ജപ്തി ഒഴിവാക്കാൻ ബസിന്റെ ടയറുകൾ ഊരിമാറ്റി ഉടമ കലാഭവൻ സോബി ; ക്രെയിനുമായെത്തി ജപ്തി പൂർത്തിയാക്കി പൊലീസ്
adimage

ജപ്തി ഒഴിവാക്കാൻ ബസിന്റെ ടയറുകൾ ഊരിമാറ്റി ഉടമ കലാഭവൻ സോബി ; ക്രെയിനുമായെത്തി ജപ്തി പൂർത്തിയാക്കി പൊലീസ്

ജപ്തി ഒഴിവാക്കാൻ ബസിന്റെ ടയറുകൾ ഊരിമാറ്റി ഉടമ കലാഭവൻ സോബി ; ക്രെയിനുമായെത്തി ജപ്തി പൂർത്തിയാക്കി പൊലീസ് adimage
2026-03-20T16:32:00 | By Rajina Sandeep

ജപ്തി തടയാൻ ബസിന്റെ ടയറുകൾ ഊരിമാറ്റി. ഒടുവിൽ ക്രെയിൻ ഉപയോഗിച്ച് ജപ്തി നടപടി പൂർത്തിയാക്കി. ജോലി തട്ടിപ്പിൽ നഷ്ടപരിഹാരം നൽകാൻ പ്രതിയുടെ ബസ് ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടതിന് പിന്നാലെ കൊച്ചിയിലാണ് വിചിത്ര സംഭവങ്ങൾ.

സ്റ്റേജ് ആർട്ടിസ്റ്റും നടനും ഗാനമേള ട്രൂപ്പ് കോതമംഗലം കലാഗൃഹം ഡയറക്ടറുമായ എറണാകുളം നെല്ലിമറ്റം കാക്കനാട് വീട്ടിൽ കലാഭവൻ സോബി ജോർജാണ് കേസിലെ പ്രതി. സോബിയുടെ ബസ് കൊണ്ട് പോകാതിരിക്കാനായി ടയറുകളെല്ലാം ഊരിമാറ്റിവച്ചിരിക്കുകയായിരുന്നു. എന്നാൽ കോടതി ഉത്തരവുണ്ടെങ്കിൽ അതിന് മുന്നിൽ തന്ത്രങ്ങൾ ഒക്കെ എത്രത്തോളം വിലപ്പോകുമെന്ന് തെളിയിച്ച സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്.

ടയർ ഊരി മാറ്റിയാൽ ബസ് കൊണ്ട് പോകാനാവില്ലെന്ന പ്രതിയുടെ ആത്മവിശ്വാസം അധികം നീണ്ടുനിന്നില്ല.പൊലീസും ആർടിഒയും ക്രെയിനുമായി എത്തി. ഒട്ടും വൈകാതെ ടയറില്ലാത്ത ബസിനെ കോടതിയിലെത്തിച്ചു. 2013ൽ യുഎസിലെ സൂപ്പർ മാർക്കറ്റിൽ മകന് ജോലി വാഗ്ദാനം ചെയ്ത് കൂനമ്മാവ് സ്വദേശിയായ ടി വി സെബാസ്റ്റ്യന്റെ കയ്യിൽ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. 2018ൽ കോതമംഗലം മുൻസിഫ് കോടതി 2.80 ലക്ഷം രൂപ ഈടാക്കി നൽകാൻ ഉത്തരവിട്ടിരുന്നു. പക്ഷേ സോബി ജോർജ്ജിന്റെ നിസ്സഹകരണത്താൽ വിധി നടപ്പായില്ല.


തുടർന്ന് ആസ്തികൾ കണ്ടെത്തിയതോടെ, 2025 സെപ്റ്റംബറിൽ എറണാകുളം പ്രിൻസിപ്പൽ മുൻസിഫ് കോടതി ബസ് ജപ്തി ചെയ്ത് നഷ്ടപരിഹാരവും പലിശയും ചേർന്ന് 5,51,274 രൂപ ഈടാക്കാൻ ഉത്തരവിടുകയായിരുന്നു. ചൊവ്വാഴ്ച ഊന്നുകൽ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരും കോതമംഗലം ജോയിന്റ് ആർടിഒയിലെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറും സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കിയത്. വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് രംഗത്തെത്തുകയും പ്രതികളെ അപകടസ്ഥലത്ത് കണ്ടതായി മൊഴി നൽകുകയും ചെയ്ത സോബി ജോർജ്ജിനെതിരെ നിരവധി തട്ടിപ്പ് കേസുകളാണ് നിലവിലുള്ളത്. 2013ൽ ജോലി തട്ടിപ്പ് കേസിൽ സോബിക്ക് 3 വർഷം തടവും പിഴയും ശിക്ഷ ലഭിച്ചിരുന്നു.

