#KSRTC Gramavandi #Peringathur #Kariyad #Public Transport #Panoor Muncipality
പാനൂർ:(www.panoornews.in) പാനൂർ നഗരസഭയുടെ ഗതാഗത രംഗത്ത് പുതിയ അധ്യായം. കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടി സർവീസിന്റെ ട്രയൽ റൺ പാനൂരിൽ നടത്തി.പാനൂർ നഗരസഭ പരിധിയിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിച്ച് പുതിയ സർവീസ് ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് പരീക്ഷണ ഓട്ടം സംഘടിപ്പിച്ചത്.
പാനൂർ - കണ്ണംവെള്ളി - പെരിങ്ങത്തൂർ - കരിയാട് മേഖലകളിലൂടെയാണ് ഗ്രാമവണ്ടിയുടെ റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. പൊതുഗതാഗത സൗകര്യം പരിമിതമായ ഈ പ്രദേശങ്ങളിലെ യാത്രാ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നഗരസഭയും കെ.എസ്.ആർ.ടി.സിയും പദ്ധതി നടപ്പിലാക്കുന്നത്.
ട്രയൽ റണ്ണിൽ പാനൂർ നഗരസഭ ചെയർപേഴ്സൺ കൂടത്തിൽ നൗഷത്ത് ടീച്ചർ, വൈസ് ചെയർമാൻ ടി.എം. ബാബുരാജ് എന്നിവരുടെ നേതൃത്വത്തിൽ നഗരസഭാ കൗൺസിലർമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായിരുന്നു ഈ ഗ്രാമവണ്ടി സർവീസ്. സർവീസ് യാഥാർഥ്യമാകുന്നതോടെ വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും സാധാരണ യാത്രക്കാർക്കും ഏറെ പ്രയോജനം ലഭിക്കും.



പാനൂരിന്റെ ഗ്രാമീണ മേഖലകളെ നഗരവുമായി കൂടുതൽ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഗതാഗത പദ്ധതിക്ക് ട്രയൽ റണ്ണോടെ തുടക്കമായി. ഉടൻ തന്നെ ഔദ്യോഗിക സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ
Content Highlight: KSRTC Gramavandi Trial Run in Panur; New Bus Service to Connect Rural Areas
#KSRTC Gramavandi #Peringathur #Kariyad #Public Transport #Panoor Muncipality








































