#Kannur #Fire #Crime #Drug #Family
കണ്ണൂർ:കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ
ആവശ്യപ്പെട്ട പണം കൊടുക്കാത്തതിന്റെ വിരോധത്തിൽ മകൻ വീടിന് തീവെച്ചു നശിപ്പിച്ചു. സംഭവത്തിൽ കണ്ണൂർ ആയിക്കരയിലെ അഭിഷേകി(25)നെ കണ്ണൂർ സിറ്റി പോലീസ് ഇൻസ്പെക്ടർ ഇ.കെ.ഷിജുവും സംഘവും അറസ്റ്റ് ചെയ്‌തു. കണ്ണൂർ കോവിലകം ആയിക്കര ദണ്ഡമാരിയമ്മൻ കോവിലിന് സമീപത്തെ രാജേഷിൻ്റെ വീടിന്റെ കിടപ്പുമുറിയാണ് തീ പിടുത്തത്തിൽ പൂർണമായും കത്തിനശിച്ചത്.
ഇന്ന് പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം. വീട്ടിൽ ആരും ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. മകനെ പേടിച്ചാണ് വീട്ടിൽ താമസിക്കാത്തതെന്ന് പിതാവ് രാജേഷ് പറഞ്ഞു. വീട്ടിലെ കിടപ്പുമുറിയിലുണ്ടാ യിരുന്ന കിടക്ക, ഫർണിച്ചർ,
ഫാൻ, വസ്ത്രങ്ങളും, വയറിംഗ് ഉൾപ്പെടെ കത്തി നശിച്ചവയിൽ പെടുന്നു. പണവും നഷ്ടമായതായി വീട്ടുടമ പറഞ്ഞു. സ്ഥലത്തെത്തിയ കണ്ണൂർ അഗ്‌നിശമന സേനാംഗങ്ങൾ തീയണച്ചു.
മകൻ ദിവസവും പണം ആവശ്യപ്പെടാറുണ്ടെന്ന് രക്ഷിതാക്കൾ പറയുന്നു. ആവശ്യപ്പെട്ട പണം കൊടുത്തില്ലെങ്കിൽ
പ്രകോപനമുണ്ടാക്കാറുണ്ടെന്നും ഇവർ പറഞ്ഞു. പണം തന്നില്ലെങ്കിൽ രാജേഷിനെയും ഭാര്യയെയും തീവെക്കുമെന്ന് പറഞ്ഞതായി പിതാവ് രാജേഷ് നൽകിയ പരാതിയിൽ പറയുന്നു. വീടിന് തീവെച്ച വിവരം രാജേഷിനെ അയൽവീട്ടുകാരാണ് അറിയിച്ചത്.
അഗ്നിശമന സേന നടത്തിയ രക്ഷാപ്രവർത്തനത്തിന് എഎസ്ടിഒ ജിബി ഫിലിപ്പ്, എസ് എഫ് ആർ ഒ ശ്രീകാ ന്ത് പവിത്രൻ, ഫയർമാന്മാരായ ശ്രീകേഷ് ടികെ, ശിവപ്രസാദ്, വൈശാഖ് പി എം, അ ശ്വിൻ,ഫയർമാൻ ഡൈവർ ന സീർ, ഹോംഗാർഡുമാരായ പ്രമോഷ്, നിജിൽ എന്നിവർ നേ തൃത്വം നൽകി.ഏതാണ്ട് മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്.
Content Highlight: Kannur Ayikkara House Fire: Man Sets Home Ablaze Over Money Dispute
#Kannur #Fire #Crime #Drug #Family














































