ന്യൂമാഹി ഉസ്സൻ മൊട്ടയിൽ ബി കെ പ്ളൈവുഡ് സ്ഥാപനത്തിന് മുന്നിൽ വെച്ച് രാവിലെ 10.40 ഓടെയാണ് അപകടമുണ്ടായത്.
ബി കെ പ്ളൈവുഡ്സിൽ നിന്നും പ്ളൈവുഡ് ലോഡുമായി തലശ്ശേരി ഭാഗത്തേക്ക് പോകുവാനായി അശ്രദ്ധയോടെ റോഡിലേക്കിറങ്ങിയ പിക് അപ്പിന് പിറകിൽ മാഹി ഭാഗത്ത് നിന്ന് തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ പിക് അപ്പ് വാൻ തൊട്ടടുത്ത പറമ്പിലെ 12 അടിയിലധികമുള്ള താഴ്ച്ചയിലേക്ക് തലകീഴായി മറിഞ്ഞു.
പിക് വാനിൽ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടയിൽ വലത്തോട്ട് വെട്ടിച്ച് നിയന്ത്രണം വിട്ട ബസ് എതിർ ഭാഗത്തെ റോഡരികിലെ ചെമ്മൺതിണ്ടിലിടിച്ചാണ് നിന്നത്.ബസിൻ്റെ മുൻവശത്തെ ഗ്ളാസ് തകർന്നു വീണു.ബസിൽ ആർക്കും കാര്യമായ പരിക്കുകളില്ല.
KL 58 AH 7526 പിക് അപ്പ് വാനാണ് അപകടത്തിൽ തലകീഴായി മറിഞ്ഞത്.പിക് അപ്പ് വാൻ ഡ്രൈവർ കിടാരൻ കുന്ന് സ്വദേശി നസീറിനെ പരിക്കുകളോടെ തലശ്ശേരി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Pickup van and bus collide in New Mahi Ussan Motta; driver injured as van overturns









































.jpeg)