കോഴിക്കോട് ജയലഷ്മി സിൽക്സിലെ തീപ്പിടുത്തം ; കോടികളുടെ വസ്ത്രങ്ങൾ അഗ്നിക്കിരയായി, രണ്ടുനിലയുടെ പകുതിയോളം കത്തി

കോഴിക്കോട് ജയലഷ്മി സിൽക്സിലെ തീപ്പിടുത്തം ; കോടികളുടെ വസ്ത്രങ്ങൾ അഗ്നിക്കിരയായി, രണ്ടുനിലയുടെ പകുതിയോളം കത്തി
Feb 18, 2026 10:16 AM | By Rajina Sandeep

(www.panoornews.in)കോഴിക്കോട് നഗരഹൃദയത്തിൽ കല്ലായി റോഡിലെ പ്രമുഖ വസ്ത്ര ശാലയായ ജയലക്ഷ്മി സിൽക്സിൽമൂന്നുനിലക്കെട്ടിടത്തിന് മുക ളിലെ രണ്ടുനിലകളുടെ പകുതിയോളം പൂർണമായി കത്തിയമർന്നു. പെരുന്നാൾ - വിഷു വിപണി മുന്നിൽക്കണ്ട് സംഭരിച്ച വൻശേഖരം ഉൾപ്പെടെ തീയ്ക്ക് ഇരയായി. ആർക്കും പരിക്കില്ല. റെയിൽവേ സ്റ്റേഷൻ, പാളയം പരിസരം മുഴുവൻ കറുത്തപുകയിൽ മുങ്ങി.

ചൊവ്വാഴ്ച വൈകീട്ട് 5.50-നായിരുന്നു രണ്ടാംനിലയിൽ വസ്ത്രങ്ങൾ സൂക്ഷിച്ച ഗോഡൗണിൽ നിന്ന് ആദ്യം തീയും പുകയും ഉയർന്നത്. ഉടൻതന്നെ ഫയർ അലാറം മുഴങ്ങി. ഇതോടെ കട യിൽ വസ്ത്രം വാങ്ങാനെത്തിയ വരെ ജീവനക്കാർ സുരക്ഷിതമായി പുറത്തേക്കിറക്കി. തൊട്ടുപി ന്നാലെ ജീവനക്കാരും പുറത്തിറങ്ങി. തീ ഉയർന്നത് കെട്ടിടത്തിന്റെ പുറകുവശത്തുനിന്നായതു കൊണ്ട് ജീവനക്കാരും കടയി ലെത്തിയവരും മുൻവശത്തുകൂ

ടി കല്ലായി റോഡിലേക്കാണ് ഇറങ്ങിയത്. അൽപ്പസമയംകൊണ്ട് തീമൂന്നാം നിലയിലേക്കും പടർന്നു. തീ പടരും മുൻപേ കെട്ടിട ത്തിലുണ്ടായിരുന്ന എല്ലാവരും പുറത്തിറങ്ങിയതുകൊണ്ട് ആർക്കും പൊള്ളലേറ്റില്ല. എന്നാൽ, പുകശ്വസിച്ചും പരിഭ്രാന്തിമൂലവും അസ്വസ്ഥത നേരിട്ട മൂന്ന് ജീവന ക്കാരികളെ സമീപത്തെ പി.വി. എസ്.-സൺറൈസ് ആശുപത്രി യിൽ പ്രവേശിപ്പിച്ചു.

ഷോർട് സർക്യൂറ്റാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വസ്ത്രങ്ങൾക്കും, കെട്ടിടത്തി ൻ്റെ അകത്തെ ഫർണിച്ചറുകൾ ക്കും വലിയതോതിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മുകൾനില യിലെ വസ്ത്രങ്ങൾ ഉരുകിവീണു. കെട്ടിടത്തിൻ്റെ വശത്തെ ചില്ലു കൊണ്ടുള്ള മതിൽ പൊട്ടിതെറി ച്ചതോടെ തീ പുറത്തേക്ക് ഉയർന്നു. ഇത് നിയന്ത്രണവിധേയമാക്കാൻ അഗ്നി രക്ഷാ സേന നന്നേ ബുദ്ധിമുട്ടി.

