തിരുപ്പിറവിയിൽ നാടെങ്ങും ക്രിസ്മസ് ആഘോഷങ്ങൾ ; തലശേരി ഹോളി റോസറി ദേവാലയത്തിലൊരുക്കിയ കൂറ്റൻ സാന്താക്ലോസ് രൂപം ശ്രദ്ധേയമായി

തിരുപ്പിറവിയിൽ  നാടെങ്ങും ക്രിസ്മസ് ആഘോഷങ്ങൾ ; തലശേരി  ഹോളി റോസറി ദേവാലയത്തിലൊരുക്കിയ കൂറ്റൻ സാന്താക്ലോസ് രൂപം ശ്രദ്ധേയമായി
Dec 25, 2025 08:56 AM | By Rajina Sandeep

തലശേരി:  (www.panoornews.in)ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഒരുമയുടെയും സന്ദേശവുമായി എത്തിയ തിരുപ്പിറവി ദിനത്തിൽ ദേവാലയങ്ങളെല്ലാം ഭക്തിനിർഭരമായി. യേശുക്രിസ്തുവിന്റെ ജനനസ്മരണ പുതുക്കി വിവിധ ദേവാലയങ്ങളിൽ നടന്ന പാതിരാ കുർബാനകളിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.

വർണ്ണാഭമായ നക്ഷത്രവിളക്കുകളും പുൽക്കൂടുകളും ഒരുക്കിയാണ് വീടുകളും പള്ളികളും ക്രിസ്മസിനെ വരവേറ്റത്. കേക്ക് മുറിച്ചും പരസ്പരം ആശംസകൾ കൈമാറിയും ആഘോഷങ്ങൾ കൊഴുപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ക്രിസ്മസ് കാരോളുകളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും വിപുലമായ ആഘോഷങ്ങളാണ് നടന്നത്. സ്‌കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ പൂർത്തിയാക്കി വിദ്യാർത്ഥികൾ ക്രിസ്മസ് അവധിയിലേക്ക് കടന്നു. ലോകമെമ്പാടും സമാധാനത്തിന്റെ സന്ദേശം എത്തിക്കാൻ ഈ ക്രിസ്മസ് കാലം സഹായകമാകട്ടെ എന്ന് മതമേലധ്യക്ഷന്മാർ ആശംസിച്ചു. ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി തലശേരി ഹോളി റോസറി ദേവാലയത്തിൽ നിർമ്മിച്ച കൂറ്റൻ സാന്താക്ലോസിൻ്റെ രൂപം വേറിട്ട കാഴ്ചയായി. KCYM യുവജന സംഘടനയുടെ നേതൃത്വത്തിലാണ് 20 അടി ഉയരമുള്ള കൂറ്റൻ സാന്താക്ലോസിൻ്റെ രൂപം നിർമ്മിച്ചത്. മാന്യ വായനക്കാർക്ക് ട്രൂ വിഷൻ്റെ ക്രിസ്മസ് ആശംസകൾ നേരുന്നു.

Christmas celebrations across the country on the occasion of Thirupiravi; The huge Santa Claus statue at the Holy Rosary Church in Thalassery was a highlight

Next TV

Related Stories
രാഹുൽ മാങ്കൂട്ടത്തിൽ 3 ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ ; ജാമ്യാപേക്ഷ 16ന് പരിഗണിക്കും

Jan 13, 2026 01:35 PM

രാഹുൽ മാങ്കൂട്ടത്തിൽ 3 ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ ; ജാമ്യാപേക്ഷ 16ന് പരിഗണിക്കും

രാഹുൽ മാങ്കൂട്ടത്തിൽ 3 ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ ; ജാമ്യാപേക്ഷ 16ന്...

Read More >>
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും തെറിച്ചുവീണ് 18 കാരന് ദാരുണാന്ത്യം ; അപകടം വിനോദയാത്ര കഴിഞ്ഞ് തിരിച്ചു വരുമ്പോൾ

Jan 13, 2026 12:54 PM

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും തെറിച്ചുവീണ് 18 കാരന് ദാരുണാന്ത്യം ; അപകടം വിനോദയാത്ര കഴിഞ്ഞ് തിരിച്ചു വരുമ്പോൾ

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും തെറിച്ചുവീണ് 18 കാരന് ദാരുണാന്ത്യം ; അപകടം വിനോദയാത്ര കഴിഞ്ഞ് തിരിച്ചു...

Read More >>
തലശ്ശേരി കുയ്യാലിയിൽ വൻ കഞ്ചാവ് വേട്ട ; 5 കിലോഗ്രാം കഞ്ചാവുമായി യുവാവ്  എക്സൈസിൻ്റെ പിടിയിൽ

Jan 13, 2026 12:19 PM

തലശ്ശേരി കുയ്യാലിയിൽ വൻ കഞ്ചാവ് വേട്ട ; 5 കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ

തലശ്ശേരി കുയ്യാലിയിൽ വൻ കഞ്ചാവ് വേട്ട ; 5 കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസിൻ്റെ...

Read More >>
ചെത്തു തൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു

Jan 13, 2026 11:39 AM

ചെത്തു തൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു

ചെത്തു തൊഴിലാളി തെങ്ങിൽ നിന്നും വീണു...

Read More >>
പി.ആർ. ചരമവാർഷികാചരണം ; ബാലരംഗം ബാലമേള നടത്തി

Jan 13, 2026 10:51 AM

പി.ആർ. ചരമവാർഷികാചരണം ; ബാലരംഗം ബാലമേള നടത്തി

പി.ആർ. ചരമവാർഷികാചരണം ; ബാലരംഗം ബാലമേള...

Read More >>
പി.ആർ ചരമവാർഷികാചരണം ; പാനൂരിൽ സംസ്ഥാന തല പ്രൈസ് മണി ഓപ്പൺ ചെസ് ടൂർണമെൻ്റ് നടത്തി.

Jan 13, 2026 10:38 AM

പി.ആർ ചരമവാർഷികാചരണം ; പാനൂരിൽ സംസ്ഥാന തല പ്രൈസ് മണി ഓപ്പൺ ചെസ് ടൂർണമെൻ്റ് നടത്തി.

പി.ആർ ചരമവാർഷികാചരണം ; പാനൂരിൽ സംസ്ഥാന തല പ്രൈസ് മണി ഓപ്പൺ ചെസ് ടൂർണമെൻ്റ്...

Read More >>
Top Stories