പാനൂർ : (www.panoornews.in)കൊയിലാണ്ടിയില്‍ ട്രെയിനില്‍ നിന്നു വീണു സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം. ആളെ തിരിച്ചറിഞ്ഞു. മരിച്ചത് വടകര ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍ വീണ കുര്യൻ (49).
ഇന്നു രാവിലെ കൊയിലാണ്ടി റെയില്‍വെ സ്റ്റേഷനു സമീപമാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് കോടഞ്ചേരി സ്വദേശിനിയായ വീണ കുര്യന്‍ രാവിലെ ആശുപത്രിയിലേക്ക് പോകുന്നതിനിടയിലാണ് സംഭവമെന്നാണ് വിവരം. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Content Highlight: Vadakara Baby Memorial Hospital employee dies after falling from train in Koyilandy; accident occurred on way to hospital













































