#Panur #Chambad #Instagram #Palakkad Students #Social Media #Police
പാനൂർ: (www.panoornews.in)ഒന്നര ആഴ്ച മുമ്പ് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ തേടി പാലക്കാട്ടെ വിദ്യാർത്ഥികൾ അർധരാത്രി പാനൂരിൽ എത്തിയ സംഭവം നാട്ടുകാരുടെ ജാഗ്രതയെ തുടർന്ന് വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.
അർധരാത്രി നടന്ന ഫ്രാൻസ് - സ്പെയിൻ ഫുട്ബോൾ മത്സരം ബിഗ് സ്ക്രീനിൽ കാണാനായി ചമ്പാട്ടുകാരായ ലിജാസ്, ഷബീർ, ഷാനൂട്ടൻ, കെ.വി റയീസ്, റംഷി എന്നിവർ തലശ്ശേരിക്ക് പോയതായിരുന്നു. മടങ്ങിവരുന്ന വഴി രണ്ട് മണിയോടെ താഴെ ചമ്പാട് നിന്ന് പരുങ്ങി നടക്കുന്ന മൂന്ന് കുട്ടികളെ ഇവർ കണ്ടു.
തടഞ്ഞുനിർത്തി കാര്യം ചോദിച്ചപ്പോൾ പാലക്കാട് നിന്നുള്ള വിദ്യാർത്ഥികളാണ് എന്ന് വ്യക്തമായി. ഒന്നര ആഴ്ച മുമ്പ് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പാനൂരിലെ വിദ്യാർത്ഥിനിയെ തേടിയാണ് ഇവർ വന്നത്.
ഫോണിൽ സംസാരിക്കുന്നത് പെൺകുട്ടിയുടെ അമ്മ കൈയോടെ പിടിച്ചതോടെ രണ്ട് ദിവസമായി ബന്ധമില്ലാത്തതിനെ തുടർന്ന് മുന്നേ അയച്ചു കിട്ടിയ ഗൂഗിൾ മാപ്പ് പിന്തുടർന്നാണ് ഇവർ എത്തിയത്. തലശ്ശേരി റെയിൽവേ സ്റ്റേഷനിലിറങ്ങി കാൽനടയായാണ് ചമ്പാടെത്തിയത്. ഗൂഗിൾ മാപ്പ് പ്രകാരം ചെറുവാഞ്ചേരിയിലായിരുന്നു പെൺകുട്ടിയുടെ വീട്.
വിദ്യാർത്ഥികൾ അപകടത്തിൽ പെടുമെന്ന ഭയത്താൽ ചമ്പാട്ടുകാർ ഇവരെ വാഹനത്തിൽ കയറ്റി ഉടൻ പാനൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. പിന്നീട് പൊലീസ് ബന്ധുക്കളെ വിവരമറിയിച്ചു. മൂവർ സംഘത്തിന്റെ കൈയിൽ 30 രൂപ മാത്രമാണ് ഉണ്ടായിരുന്നത്.
Content Highlight: Palakkad Students Reach Panur at Midnight Searching Instagram Friend, Locals Rescue
#Panur #Chambad #Instagram #Palakkad Students #Social Media #Police






































