പെരിങ്ങത്തൂർ:(www.panoornews.in)വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ പിക്കപ്പ് വാൻ പിന്തുടർന്ന് ചൊക്ലി പൊലീസ് എം.ഡി.എം.എ പിടികൂടി. ഒരു ഗ്രാമിലധികം എംഡിഎംഎയുമായിമൂന്ന് പേരെ അറസ്റ്റ് ചെയ്തു.വ്യാഴാഴ്ചരാത്രി എസ്.ഐയും, പോലീസ് സംഘവും പെരിങ്ങത്തൂർ പാലത്തിന് സമീപം ലോ ആൻഡ് ഓർഡർ പട്രോളിംഗും വാഹന പരിശോധനയും നടത്തുന്നതിനിടെയാണ് സംഭവം.
ഇരിങ്ങണ്ണൂർ ഭാഗത്ത് നിന്ന് ചൊക്ലി ഭാഗത്തേക്ക് വന്ന KL 57 D 4510 നമ്പർ പിക്കപ്പ് വാൻ കൈകാണിച്ച് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ വാഹനം നിർത്താതെ കടന്നുപോയി. തുടർന്ന് പോലീസ് വാഹനം പിന്തുടർന്ന് രാത്രി 10.25-ഓടെ തളിക്കുളം ഭാഗത്ത് വച്ച് വാഹനം തടഞ്ഞു.
വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് പേർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഓടി പിടികൂടി. ഇവരെ ദേഹപരിശോധന നടത്തിയപ്പോൾ കൈവശം നിരോധിത ലഹരിമരുന്നായ എം.ഡി.എം.എ (MDMA) കണ്ടെത്തി.
എം.ഡി.എം.എ അനധികൃതമായി കടത്തിക്കൊണ്ടുവന്ന് ഉപയോഗത്തിനായി സൂക്ഷിച്ചതിന് പ്രതികളായ കല്ലാച്ചി കായലക്കണ്ടിയിൽ എ.കെ വിജിൽ (27), വളയം പട്ടാണിയിൽ ടി. അഭിലാഷ്, കോഴിക്കോട് അടക്കാക്കുന്നുമ്മൽ കെ.കെ. ഷിജിത്ത് (37) എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ്. നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Content Highlight: 3 Arrested with MDMA in Peringathur After Police Chase, Chokli Police Seize Pickup































.jpeg)







