#Jaseela Ihlham #Chakkarakkanji #PK Praveen MLA #Book Release #Malayalam Book #Panoor
പാനൂർ: (www.panoornews.in)പാനൂരിനടുത്ത കൈവേലിക്കൽ സ്വദേശിനി ജസീല ഇഹ്‌ലാം രചിച്ച 'ചക്കരക്കഞ്ഞി' എന്ന പുസ്തകം വായനക്കാരിലേക്ക്.
എലാങ്കോട് ഓർഫനേജ് ഹാളിൽ നടന്ന പ്രകാശന ചടങ്ങ് പി.കെ. പ്രവീൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.കെ. ഇബ്രാഹിം ഹാജി ആദ്യ പ്രതി ഏറ്റുവാങ്ങി.
പാനൂർ നഗരസഭാധ്യക്ഷ കൂടത്തിൽ നൗഷത്ത് ടീച്ചർ അധ്യക്ഷയായ ചടങ്ങിൽ സാഹിത്യകാരൻ റഫീഖ് ബിൻ മൊയ്തു സ്വാഗതം ആശംസിച്ചു. സാഹിത്യകാരൻ രാജു കാട്ടുപുനം പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു.
കൗൺസിലർ അൻസത്ത് മീത്തൽ, കെ.പി. അലി, പി.പി.എ. സലാം, പാറക്കൽ അബ്ദുൽ റഷീദ്, ബാലിയിൽ മഹമൂദ് ഹാജി, ഒ. അശോക് കുമാർ, ടി.ടി. രാജൻ മാസ്റ്റർ, എം. രത്നാകരൻ, റാഫി മാസ്റ്റർ, വി. ശരീഫ് മാസ്റ്റർ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.



അവസാനമായി എഴുത്തുകാരി ജസീല ഇഹ്‌ലാം മറുപടി പ്രസംഗം നടത്തി. സാഹിത്യപ്രേമികളുടെയും സാംസ്കാരിക പ്രവർത്തകരുടെയും വലിയ സാന്നിധ്യത്തിലാണ് പ്രകാശന ചടങ്ങ് നടന്നത്. ജീവിതാനുഭവങ്ങളുടെയും നാടൻ രുചികളുടെയും കഥകൾ പറയുന്നതാണ് 'ചക്കരക്കഞ്ഞി' എന്ന് പുസ്തകപരിചയത്തിൽ പറഞ്ഞു.
Content Highlight: PanOOr Author Jaseela Ihlams Chakkarakkanji Book Released by MLA P K Praveen
#Jaseela Ihlham #Chakkarakkanji #PK Praveen MLA #Book Release #Malayalam Book #Panoor















