Content Highlight: Owner Kalabhavan Sobi removed the tires of the bus to avoid confiscation; Police arrived with a crane and completed the confiscation

adimage adimage

Next TV

adimage
Related Stories
പയ്യന്നൂർ ഒന്നര വയസുകാരന്റെ മരണം; അനസ്തേഷ്യ ഡോക്ടർ തലശ്ശേരി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ  നൽകി

Jul 16, 2026 04:51 PM

പയ്യന്നൂർ ഒന്നര വയസുകാരന്റെ മരണം; അനസ്തേഷ്യ ഡോക്ടർ തലശ്ശേരി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

പയ്യന്നൂർ എരത്തെ ഒന്നര വയസുകാരൻ ദേവാൻഷിന്റെ മരണക്കേസ്. ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോ. അഞ്ജലി പൊതുവാൾ തലശ്ശേരി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ...

Read More >>
ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ': ജൂലൈ 18ന് ശ്രീകണ്ഠപുരത്ത് 4000 പേർ അണിനിരക്കുന്ന മഹാറാലി

Jul 16, 2026 03:24 PM

ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ': ജൂലൈ 18ന് ശ്രീകണ്ഠപുരത്ത് 4000 പേർ അണിനിരക്കുന്ന മഹാറാലി

ജൂലൈ 18ന് ശ്രീകണ്ഠപുരത്ത് 'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ ക്യാമ്പയിൻ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 4000 പേർ പങ്കെടുക്കുന്ന...

Read More >>
വ്യാപാരികളേ ജാഗ്രതൈ ; ചമ്പാട് പട്ടാപ്പകൽ സാധനം വാങ്ങാനെന്ന വ്യാജേന വ്യാപാരിയെ കബളിപ്പിച്ച് ബൈക്ക് യാത്രികൻ പണം കവർന്നു.

Jul 16, 2026 03:00 PM

വ്യാപാരികളേ ജാഗ്രതൈ ; ചമ്പാട് പട്ടാപ്പകൽ സാധനം വാങ്ങാനെന്ന വ്യാജേന വ്യാപാരിയെ കബളിപ്പിച്ച് ബൈക്ക് യാത്രികൻ പണം കവർന്നു.

ചമ്പാട് കീർത്തി സ്റ്റോറിൽ പട്ടാപ്പകൽ കവർച്ച. സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവ് വ്യാപാരിയുടെ 2500 രൂപ തട്ടിയെടുത്തു. പാനൂർ പോലീസ് അന്വേഷണം...

Read More >>
adimage
ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഭാ​ഗ്യക്കുറി വകുപ്പ് ; തിരുവോണം ബംപർ ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപന തിങ്കളാഴ്ച മുതൽ

Jul 16, 2026 02:20 PM

ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഭാ​ഗ്യക്കുറി വകുപ്പ് ; തിരുവോണം ബംപർ ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപന തിങ്കളാഴ്ച മുതൽ

തിരുവോണം ബംപർ ഭാഗ്യക്കുറി പുറത്തിറക്കി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന 30 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില 500 രൂപ. സെപ്റ്റംബർ 26ന്...

Read More >>
ട്രെയിനിൽ പരിചയം നടിച്ച് മൊബൈൽ മോഷ്ടിച്ച പ്രതി കണ്ണൂരിൽ അറസ്റ്റിൽ

Jul 16, 2026 01:46 PM

ട്രെയിനിൽ പരിചയം നടിച്ച് മൊബൈൽ മോഷ്ടിച്ച പ്രതി കണ്ണൂരിൽ അറസ്റ്റിൽ

ട്രെയിനിൽ പരിചയം നടിച്ച് കാസർഗോഡ് സ്വദേശിയുടെ മൊബൈൽ കവർന്ന പഴയങ്ങാടി സ്വദേശി കണ്ണൂർ റെയിൽവേ പോലീസിന്റെ പിടിയിൽ. കൺട്രോൾ റൂമിന്റെ സഹായത്തോടെയാണ്...

Read More >>
തൊട്ടിൽപ്പാലത്ത് യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 16, 2026 12:47 PM

തൊട്ടിൽപ്പാലത്ത് യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൊട്ടിൽപ്പാലം വണ്ണാത്തിച്ചിറ പീടികപ്പാറയിൽ 24 വയസുള്ള നമീഷിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊട്ടിൽപ്പാലം പോലീസ് കേസെടുത്ത്...

Read More >>
adimage
Top Stories










News Roundup






GCC News






adimage