ഒന്നര വയസുകാരന്‍റെ മരണം ;  ഡോക്ടർമാർക്ക് ഗുരുതര പിഴവുണ്ടായെന്ന് മെഡിക്കൽ ബോർഡ്
adimage

ഒന്നര വയസുകാരന്‍റെ മരണം ; ഡോക്ടർമാർക്ക് ഗുരുതര പിഴവുണ്ടായെന്ന് മെഡിക്കൽ ബോർഡ്

ഒന്നര വയസുകാരന്‍റെ മരണം ;  ഡോക്ടർമാർക്ക് ഗുരുതര പിഴവുണ്ടായെന്ന് മെഡിക്കൽ ബോർഡ് adimage
2026-07-16T10:54:00 | By Rajina Sandeep
#Payyanur #Medical Negligence #Baby Memorial Hospital #Child Death #Kannur

കണ്ണൂർ: പയ്യന്നൂരിൽ ഒന്നര വയസ്സുകാരൻ ചികിത്സയ്ക്കിടെ മരിച്ച സംഭവത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാർക്ക് ഗുരുതര പിഴവ് ഉണ്ടായതായി മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ.

കുട്ടിയുടെ ചികിത്സയിൽ കുറ്റകരമായ അനാസ്ഥ ഉണ്ടായെന്നും ജനറൽ അനസ്തേഷ്യ നൽകേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല എന്നുമാണ് ബോർഡിന്റെ പ്രധാന കണ്ടെത്തൽ. കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഈ വിലയിരുത്തലിനെ ശരിവയ്ക്കുന്നതാണ്.

രാവിലെ 10.15 ന് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ച കുട്ടിക്ക് വൈകിട്ട് 4.15 നാണ് അനസ്തേഷ്യ നൽകിയത്. അത്രയും സമയം വൈകിപ്പിച്ചതും അനസ്തേഷ്യ നൽകിയ സമയത്ത് ആശുപത്രിയിൽ മതിയായ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഉണ്ടായിരുന്നോ എന്നതിലും സംശയമുണ്ടെന്ന് ബോർഡ് റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തിൽ ഡോക്ടർമാർക്കെതിരെ വിശദമായ അന്വേഷണം നടത്തി പോലീസ് നടപടി സ്വീകരിക്കണമെന്നും മെഡിക്കൽ ബോർഡ് ശുപാർശ ചെയ്തു. ബോർഡിന്റെ റിപ്പോർട്ട് മൂന്ന് ദിവസത്തിനകം പോലീസിന് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാകും.

അതേസമയം മെഡിക്കൽ ബോർഡ് യോഗത്തിൽ ഡിഎംഒയും സർക്കാർ പ്ലീഡറും തമ്മിൽ തർക്കമുണ്ടായി. യോഗത്തിൽ കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിക്കാൻ ഡിഎംഒ അനുമതി നൽകിയതിനെ സർക്കാർ പ്ലീഡർ എതിർത്തതാണ് തർക്കത്തിന് കാരണമായത്.

സംഭവം നാട്ടിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കുട്ടിയുടെ കുടുംബം ആശുപത്രിക്കെതിരെ പരാതി നൽകിയതിനെ തുടർന്നാണ് മെഡിക്കൽ ബോർഡ് അന്വേഷണം നടത്തിയത്.

Content Highlight: Payyanur Toddler Death: Medical Board Finds Major Lapses in Hospital Treatment

#Payyanur #Medical Negligence #Baby Memorial Hospital #Child Death #Kannur

adimage adimage

Next TV

adimage
Related Stories
ചമ്പാട് എൽപി  സ്കൂളിന്റെ സമഗ്ര വികസനത്തിന് പിടിഎയുടെയും നാട്ടുകാരുടെയും പിന്തുണ

Jul 16, 2026 10:15 AM

ചമ്പാട് എൽപി സ്കൂളിന്റെ സമഗ്ര വികസനത്തിന് പിടിഎയുടെയും നാട്ടുകാരുടെയും പിന്തുണ

പന്ന്യന്നൂർ ചമ്പാട് എൽപി സ്കൂളിൽ പിടിഎ ജനറൽ ബോഡി യോഗം. കെ.പി ലീല ടീച്ചർ ഉദ്ഘാടനം ചെയ്തു. എൽഎസ്എസ്, ഉന്നത വിജയികളെ...

