(www.panoornews.in)മാമൻ വാസുവിന്റെ 30–ാം രക്തസാക്ഷിത്വ വാർഷിക ദിനം ചൊക്ലിയിൽ ആചരിച്ചു. ചൊക്ലി റജിസ്ട്രാർ ഓഫീസ് പരിസരത്ത് നിന്നും കാഞ്ഞിരത്തിൻ കീഴിൽനിന്നും നിടുങ്കുടി മുക്കിൽനിന്നും ചൊക്ലി, മേനപ്രം, ചൊക്ലി സൗത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പുറപ്പെട്ട ബഹുജന പ്രകടനം ചൊക്ലി ടൗൺ മൊയാരം സ്മാരക കേന്ദ്രത്തിന് സമീപം സംഗമിച്ച് ചൊക്ലി കവിയൂർ റോഡിലെ സ്മാരക സ്തൂപത്തിന് സമീപം സമാപിച്ചു.
സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം പി ഹരീന്ദ്രൻ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി യംഗം പി. ജയരാജൻ അനുസ്മരണ പ്രഭാഷണം നടത്തി. തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസും, ബിജെപിയും തകർന്നടിയുമെന്നും, എൽഡിഎഫിന് പ്രസക്തിയേറുന്ന തിരഞ്ഞെടുപ്പായിരിക്കുമിതെന്നും പി.ജയരാജൻ പറഞ്ഞു.
പാനൂർ ഏരിയാ കമ്മിറ്റിയംഗം വി. ഉദയൻ അധ്യക്ഷനായി. പാനൂർ ഏരിയാ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള, ബിനീഷ് കോടിയേരി, കെ. ദിനേശ് ബാബു, ടി. ജയേഷ്, പി. രഗിനേഷ് എന്നിവർ സംസാരിച്ചു. വി.കെ രാഗേഷ് സ്വാഗതം പറഞ്ഞു. സ്മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചനയും ചൊക്ലി മേഖലയിലെ മൂന്ന് ലോക്കലുകളിലെയും എല്ലാ ബ്രാഞ്ച് കേന്ദ്രങ്ങളിലും പതാക ഉയർത്തി പ്രഭാതഭേരിയും നടന്നു.
CPM state committee member P. Jayarajan says UDF and BJP will be defeated in the local body elections; 30 years to the memory of Maman Vasu.










































.jpeg)