സ്‌കൂട്ടറിലെത്തിയ രണ്ടംഗ സംഘം  വീട്ടമ്മയുടെ എട്ടുപവന്റെ മാല കവർന്നു കടന്നു ; അന്വേഷണം
adimage

സ്‌കൂട്ടറിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ എട്ടുപവന്റെ മാല കവർന്നു കടന്നു ; അന്വേഷണം

സ്‌കൂട്ടറിലെത്തിയ രണ്ടംഗ സംഘം  വീട്ടമ്മയുടെ എട്ടുപവന്റെ മാല കവർന്നു കടന്നു ; അന്വേഷണം adimage
2026-01-20T08:27:00 | By Rajina Sandeep

വീട്ടമ്മയുടെ എട്ടുപവന്റെ മാല സ്‌കൂട്ടറിലെത്തിയവർ കവർന്നു. വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പെരുവാരം കാടാശ്ശേരി ഉഷ (64)യുടെ എട്ടുപവൻ വരുന്ന സ്വർണമാലയാണ് സ്കൂട്ടറിലെത്തിയ രണ്ടുപേർ പൊട്ടിച്ച്‌ കടന്നുകളഞ്ഞത്.

നഗരസഭ 21-ാം വാർഡിൽ പെരുവാരം ഞാറക്കാട്ട് റോഡിന് കിഴക്കുവശം അങ്കണവാടി റോഡിൽ ഇന്നലെ വൈകീട്ട് നാലിനായിരുന്നു സംഭവം.

ദേശീയപാത പെരുവാരം പൂശാരിപ്പടി റോഡിലൂടെ വന്ന് അങ്കണവാടിക്കു സമീപമുള്ള വീട്ടിലേക്ക് പോവുകയായിരുന്നു ഉഷ. ഹെൽമെറ്റ് ധരിച്ച് സ്കൂട്ടറിൽ പിന്തുടർന്നെത്തിയ രണ്ടുപേരാണ് മാല പൊട്ടിച്ചത്.

സ്കൂട്ടറിൽ എത്തിയ യുവാക്കളിലൊരാൾ വീട്ടമ്മയുടെ സമീപം ഇറങ്ങുകയും മറ്റേയാൾ സ്കൂട്ടർ കുറച്ചു മാറ്റിനിർത്തുകയും ചെയ്തു. സ്കൂട്ടറിന് പിന്നിൽ നിന്നിറങ്ങിയ ആൾ ബലമായി മാല പൊട്ടിച്ചെടുത്തപ്പോൾ തടയാൻ ശ്രമിച്ച ഉഷ റോഡിലേക്ക് വീണു. ഇതിനിടെ സ്കൂട്ടർ ഓടിച്ചിരുന്നയാൾ ഇവരുടെ അടുത്തേക്ക് സ്കൂട്ടർ കൊണ്ടുവന്ന് നിർത്തുകയും മാല പൊട്ടിച്ചയാൾ സ്കൂട്ടറിന്റെ പിന്നിൽ കയറി ഇരുവരും രക്ഷപ്പെടുകയും ചെയ്തു.

പരിക്കേറ്റ ഉഷ, താലൂക്ക് ഗവ. ആശുപത്രിയിൽ ചികിത്സ തേടി. പോലീസ് സ്ഥലത്തെത്തി സിസി ടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlight: A two-member gang on a scooter stole a housewife's necklace of eight-carat gold; investigation underway

adimage adimage

Next TV

adimage
Related Stories
ഇന്ദിരാ കട്ട്‌ കേരളത്തിൽ വേണ്ട ; തലശേരി കെ.എസ് ഇ.ബി ഓഫീസിൽ മെഴുകുതിരിയും ചൂട്ടും നൽകി ഡി വൈ എഫ് ഐ

Jul 17, 2026 07:38 PM

ഇന്ദിരാ കട്ട്‌ കേരളത്തിൽ വേണ്ട ; തലശേരി കെ.എസ് ഇ.ബി ഓഫീസിൽ മെഴുകുതിരിയും ചൂട്ടും നൽകി ഡി വൈ എഫ് ഐ

10 വർഷത്തിന് ശേഷം കേരളത്തിൽ പവർകട്ട് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തലശ്ശേരി കെഎസ്ഇബി ഓഫീസിൽ ഡിവൈഎഫ്ഐ മെഴുകുതിരിയും ചൂട്ടും നൽകി...

