#Car Accident #Kannur #Fire Force
കണ്ണൂർ: മുല്ലക്കൊടിയിൽ നിയന്ത്രണം വിട്ട കാർ വീട്ടുവളപ്പിലെ കിണറ്റിലേക്ക് മറിഞ്ഞ് അപകടം.ഇന്നലെ അരിമ്പ്രയിൽ നിന്ന് കല്യാശേരിയിലേക്ക് പോവുകയായിരുന്ന കാറാണ് മുല്ലക്കൊടി പടിഞ്ഞാറിലെ എം. മാധവിയുടെ വീട്ടുവളപ്പിലെ കിണറ്റിലേക്ക് പതിച്ചത്.
ഓട്ടത്തിനിടെ കാർ പെട്ടെന്ന് ഓഫായതാണ് അപകടത്തിന് കാരണമായതെന്ന് പറയുന്നു. വാഹനം ഓഫായതോടെ ബ്രേക്ക് കിട്ടാതെ വരികയും തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് കാർ കിണറ്റിലേക്ക് മറിയുകയുമായിരുന്നു.
കാറിലുണ്ടായിരുന്ന കല്യാശേരി സ്വദേശിയായ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരും തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും പൊലീസും ചേർന്ന് കാറിൽ കുടുങ്ങിയ യുവാവിനെ പുറത്തെടുത്തു.
വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട യുവാവിന് പരിക്കുകളൊന്നുമില്ല. സംഭവമറിഞ്ഞ് നിരവധി പേരാണ് സ്ഥലത്തെത്തിയത്. കിണറ്റിൽ വീണ കാർ പിന്നീട് ക്രെയിൻ ഉപയോഗിച്ച് പുറത്തെടുത്തു. അപകടത്തിൽ വീടിനും കിണറിനും കേടുപാടുകൾ സംഭവിച്ചു
Content Highlight: Car Falls Into Well in Mayyil Mullakkodi; Driver Escapes Unhurt
#Car Accident #Kannur #Fire Force



































.jpeg)
.jpeg)
.jpeg)
.jpeg)







