പൊയിലൂർ തളിയന്റവിട ശ്രീധർമ്മശാസ്താ ഭഗവതി ദേവസ്ഥാനത്ത് രാമായണ മാസാചരണത്തിന് തുടക്കമായി.
adimage

പൊയിലൂർ തളിയന്റവിട ശ്രീധർമ്മശാസ്താ ഭഗവതി ദേവസ്ഥാനത്ത് രാമായണ മാസാചരണത്തിന് തുടക്കമായി.

പൊയിലൂർ തളിയന്റവിട ശ്രീധർമ്മശാസ്താ ഭഗവതി ദേവസ്ഥാനത്ത് രാമായണ മാസാചരണത്തിന് തുടക്കമായി. adimage
2026-07-17T13:53:00 | By Rajina Sandeep

പൊയിലൂർ: തളിയന്റവിട ശ്രീധർമ്മശാസ്താ ഭഗവതി ദേവസ്ഥാനത്ത് രാമായണ മാസാചരണത്തിന്  തുടക്കം.ക്ഷേത്ര പരിസരത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രശസ്ത പ്രഭാഷകൻ വേണു ദാസ് മൊകേരി രാമായണ മാസാചരണം ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം രാമായണത്തിന്റെ പ്രാധാന്യത്തെ കുറിച്ചും കർക്കിടക മാസത്തിലെ വായനയുടെ മഹത്വത്തെ കുറിച്ചും പ്രഭാഷണം നടത്തി.

കെ.സി കുഞ്ഞിക്കണ്ണൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന പരിപാടിയിൽ നിരവധി ഭക്തരാണ് പങ്കെടുത്തത്.

ചടങ്ങിൽ കെ.ടി രാഗേഷ്, കെ.സി ജിറേഷ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. രാമായണ പാരായണത്തിലൂടെ സമൂഹത്തിൽ നന്മയും സ്നേഹവും വളർത്തിയെടുക്കാൻ കഴിയണമെന്ന് അവർ അഭിപ്രായപ്പെട്ടു.

എം.പി വേണുഗോപാൽ സ്വാഗതവും എം.പി നിധീഷ് നന്ദിയും പറഞ്ഞു. ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും പരിപാടിക്ക് നേതൃത്വം നൽകി.

ഒരു മാസം നീണ്ടുനിൽക്കുന്ന രാമായണ മാസാചരണത്തിന്റെ ഭാഗമായി ദിവസവും രാമായണ പാരായണവും പ്രഭാഷണങ്ങളും ക്ഷേത്രത്തിൽ സംഘടിപ്പിക്കും.

Content Highlight: Ramayana Month Inaugurated at Poiloor Thaliyantavida Sree Dharmashastha Bhagavathy Temple

adimage adimage

Next TV

adimage
Related Stories
കൈക്കൂലി വാങ്ങുന്നതിനിടെ മിനറൽ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ; 15,000 രൂപ കണ്ടെടുത്തു

Jul 17, 2026 02:07 PM

കൈക്കൂലി വാങ്ങുന്നതിനിടെ മിനറൽ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ; 15,000 രൂപ കണ്ടെടുത്തു

കണ്ണൂർ ജില്ലാ മൈനിംഗ് ഓഫീസിലെ മിനറൽ റവന്യൂ ഇൻസ്പെക്ടർ പി.പി. ശ്രീധരൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ. പൂഴി മണ്ണ് അനുമതിക്ക് 15000 രൂപ...

Read More >>
തൊട്ടിൽപ്പാലത്ത്   മധ്യവയസ്‌ക വീടിനുള്ളിൽ  തൂങ്ങി മരിച്ചു

Jul 17, 2026 01:34 PM

തൊട്ടിൽപ്പാലത്ത് മധ്യവയസ്‌ക വീടിനുള്ളിൽ തൂങ്ങി മരിച്ചു

തൊട്ടിൽപാലം ചേറ്റുപൊയിൽ മൊയിലോത്തറ സ്വദേശിനി ഷൈലയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പോലീസ് ഇൻക്വസ്റ്റ് നടത്തി. സംസ്കാരം...

