വിജയോത്സവം 2026 ശ്രദ്ധേയമായി; ചെറുവാഞ്ചേരി സ്കൂളിലെ ഉന്നതവിജയികളെ അനുമോദിച്ചു
adimage

വിജയോത്സവം 2026 ശ്രദ്ധേയമായി; ചെറുവാഞ്ചേരി സ്കൂളിലെ ഉന്നതവിജയികളെ അനുമോദിച്ചു

വിജയോത്സവം 2026 ശ്രദ്ധേയമായി; ചെറുവാഞ്ചേരി സ്കൂളിലെ ഉന്നതവിജയികളെ അനുമോദിച്ചു adimage
2026-07-13T22:05:00 | By Rajina Sandeep
#Vijayotsavam 2026 #Cheruvanchery School #PGMGHSS #Shafi Parambil MP #SSLC Results #Plus Two

ചെറുവാഞ്ചേരി: പാട്യം ഗോപാലൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം 2026 വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി. ഫുൾ എ പ്ലസ് നേടിയവർ, പ്ലസ് ടു ഉന്നതവിജയികൾ, എസ്.പി.സി. സ്റ്റേറ്റ് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി, സി.എം. കിഡ്സ് യു.പി പദ്ധതിയിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

പ്രിൻസിപ്പൽ കെ. ഷാജഹാൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് കെ. കെ. സമീർ അധ്യക്ഷത വഹിച്ചു. വടകര പാർലമെന്റ് അംഗം ഷാഫി പറമ്പിൽ എം.പി. ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി.യിൽ ഫുൾ എ പ്ലസ് നേടിയവരെയും പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും എം.പി. അനുമോദിക്കുകയും ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

പാട്യം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പി. ബീന എസ്.പി.സി. സ്റ്റേറ്റ് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെയും സി.എം. കിഡ്സ് യു.പി പദ്ധതിയിൽ ശ്രദ്ധേയ നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും അനുമോദിച്ചു. വിദ്യാർത്ഥികളുടെ സമഗ്രവികസനത്തിന് പഠനമികവിനൊപ്പം വ്യക്തിത്വവികസനവും സാമൂഹിക പ്രതിബദ്ധതയും അനിവാര്യമാണെന്ന് അവർ അഭിപ്രായപ്പെട്ടു.

വാർഡ് മെമ്പറും എസ്.എം.സി. ചെയർമാനുമായ കെ. സുരേഷ് കുമാർ ആശംസാപ്രസംഗം നടത്തി. ഇ.എം. സി. മഹമ്മൂദ്, പി.കെ. ദിവാകരൻ, പന്ന്യോടൻ ചന്ദ്രൻ, ആർ. വി. ശശിധരൻ, ശ്രീഷ്മ കെ.കെ., പി. അബ്ദുള്ള എന്നിവർ ആശംസകൾ നേർന്നു.

സ്കൂളിന്റെ തുടർച്ചയായ അക്കാദമിക മികവും പാഠ്യേതര രംഗത്തെ നേട്ടങ്ങളും ചടങ്ങിൽ എല്ലാവരും പ്രശംസിച്ചു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമമാണ് ഈ വിജയങ്ങൾക്ക് പിന്നിലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

സ്കൂളിന്റെ അഭിമാനമായ വിജയികളെയും സംസ്ഥാനതല അംഗീകാരം നേടിയ വിദ്യാർത്ഥികളെയും മൊമെന്റോകളും ഉപഹാരങ്ങളും നൽകി ആദരിച്ചു. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വലിയ സാന്നിധ്യം പരിപാടിക്ക് പ്രൗഢി പകർന്നു

Content Highlight: Vijayotsavam 2026 Celebrated at Cheruvanchery School; MP Shafi Parambil Honors Toppers

#Vijayotsavam 2026 #Cheruvanchery School #PGMGHSS #Shafi Parambil MP #SSLC Results #Plus Two

adimage adimage

Next TV

adimage
Related Stories
പെൺ വീട്ടുകാർക്ക് ഐസ്ക്രീം നൽകിയില്ല ; വിവാഹ വിരുന്നിനിടെ സംഘർഷം,കൂട്ടയടി

Jul 13, 2026 10:45 PM

പെൺ വീട്ടുകാർക്ക് ഐസ്ക്രീം നൽകിയില്ല ; വിവാഹ വിരുന്നിനിടെ സംഘർഷം,കൂട്ടയടി

കൊല്ലം പള്ളിമുക്കിൽ വിവാഹവിരുന്നിൽ ഐസ്‌ക്രീം നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കം കൂട്ടയടിയിൽ കലാശിച്ചു. പെൺവീട്ടുകാരും ആൺവീട്ടുകാരും തമ്മിൽ...

