കുത്തുപറമ്പ് : (www.panoornews.in)ഇന്നലെ വൈകുന്നേരം ഉണ്ടായ ശക്തമായ മഴയിലും ഇടിമിന്നലിലും കോട്ടയം അങ്ങാടിയിലും പരിസരപ്രദേശങ്ങളിലും നാശനഷ്ടം. വൈകുന്നേരം നാലുമണിയോടെയാണ് കനത്ത ശബ്ദത്തിൽ ഇടിമുഴക്കവും മിന്നലും ഉണ്ടായത്. അതിന്റെ ആഘാതത്തിൽ പുതിയ പള്ളി എന്നറിയപ്പെടുന്ന പൊന്നമ്പലാത്ത് പള്ളിയുടെ മിനാരം ഭാഗികമായി തകർന്നു.
മിനാരത്തിന്റെ ഏറ്റവും മുകളിലത്തെ ഭാഗമാണ് തകർന്നു വീണത്., മിനാരത്തിന്റെ കോൺക്രീറ്റ് പാളികൾ പള്ളിയുടെ മുൻവശത്താണ് തകർന്ന് വീണത്. പള്ളിയുടെ പുറത്ത് സ്ഥാപിച്ച വൈദ്യുതി മീറ്റർ ബോർഡ് കത്തി നശിച്ചു.
ആദ്യത്തെ ശക്തമായ ഇടിക്കുശേഷം വൈദ്യുതി നിലച്ചതിനാൽ വലിയ അപകടങ്ങൾ ഒഴിവായി. അവിടെ ഉണ്ടായിരുന്ന പഴയ പള്ളി പൊളിച്ചു 15 വർഷങ്ങൾക്കു മുമ്പാണ് പുതുക്കിപ്പണിത്
. പുതുക്കിപ്പണി തതിനുശേഷം ആണ് പുതിയ പള്ളി എന്ന പേരിൽ അത് അറിയപ്പെട്ടു തുടങ്ങിയത്. ഏതാണ്ട് 3 ലക്ഷത്തിൽ അധികം രൂപയുടെ നഷ്ടമാണ് പള്ളിക്ക് ഉണ്ടായിരിക്കുന്നത് എന്ന് കോട്ടയം' മഹല്ല് ജമാഅത്ത് പ്രസിഡണ്ട് പിസി കാസിം ഹാജി അറിയിച്ചു. സമീപപ്രദേശങ്ങളിലെ വീടുകളിലും ഇതേപോലെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
Strong thunderstorm in Koothuparamba; Church minaret collapses, houses damaged








































.jpeg)