Read More >>
മൊകേരി തങ്ങൾ പീടികയിൽ വച്ച്  മർദ്ദനമേറ്റെന്ന പരാതികളുമായി യുവാക്കൾ

Jul 17, 2026 12:38 PM

മൊകേരി തങ്ങൾ പീടികയിൽ വച്ച് മർദ്ദനമേറ്റെന്ന പരാതികളുമായി യുവാക്കൾ

പാനൂർ മൊകേരി തങ്ങൾ പീടികയിൽ 20,000 രൂപയുടെ പണമിടപാടിലെ തർക്കത്തെ തുടർന്ന് യുവാക്കൾ തമ്മിൽ മർദ്ദനം. കെ.ശ്രീമിനും കെ.കെ റാഷിദും പരസ്പരം പരാതി നൽകി. പാനൂർ...

Read More >>
adimage
കാലങ്ങളോളമായി തെരുവിൽ ദുരിതജീവിതം ; കനിവിന്റെ തണലിൽ  ശ്രീനിവാസന് ചികിത്സയൊരുക്കി ജീവകാരുണ്യ പ്രവർത്തകരും ജില്ലാ ഭരണകൂടവും

Jul 17, 2026 11:16 AM

കാലങ്ങളോളമായി തെരുവിൽ ദുരിതജീവിതം ; കനിവിന്റെ തണലിൽ ശ്രീനിവാസന് ചികിത്സയൊരുക്കി ജീവകാരുണ്യ പ്രവർത്തകരും ജില്ലാ ഭരണകൂടവും

കണ്ണപുരം സ്വദേശി ശ്രീനിവാസൻ ഇരുകാലുകളിലെ വ്രണബാധയുമായി വർഷങ്ങളായി തെരുവിൽ. കനിവിന്റെ തണലിന്റെയും ജില്ലാ കളക്ടറുടെയും ഇടപെടലിൽ പരിയാരം മെഡിക്കൽ...

Read More >>
പൊയിലൂർ തെക്കയിൽ ശ്രീ മുത്തപ്പൻ മടപ്പുരയിൽ രാമായണ മാസാചരണത്തിന് ഭക്തി നിർഭര തുടക്കം.

Jul 17, 2026 08:59 AM

പൊയിലൂർ തെക്കയിൽ ശ്രീ മുത്തപ്പൻ മടപ്പുരയിൽ രാമായണ മാസാചരണത്തിന് ഭക്തി നിർഭര തുടക്കം.

പൊയിലൂർ തെക്കയിൽ ശ്രീ മുത്തപ്പൻ മടപ്പുരയിൽ രാമായണ മാസാചരണം ജൂലൈ 16 മുതൽ ആഗസ്ത് 16 വരെ. കവിത രാഹുൽ പ്രഭാഷണം നടത്തി. ചന്ദ്രൻ ചാലിൽ, എം. തങ്കമണി...

Read More >>
കുരച്ചെത്തിയ  തെരുവുനായയിൽ നിന്നും അസാമാന്യ ധൈര്യത്തോടെ  അനിയത്തിയെ രക്ഷിച്ച് നാലാം ക്ലാസുകാരി ;  പാനൂർ യൂപി സ്കൂളിലെ  സാൻവികക്ക് അഭിനന്ദന പ്രവാഹം

Jul 16, 2026 08:10 PM

കുരച്ചെത്തിയ തെരുവുനായയിൽ നിന്നും അസാമാന്യ ധൈര്യത്തോടെ അനിയത്തിയെ രക്ഷിച്ച് നാലാം ക്ലാസുകാരി ; പാനൂർ യൂപി സ്കൂളിലെ സാൻവികക്ക് അഭിനന്ദന പ്രവാഹം

പാനൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് അനിയത്തിയെ രക്ഷിച്ച് നാലാം ക്ലാസുകാരി സാൻവിക. വാട്ടർ ബോട്ടിൽ എറിഞ്ഞ് ധീരമായി നേരിട്ടു. തെരുവുനായ...

Read More >>
adimage
Top Stories

News Roundup

GCC News

adimage