Read More >>
മാഹി പാലത്ത്  നിയന്ത്രണം വിട്ട കാർ മരത്തിലേക്കിടിച്ചു കയറി ; വൻ അപകടം  ഒഴിവായി

Jul 16, 2026 09:05 AM

മാഹി പാലത്ത് നിയന്ത്രണം വിട്ട കാർ മരത്തിലേക്കിടിച്ചു കയറി ; വൻ അപകടം ഒഴിവായി

മാഹി പാലത്തിൽ നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ചു. റോഡരികിലെ മരക്കൊമ്പുകൾ തടഞ്ഞതിനാൽ പുഴയിലേക്ക് വീഴാതെ രക്ഷപ്പെട്ടു. അപകടത്തിൽ ആർക്കും...

Read More >>
തലശേരി പൊലീസെന്നാ സുമ്മാവാ..? ; 14 കാരനെ ക്രൂരമായി പീഡിപ്പിച്ച  പോക്‌സോ കേസ് പ്രതിയായ മദ്രസാധ്യാപകൻ ഡൽഹിയിൽ  പിടിയിൽ

Jul 15, 2026 10:21 PM

തലശേരി പൊലീസെന്നാ സുമ്മാവാ..? ; 14 കാരനെ ക്രൂരമായി പീഡിപ്പിച്ച പോക്‌സോ കേസ് പ്രതിയായ മദ്രസാധ്യാപകൻ ഡൽഹിയിൽ പിടിയിൽ

14 കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന മദ്രസ അധ്യാപകൻ ഡൽഹിയിൽ പിടിയിൽ. മയ്യിൽ സ്വദേശി കുഞ്ഞി അഹമ്മദിനെ തലശ്ശേരി പൊലീസിന്റെ പ്രത്യേക സംഘമാണ്...

Read More >>
adimage
ഓപ്പറേഷൻ തണ്ടർ; കണ്ണൂരിൽ കഞ്ചാവും ഹെറോയിനുമായി കുപ്രസിദ്ധ മയക്കുമരുന്ന് വിൽപനക്കാരൻ അറസ്റ്റിൽ

Jul 15, 2026 09:49 PM

ഓപ്പറേഷൻ തണ്ടർ; കണ്ണൂരിൽ കഞ്ചാവും ഹെറോയിനുമായി കുപ്രസിദ്ധ മയക്കുമരുന്ന് വിൽപനക്കാരൻ അറസ്റ്റിൽ

കണ്ണൂരിൽ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പരിശോധന. സവോയ് ബിയർ പാർലറിന് സമീപം കഞ്ചാവും ഹെറോയിനുമായി കൊച്ചുണ്ണി സജീർ അറസ്റ്റിൽ. 11000 രൂപയും...

Read More >>
ഒന്നര ആഴ്ച മുമ്പ് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ  തേടി പാലക്കാട്ടെ വിദ്യാർത്ഥികൾ അർധരാത്രി  പാനൂരിൽ ; ചമ്പാട്ടുകാരുടെ ജാഗ്രത തുണയായി.

Jul 15, 2026 08:03 PM

ഒന്നര ആഴ്ച മുമ്പ് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ തേടി പാലക്കാട്ടെ വിദ്യാർത്ഥികൾ അർധരാത്രി പാനൂരിൽ ; ചമ്പാട്ടുകാരുടെ ജാഗ്രത തുണയായി.

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ തേടി പാലക്കാട്ടെ വിദ്യാർത്ഥികൾ പാനൂരിൽ. ചമ്പാട്ടുകാരായ യുവാക്കൾ കണ്ടെത്തി പൊലീസിൽ ഏൽപ്പിച്ചു. കൈയിൽ 30...

Read More >>
ജന്മദിനത്തിൽ   രക്തദാനം നടത്തി മാഹി എം എൽ എ അഡ്വ.ടി. അശോക് കുമാറിന്റെ മാതൃക

Jul 15, 2026 07:25 PM

ജന്മദിനത്തിൽ രക്തദാനം നടത്തി മാഹി എം എൽ എ അഡ്വ.ടി. അശോക് കുമാറിന്റെ മാതൃക

ജന്മദിനത്തിൽ രക്തദാനം ചെയ്ത് മാതൃകയായി മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ. മാഹിയിൽ നടന്ന ക്യാമ്പിൽ 76 യൂണിറ്റ് രക്തം ശേഖരിച്ചു. അങ്കിത് കുമാർ ഐ.എ.എസ്...

Read More >>
adimage
Top Stories

News Roundup

Entertainment News

adimage