(www.panoornews.in)വീട്ടിൽ രാത്രി ഉറങ്ങാൻ കിടന്ന യുവാവിനെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തി. ചാലിശ്ശേരി പെരുമണ്ണൂർ പനക്കൽ വീട്ടിൽ ജെൻസൺൻ്റെ മകൻ ജിസൻ (23) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി വീട്ടിൽ ഉറങ്ങാൻ കിടന്ന ജിസൻ രാവിലെ ഉണരാതിരുന്നതോടെയാണ് വീട്ടുകാർക്ക് സംശയം തോന്നിയത്. ഉണരാതിരുന്നതോടെ വിളിക്കാനെത്തിയ മുത്തശ്ശിയാണ് അനക്കമില്ലാതെ മുറിയിൽ കിടക്കുന്ന ജിസനെ കാണുന്നത്.

ഉടൻ തന്നെ ഇവർ സമീപത്തെ ബന്ധുക്കളേയും മറ്റും വിവരമറിയിക്കുകയും പെരുമ്പിലാവിലെ സ്വകാര്യ ആശുപതിയിൽ എത്തിക്കുകയും ചെയ്തെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ജിസൻ. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. പിതാവ് - ജൻസൺ, മാതാവ് സിജിലി. ഡീക്കൻ, ജോഹാൻ എന്നിവർ സഹോദരങ്ങളാണ്.
A young man was found dead at home while sleeping at night; initial conclusion is that he had a heart attack.









































.jpeg)