പാനൂർ: (www.panoornews.in)പാനൂർ പിആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിലെ ജീവനക്കാരൻ ഷിബിൻ മരിച്ച സംഭവത്തിൽ ഞെട്ടിത്തരിച്ച് പാനൂർ. വെള്ളിയാഴ്ച രാവിലെ പതിവുപോലെ സ്കൂൾ നടക്കുമ്പോഴാണ് സംഭവങ്ങളുടെ തുടക്കം.
രാവിലെ സ്കൂളിൽ എത്തിയ ഷിബിനെ കാണാതായതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ റിംഗ് ചെയ്യുന്നതല്ലാതെ പ്രതികരണമുണ്ടായില്ല. മണിക്കൂറുകൾ കഴിഞ്ഞും വിവരമില്ലാതായതോടെ അധ്യാപകരടക്കമുള്ളവർ സി.സി ടിവി പരിശോധിച്ചപ്പോൾ കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ച കെട്ടിടത്തിൻ്റെ രണ്ടാം നിലയിലേക്ക് കോണി കയറി പോകുകയായിരുന്ന ഷിബിനെ കാണുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് കെട്ടിടത്തിലെ ഫാനിൽ തൂങ്ങിയ നിലയിൽ ഷിബിനെ കണ്ടെത്തുന്നത്.
പാനൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം തലശേരി ജനറലാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്കൂൾ നടക്കുന്ന സമയമായതിനാൽ ഉടൻ സ്കൂളിന് അവധി നൽകുകയായിരുന്നു. വിവരമറിഞ്ഞ് കെ.പി മോഹനൻ എം എൽ എയടക്കം നിരവധിയാളുകളാണ് സ്കൂളിലേക്കെത്തിയത്. നാളെ രാവിലെ 9.30ന് സ്കൂളിൽ പൊതുദർശനത്തിന് വെച്ചതിന് ശേഷം വീട്ടിൽ 11ന് സംസ്കരിക്കും.
പാനൂരിലെ ഓണിയൻ ബാലൻ - ശാന്ത എന്നിവരുടെ മകനാണ്. അനഘയാണ് ഭാര്യ. ഐനിക ഏക മകളാണ്. സിബിന സഹോദരിയാണ്. പാനൂർ നഗരസഭ ഒന്നാം വാർഡ് ബി എ ൽ ഒ യായി പ്രവർത്തിച്ചു വരികയായിരുന്നു ഷിബിൻ.
പാനൂരിലെ ഓണിയൻ ബാലൻ - ശാന്ത എന്നിവരുടെ മകനാണ്. അനഘയാണ് ഭാര്യ. ഐനിക ഏക മകളാണ്. സിബിന സഹോദരിയാണ്. പാനൂർ നഗരസഭ ഒന്നാം വാർഡ് ബി എ ൽ ഒ യായി പ്രവർത്തിച്ചു വരികയായിരുന്നു ഷിബിൻ.
Panoor shocked by Shibin's sudden death; Public viewing at school tomorrow at 9.30 am, funeral at 11 am
































.jpeg)