ചമ്പാട്:(www.panoornews.in) കിഴക്കെ ചമ്പാട് ഋഷിക്കര വാലാൽ ശ്രീ ശാക്ത്യേയ ദേവി ക്ഷേത്രം പ്രതിഷ്ഠാവാർഷികം രണ്ട് ദിവസങ്ങളിലായി നടന്നു.ക്ഷേത്രം തന്ത്രി മിഥുൻ ഗുരിക്കളുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. 22 ന് വൈകീട്ട് ദീപാരധന, ശ്രീ ലളിതസഹസ്രനാമാർച്ചന
തിരുവാതിര, പ്രാദേശിക കലാകാരികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളും നടന്നു.23 ന് രാവിലെ 8 മണിക്ക് ഗണപതി ഹോമം,9 മണിക്ക് ഭഗവതി സേവ,11 മണിക്ക് കവിത ഹരീന്ദ്രൻ പള്ളൂറിന്റെ മുഖ്യ പ്രഭാഷണവുംനടന്നു. ജനാർദനൻ വാലാൽ, സഞ്ജീവ് കുമാർ വാലിശ്ശേരി എന്നിവർ സംസാരിച്ചു. ഉച്ചയ്ക്ക് പ്രസാദ ഊട്ടും നടന്നു.
വൈകുന്നേരം 7 മണിക്ക് ശാക്ത്യേയ പൂജയോടു കൂടി ചടങ്ങുകൾ സമാപിച്ചു.
The consecration anniversary of the Shree Shaktyeya Devi Temple in Rishikkara Valal, East Chambad was celebrated over two days.







.jpg)





.jpg)





