Read More >>
കണ്ണൂരിൽ ഡിജിറ്റൽ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തി വയോധികനിൽ നിന്നും 90 ലക്ഷം രൂപ കവർന്നു.

Jul 13, 2026 08:59 PM

കണ്ണൂരിൽ ഡിജിറ്റൽ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തി വയോധികനിൽ നിന്നും 90 ലക്ഷം രൂപ കവർന്നു.

ഡിജിറ്റൽ അറസ്റ്റ് ഭീഷണിപ്പെടുത്തി കണ്ണൂർ എളയാവൂർ സ്വദേശിയായ 72 കാരനിൽ നിന്ന് 90 ലക്ഷത്തിലധികം രൂപ തട്ടി. മാർച്ച് മുതൽ ജൂലൈ വരെ ഫോൺ വഴി...

Read More >>
സഹപാഠിയായ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം ; പിണറായിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് എതിരെ പോക്സോ

Jul 13, 2026 08:22 PM

സഹപാഠിയായ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം ; പിണറായിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് എതിരെ പോക്സോ

പിണറായിയിലെ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥി സഹപാഠിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തി. ലൈംഗികാതിക്രമ പരാതിയിൽ പോക്സോ കേസെടുത്തു. മുൻപും പരാതി...

Read More >>
adimage
കണ്ണൂരിൽ ആദ്യമായി മണ്ണിടിച്ചിൽ മുന്നറിയിപ്പ് സംവിധാനം; മാടശ്ശേരി മലയിൽ 2 കോടിയുടെ പൈലറ്റ് പദ്ധതി

Jul 13, 2026 03:40 PM

കണ്ണൂരിൽ ആദ്യമായി മണ്ണിടിച്ചിൽ മുന്നറിയിപ്പ് സംവിധാനം; മാടശ്ശേരി മലയിൽ 2 കോടിയുടെ പൈലറ്റ് പദ്ധതി

കണ്ണൂർ കണിച്ചാറിലെ മാടശ്ശേരി മലയിൽ സംസ്ഥാനത്തെ ആദ്യ മണ്ണിടിച്ചിൽ മുന്നറിയിപ്പ് സംവിധാനം. 2 കോടി ചെലവിൽ ഐ.ഐ.ടി റൂർക്കിയുടെയും കെ-ഡിസ്കിന്റെയും...

Read More >>
അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജ് മരണം: ആരോപണവിധേയൻ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

Jul 13, 2026 03:33 PM

അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജ് മരണം: ആരോപണവിധേയൻ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണക്കേസിൽ ആരോപണവിധേയനായ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യം സുപ്രീംകോടതി തള്ളി. അധ്യാപകന്റെ...

Read More >>
മയ്യിൽ മുല്ലക്കൊടിയിൽ നിയന്ത്രണം വിട്ട കാർ വീട്ടിലെ കിണറ്റിലേക്ക് മറിഞ്ഞു; യുവാവ് രക്ഷപ്പെട്ടു

Jul 13, 2026 03:27 PM

മയ്യിൽ മുല്ലക്കൊടിയിൽ നിയന്ത്രണം വിട്ട കാർ വീട്ടിലെ കിണറ്റിലേക്ക് മറിഞ്ഞു; യുവാവ് രക്ഷപ്പെട്ടു

മയ്യിൽ മുല്ലക്കൊടിയിൽ നിയന്ത്രണം വിട്ട കാർ വീട്ടിലെ കിണറ്റിലേക്ക് മറിഞ്ഞു. അരിമ്പ്രയിൽ നിന്ന് കല്യാശേരിയിലേക്ക് പോവുകയായിരുന്ന...

Read More >>
adimage
Top Stories

News Roundup

adimage