Read More >>
പെരിങ്ങത്തൂരിൽ വാഹന പരിശോധനക്കിടെ നിർത്താതെ പോയ പിക്കപ്പ് വാൻ പിന്തുടർന്ന് പിടികൂടി ചൊക്ലി പൊലീസ് ; എംഡിഎംഎയുമായി 3 പേർ അറസ്റ്റിൽ

Jul 17, 2026 07:23 PM

പെരിങ്ങത്തൂരിൽ വാഹന പരിശോധനക്കിടെ നിർത്താതെ പോയ പിക്കപ്പ് വാൻ പിന്തുടർന്ന് പിടികൂടി ചൊക്ലി പൊലീസ് ; എംഡിഎംഎയുമായി 3 പേർ അറസ്റ്റിൽ

പെരിങ്ങത്തൂരിൽ വാഹന പരിശോധനക്കിടെ നിർത്താതെ പോയ പിക്കപ്പ് വാൻ പിന്തുടർന്ന് ചൊക്ലി പൊലീസ്. ഒരു ഗ്രാമിലധികം എംഡിഎംഎയുമായി 3 യുവാക്കൾ...

Read More >>
പാനൂരിലെ യെസ് അക്കാദമി സ്പെഷ്യൽ സ്കൂളിൽ മോഷണം ; ഒരു ലക്ഷത്തോളം രൂപയുടെ വയറിംഗ് സാമഗ്രികൾ കവർന്നു.

Jul 17, 2026 05:42 PM

പാനൂരിലെ യെസ് അക്കാദമി സ്പെഷ്യൽ സ്കൂളിൽ മോഷണം ; ഒരു ലക്ഷത്തോളം രൂപയുടെ വയറിംഗ് സാമഗ്രികൾ കവർന്നു.

പാനൂർ യെസ് അക്കാദമി സ്പെഷ്യൽ സ്കൂളിൽ കവർച്ച. പുതിയ കെട്ടിടത്തിനായി സൂക്ഷിച്ച 1 ലക്ഷം രൂപയുടെ വയറുകളും ചെമ്പുകമ്പികളും മോഷണം പോയി. പോലീസ്...

Read More >>
adimage
കണ്ണൂരിൽ വീടിന്റെ അടുക്കളയിൽ കയറിയ പെരുമ്പാമ്പ് പൂച്ചയെ വിഴുങ്ങി

Jul 17, 2026 04:34 PM

കണ്ണൂരിൽ വീടിന്റെ അടുക്കളയിൽ കയറിയ പെരുമ്പാമ്പ് പൂച്ചയെ വിഴുങ്ങി

കണ്ണൂർ മോറാഴയിൽ വീടിന്റെ അടുക്കളയിൽ കയറിയ കൂറ്റൻ പെരുമ്പാമ്പിനെ ഫോറസ്റ്റ് സംഘം പിടികൂടി. പൂച്ചയെ വിഴുങ്ങിയതിനാൽ പുറത്തുപോകാൻ...

Read More >>
പാലക്കാട് വിദ്യാർത്ഥികൾക്ക് നേരെ ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ  ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ; മൂന്ന് പേര്‍ക്ക് പരിക്ക്

Jul 17, 2026 04:12 PM

പാലക്കാട് വിദ്യാർത്ഥികൾക്ക് നേരെ ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ; മൂന്ന് പേര്‍ക്ക് പരിക്ക്

പാലക്കാട് മുണ്ടൂരിൽ ആശുപത്രി മാലിന്യ ലോറി വിദ്യാർത്ഥികൾക്ക് മേൽ പാഞ്ഞുകയറി. യുവക്ഷേത്ര കോളേജ് വിദ്യാർത്ഥി മുഹമ്മദ് ഫർഹാൻ മരിച്ചു. 3 പേർക്ക്...

Read More >>
മട്ടന്നൂർ എസ്.ഐ വധശ്രമക്കേസ്: സി.പി.എം നേതാക്കൾ ഉൾപ്പെടെ 86 പേരെ കോടതി വെറുതെ വിട്ടു

Jul 17, 2026 04:06 PM

മട്ടന്നൂർ എസ്.ഐ വധശ്രമക്കേസ്: സി.പി.എം നേതാക്കൾ ഉൾപ്പെടെ 86 പേരെ കോടതി വെറുതെ വിട്ടു

2012ൽ മട്ടന്നൂരിൽ എസ്.ഐയെ വധിക്കാൻ ശ്രമിച്ച കേസിൽ സി.പി.എം നേതാക്കൾ ഉൾപ്പെടെ 86 പേരെ തലശ്ശേരി കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവമാണ്...

Read More >>
adimage
Top Stories

News Roundup

GCC News

Entertainment News

adimage