(www.panoornews.in)സി പി ഐ എം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ആർ എസ് എസ്സുകാർ പിടിയിൽ. തെരഞ്ഞെടുപ്പ് തലേ ദിവസം രാത്രി കണ്ണൂർ ചിറ്റാരിപറമ്പ് ചുണ്ടയിൽ വെച്ച് മാരകായുധങ്ങളുമായി സി പി ഐ എം പ്രവർത്തകൻ കെ നിവേദിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് രണ്ട് ആർ എസ് എസ് പ്രവർത്തകരെ കണ്ണവം പൊലീസ് അറസ്റ്റ് ചെയ്തത്.
കൊലക്കേസ് ഉൾപ്പെടെ നിരവധി കേസിൽ പ്രതിയായ ചുണ്ടയിലെ റഷിൽ, രമിത്ത്, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അക്രമത്തിൽ മാനന്തേരി 14ാം മൈലിലെ കെ. നിവേദിന് തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. റഷിലിനെ കാപ്പ നിയമ പ്രകാരം മുന്നേ നാടുകടത്തിയിരുന്നു.
Case of attempted murder of CPM worker in Chittariparambil; Two RSS members arrested









































.jpeg)