(www.panoornews.in)സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം അലയടിച്ചിട്ടുണ്ടെന്നും അതുകാണാതെ മുന്നോട്ടുപോകാനാകില്ലെന്നും സിപിഐ. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി യിലാണ് പാർട്ടി സംസ്ഥാന നിർവാഹകസമിതിയുടെ ഈ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് സിപിഎമ്മിന്റേതിന് വിരുദ്ധമായ നിലപാടിലാണ് സിപിഐ.
ന്യൂനപക്ഷ വോട്ടുകളിൽ വലിയ ചോർച്ചയാണ് സംഭവിച്ചത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി
വെള്ളാപ്പള്ളി നടേശനോട് മുഖ്യമന്ത്രി കാണിച്ച മനോഭാവം കാരണമാണത്. വർഗീയപരാമർശം നടത്തിയ ആളെ കൂടെക്കൊണ്ടുനടന്നത് മുസ്ലിം ന്യൂനപക്ഷത്തെ ഇടതുപക്ഷത്തുനിന്ന് അകറ്റാൻ കാരണമായി. വെള്ളാപ്പള്ളിയെ തിരുത്തിച്ച് കൂടെ നിർത്തുന്ന സമീപനമായിരു ന്നു മുഖ്യമന്ത്രി സ്വീകരിക്കേണ്ടിയിരുന്നത്.


മുഖ്യമന്ത്രിയുടെ പല തീരു മാനങ്ങളും ഏകപക്ഷീയമാ ണെന്നും ഇത് മുന്നണിയെ ബാധിക്കുന്നതാണെന്നും യോഗത്തിൽ നേതാക്കൾ ചൂണ്ടിക്കാട്ടി.
Anti-government sentiments are rife in the state; CPI suffers electoral defeat










































