സ്വർണം കട്ടവനെന്ന് വിളിക്കരുതെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ; സ്വസ്ഥമായി ഉറങ്ങാനാവുന്നില്ലെന്നും കടകംപള്ളി

സ്വർണം കട്ടവനെന്ന് വിളിക്കരുതെന്ന് മുൻ ദേവസ്വം മന്ത്രി  കടകംപള്ളി സുരേന്ദ്രൻ ; സ്വസ്ഥമായി ഉറങ്ങാനാവുന്നില്ലെന്നും കടകംപള്ളി
Dec 17, 2025 09:17 PM | By Rajina Sandeep

(www.panoornews.in)താൻ സ്വർണം കട്ടെന്ന് ആരോപിക്കാതിരിക്കാൻ കഴിയുമോ എന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനോടു ചോദിക്കണമെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വി.ഡി. സതീശനെതിരായ മാനനഷ്ടക്കേസ് കോടതി പരിഗണിച്ചപ്പോഴാണ് കടകം പള്ളി ഈ ആവശ്യം ഉന്നയിച്ചത്.

ശബരിമല സ്വർണപ്പാളി കവർച്ചാ കേസിൽ ജീവനക്കാരെയോ രാഷ്ട്രീയനേതാക്കളെയോ വിമർശിക്കുന്നതിനു താൻ എതിരല്ലെന്നും തന്നെ സ്വർണം കട്ടവൻ എന്ന് വിളിക്കരുതെന്നുമായിരുന്നു കടകം പള്ളിയുടെ അപേക്ഷ. ഇത്തരം ആരോപണം കേട്ടശേഷം സ്വസ്ഥമായി വീട്ടിൽ കിടന്നുറങ്ങാൻ കഴിയില്ലെന്നും കടകംപള്ളി പറഞ്ഞു. കടകംപള്ളിയുടെ ആവശ്യം പരിഗണിക്കാമോ എന്ന കോടതിയുടെ ചോദ്യത്തിന് ഇക്കാര്യം വി.ഡി. സതീശനോടു ചോദിച്ച ശേഷമേ പറയാൻ കഴിയൂ എന്ന് അഭിഭാഷകൻ അറിയിച്ചു. ഇതുവരെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും ഇവ മാനനഷ്ടത്തിൻ്റെ പരിധിയിൽ വരുന്നതല്ലെന്നും വി.ഡി.സതീശൻ്റെ അഭിഭാഷകൻ മൃദുൽ ജോൺ മാത്യു കോടതിയെ ധരിപ്പിച്ചു. മൂന്നാം സബ് കോടതിയാണ് കേസ് പരിഗണിച്ചത്.

വി.ഡി. സതീശന്റെ അഭിപ്രായം അറിയാനായി കോടതി കേസ് ഈ മാസം 18-ലേക്കു മാറ്റി. സ്വർണപ്പാളി കവർച്ചാ കേസിൽ വി.ഡി. സതീശൻ നടത്തിയ ആരോപണം തനിക്കു മാനഹാനി ഉണ്ടാക്കുന്ന താണെന്നും ആരോപണം പിൻവലിക്കുകയും തുടർ ആരോപണം ഉന്നയിക്കാതിരിക്കണമെന്നുമായിരുന്നു കടകംപള്ളിയുടെ ആവശ്യം.

Former Devaswom Minister Kadakampally Surendran says he cannot sleep peacefully, should not be called a gold thief; Kadakampally says

Next TV

Related Stories
ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ച് മരണം ; ആലപ്പുഴ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു

May 1, 2026 07:44 PM

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ച് മരണം ; ആലപ്പുഴ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ച് മരണം ; ആലപ്പുഴ സ്വദേശി ചികിത്സയിലിരിക്കെ...

Read More >>
ആലക്കോട് വാടക ക്വാര്‍ട്ടേഴ്സില്‍ വസ്‌ത്രാലയ ജീവനക്കാരൻ മരിച്ച നിലയില്‍ ; കുഴഞ്ഞു വീണ് മരണമെന്ന് പ്രാഥമിക നിഗമനം

May 1, 2026 07:19 PM

ആലക്കോട് വാടക ക്വാര്‍ട്ടേഴ്സില്‍ വസ്‌ത്രാലയ ജീവനക്കാരൻ മരിച്ച നിലയില്‍ ; കുഴഞ്ഞു വീണ് മരണമെന്ന് പ്രാഥമിക നിഗമനം

ആലക്കോട് വാടക ക്വാര്‍ട്ടേഴ്സില്‍ വസ്‌ത്രാലയ ജീവനക്കാരൻ മരിച്ച നിലയില്‍ ; കുഴഞ്ഞു വീണ് മരണമെന്ന് പ്രാഥമിക നിഗമനം...

Read More >>
വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് വർധിപ്പിച്ചത് 993 രൂപ ; സംസ്ഥാനത്ത് മെയ് 6ന് ഹോട്ടലുകൾ അടച്ചിടും

May 1, 2026 07:12 PM

വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് വർധിപ്പിച്ചത് 993 രൂപ ; സംസ്ഥാനത്ത് മെയ് 6ന് ഹോട്ടലുകൾ അടച്ചിടും

വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് വർധിപ്പിച്ചത് 993 രൂപ ; സംസ്ഥാനത്ത് മെയ് 6ന് ഹോട്ടലുകൾ...

Read More >>
എക്സിറ്റ്  പോളുകളിൽ എൽഡിഎഫിന് ഭയമില്ലെന്ന് കെ.പി മോഹനൻ എംഎൽഎ

May 1, 2026 05:09 PM

എക്സിറ്റ് പോളുകളിൽ എൽഡിഎഫിന് ഭയമില്ലെന്ന് കെ.പി മോഹനൻ എംഎൽഎ

എക്സിറ്റ് പോളുകളിൽ എൽഡിഎഫിന് ഭയമില്ലെന്ന് കെ.പി മോഹനൻ...

Read More >>
ട്രെയിനിൽ ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണ്‌ യു​വ​തിക്ക് ദാരുണാന്ത്യം

May 1, 2026 03:49 PM

ട്രെയിനിൽ ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണ്‌ യു​വ​തിക്ക് ദാരുണാന്ത്യം

ട്രെയിനിൽ ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണ്‌ യു​വ​തിക്ക്...

Read More >>
ഒടുവിൽ ആശ്വാസം ; മൊബൈൽ ഫോൺ വാങ്ങി വെച്ചതിന് പിണങ്ങി വീടുവിട്ടിറങ്ങിയ 13കാരിയെ  കണ്ടെത്തി

May 1, 2026 03:45 PM

ഒടുവിൽ ആശ്വാസം ; മൊബൈൽ ഫോൺ വാങ്ങി വെച്ചതിന് പിണങ്ങി വീടുവിട്ടിറങ്ങിയ 13കാരിയെ കണ്ടെത്തി

മൊബൈൽ ഫോൺ വാങ്ങി വെച്ചതിന് പിണങ്ങി വീടുവിട്ടിറങ്ങിയ 13കാരിയെ ...

Read More >>
Top Stories