Fire breaks out at Jayalakshmi Silks in Kozhikode; Clothes worth crores gutted, half of the two floors gutted

Next TV

Related Stories
ചമ്പാട് മേഖലയിൽ ഭീതി പരത്തി  കാട്ടുപന്നിക്കൂട്ടം ; വാഴകർഷകർ ദുരിതത്തിൽ

Apr 25, 2026 05:44 PM

ചമ്പാട് മേഖലയിൽ ഭീതി പരത്തി കാട്ടുപന്നിക്കൂട്ടം ; വാഴകർഷകർ ദുരിതത്തിൽ

ചമ്പാട് മേഖലയിൽ ഭീതി പരത്തി കാട്ടുപന്നിക്കൂട്ടം ; വാഴകർഷകർ...

Read More >>
തൃശൂരില്‍ യുവതിയും യുവാവും വാടകവീട്ടിൽ ഒരേ കയറിൽ ജീവനൊടുക്കിയ നിലയിൽ

Apr 25, 2026 04:03 PM

തൃശൂരില്‍ യുവതിയും യുവാവും വാടകവീട്ടിൽ ഒരേ കയറിൽ ജീവനൊടുക്കിയ നിലയിൽ

തൃശൂരില്‍ യുവതിയും യുവാവും വാടകവീട്ടിൽ ഒരേ കയറിൽ ജീവനൊടുക്കിയ...

Read More >>
നിതിൻ രാജിന്റെ മരണം ; ഡോ.എം.കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ; ഡോ. സംഗീത നമ്പ്യാർക്ക് ജാമ്യം

Apr 25, 2026 01:36 PM

നിതിൻ രാജിന്റെ മരണം ; ഡോ.എം.കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ; ഡോ. സംഗീത നമ്പ്യാർക്ക് ജാമ്യം

നിതിൻ രാജിന്റെ മരണം ; ഡോ.എം.കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ; ഡോ. സംഗീത നമ്പ്യാർക്ക്...

Read More >>
കിഴക്കെ ചമ്പാട് ഋഷിക്കര വാലാൽ ശ്രീ ശാക്ത്യേയ ദേവി ക്ഷേത്രം പ്രതിഷ്ഠാവാർഷികം രണ്ട് ദിവസങ്ങളിലായി നടന്നു.

Apr 25, 2026 12:29 PM

കിഴക്കെ ചമ്പാട് ഋഷിക്കര വാലാൽ ശ്രീ ശാക്ത്യേയ ദേവി ക്ഷേത്രം പ്രതിഷ്ഠാവാർഷികം രണ്ട് ദിവസങ്ങളിലായി നടന്നു.

കിഴക്കെ ചമ്പാട് ഋഷിക്കര വാലാൽ ശ്രീ ശാക്ത്യേയ ദേവി ക്ഷേത്രം പ്രതിഷ്ഠാവാർഷികം രണ്ട് ദിവസങ്ങളിലായി...

Read More >>
കുളിക്കാൻ കുളത്തിലിറങ്ങിയ വിദ്യാര്‍ത്ഥിക്ക്  ചെമ്മീൻ വലയില്‍ കുടുങ്ങി ദാരുണാന്ത്യം

Apr 25, 2026 11:57 AM

കുളിക്കാൻ കുളത്തിലിറങ്ങിയ വിദ്യാര്‍ത്ഥിക്ക് ചെമ്മീൻ വലയില്‍ കുടുങ്ങി ദാരുണാന്ത്യം

കുളിക്കാൻ കുളത്തിലിറങ്ങിയ വിദ്യാര്‍ത്ഥിക്ക് ചെമ്മീൻ വലയില്‍ കുടുങ്ങി...

Read More >>
പാമ്പ് ഭീതിയൊഴിയാതെ സംസ്ഥാനം ; നാദാപുരത്ത് വിദ്യാർഥി പാമ്പ് കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Apr 25, 2026 11:54 AM

പാമ്പ് ഭീതിയൊഴിയാതെ സംസ്ഥാനം ; നാദാപുരത്ത് വിദ്യാർഥി പാമ്പ് കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാമ്പ് ഭീതിയൊഴിയാതെ സംസ്ഥാനം ; നാദാപുരത്ത് വിദ്യാർഥി പാമ്പ് കടിയേൽക്കാതെ രക്ഷപ്പെട്ടത്...

Read More >>
Top Stories