരകണ്ടത്തെ പൊന്ന്യത്തങ്കം കൂടുതൽ ജനകീയമായി സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഓരോ ദിവസവും വ്യത്യസ്ത കളരി സംഘങ്ങളുടെ കളരി പ്രദർശനങ്ങൾക്ക് പുറമെ കലാപരിപാടികളും ഏഴരകണ്ടം വയലിൽ അരങ്ങേറും.

നഗര - ഗ്രാമ വ്യത്യാസമില്ലാതെ ഇനി ആബാലവൃദ്ധം പൊന്ന്യത്തേക്ക് ഒഴുകിതുടങ്ങുകയാണ്.
Ponnuyam is getting ready to shine again; logo launch held








































.jpeg)