അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജ് മരണം: ആരോപണവിധേയൻ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
adimage

അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജ് മരണം: ആരോപണവിധേയൻ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജ് മരണം: ആരോപണവിധേയൻ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി adimage
2026-07-13T15:33:00 | By Rajina Sandeep
#Nithin Raj #Anjarakkandy Dental College #Dr MK Ram #Supreme Court #Kannur #Suicide

കണ്ണൂർ: അഞ്ചരക്കണ്ടി ഗവ. ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ അധ്യാപകൻ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.

കഴിഞ്ഞ ഏപ്രിൽ 10ന് കോളജ് കെട്ടിടത്തിൽ നിന്ന് ചാടി നിതിൻ രാജ് ആത്മഹത്യ ചെയ്തിരുന്നു. പാത്തോളജി വിഭാഗം മുൻ മേധാവിയായ ഡോ. എം.കെ. റാമിനെതിരെയാണ് കേസിലെ പ്രധാന ആരോപണം.

ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീംകോടതി അധ്യാപകന്റെ പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ചു. "വിദ്യാർത്ഥികളോട് ഒരു അധ്യാപകൻ ഇങ്ങനെയാണോ പ്രവർത്തിക്കേണ്ടത്" എന്ന് കോടതി റാമിന്റെ അഭിഭാഷകനോട് ചോദിച്ചു. "മനുഷ്യത്വരഹിതം എന്ന വാക്ക് മാത്രമാണ് മനസ്സിൽ വരുന്നത്. പ്രവൃത്തികളുടെ അനന്തരഫലങ്ങൾ അധ്യാപകൻ തിരിച്ചറിയണം" എന്നും കോടതി ചൂണ്ടിക്കാട്ടി.

"ക്ലാസ് മുറിയിൽ ഒരു വിദ്യാർത്ഥിയെ ഇത്തരത്തിൽ അപമാനിച്ചാൽ അതിന്റെ പ്രത്യാഘാതം എന്തായിരിക്കും. അത്തരമൊരു പെരുമാറ്റത്തിലൂടെ അധ്യാപകന് ഒഴിഞ്ഞുമാറാൻ കഴിയില്ല" എന്നും കോടതി നിരീക്ഷിച്ചു.

എന്നാൽ വിദ്യാർത്ഥിയോട് ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് അധ്യാപകന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. സംഭവത്തിൽ നിന്ന് പാഠം പഠിച്ചുവെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ മൂന്ന് മാസമായി ഡോ. റാം ഒളിവിലാണ്. കോടതി ജാമ്യം തള്ളിയതോടെ അന്വേഷണ സംഘത്തിന് അറസ്റ്റ് നടപടികളിലേക്ക് കടക്കാനാകും

Content Highlight: Supreme Court Rejects Anticipatory Bail of Dr MK Ram in Anjarakkandy Dental College Student Suicide Case

#Nithin Raj #Anjarakkandy Dental College #Dr MK Ram #Supreme Court #Kannur #Suicide

adimage adimage

Next TV

adimage
Related Stories
പെൺ വീട്ടുകാർക്ക് ഐസ്ക്രീം നൽകിയില്ല ; വിവാഹ വിരുന്നിനിടെ സംഘർഷം,കൂട്ടയടി

Jul 13, 2026 10:45 PM

പെൺ വീട്ടുകാർക്ക് ഐസ്ക്രീം നൽകിയില്ല ; വിവാഹ വിരുന്നിനിടെ സംഘർഷം,കൂട്ടയടി

കൊല്ലം പള്ളിമുക്കിൽ വിവാഹവിരുന്നിൽ ഐസ്‌ക്രീം നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കം കൂട്ടയടിയിൽ കലാശിച്ചു. പെൺവീട്ടുകാരും ആൺവീട്ടുകാരും തമ്മിൽ...

Read More >>
വിജയോത്സവം 2026 ശ്രദ്ധേയമായി; ചെറുവാഞ്ചേരി സ്കൂളിലെ ഉന്നതവിജയികളെ അനുമോദിച്ചു

Jul 13, 2026 10:05 PM

വിജയോത്സവം 2026 ശ്രദ്ധേയമായി; ചെറുവാഞ്ചേരി സ്കൂളിലെ ഉന്നതവിജയികളെ അനുമോദിച്ചു

ചെറുവാഞ്ചേരി പാട്യം ഗോപാലൻ സ്കൂളിൽ വിജയോത്സവം 2026. എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നതവിജയികൾക്കും സംസ്ഥാനതല നേട്ടം കൈവരിച്ച വിദ്യാർത്ഥികൾക്കും എം.പി. ഷാഫി...

Read More >>
കണ്ണൂരിൽ ഡിജിറ്റൽ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തി വയോധികനിൽ നിന്നും 90 ലക്ഷം രൂപ കവർന്നു.

Jul 13, 2026 08:59 PM

കണ്ണൂരിൽ ഡിജിറ്റൽ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തി വയോധികനിൽ നിന്നും 90 ലക്ഷം രൂപ കവർന്നു.

ഡിജിറ്റൽ അറസ്റ്റ് ഭീഷണിപ്പെടുത്തി കണ്ണൂർ എളയാവൂർ സ്വദേശിയായ 72 കാരനിൽ നിന്ന് 90 ലക്ഷത്തിലധികം രൂപ തട്ടി. മാർച്ച് മുതൽ ജൂലൈ വരെ ഫോൺ വഴി...

Read More >>
adimage
സഹപാഠിയായ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം ; പിണറായിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് എതിരെ പോക്സോ

Jul 13, 2026 08:22 PM

സഹപാഠിയായ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം ; പിണറായിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് എതിരെ പോക്സോ

പിണറായിയിലെ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥി സഹപാഠിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തി. ലൈംഗികാതിക്രമ പരാതിയിൽ പോക്സോ കേസെടുത്തു. മുൻപും പരാതി...

Read More >>
കണ്ണൂരിൽ ആദ്യമായി മണ്ണിടിച്ചിൽ മുന്നറിയിപ്പ് സംവിധാനം; മാടശ്ശേരി മലയിൽ 2 കോടിയുടെ പൈലറ്റ് പദ്ധതി

Jul 13, 2026 03:40 PM

കണ്ണൂരിൽ ആദ്യമായി മണ്ണിടിച്ചിൽ മുന്നറിയിപ്പ് സംവിധാനം; മാടശ്ശേരി മലയിൽ 2 കോടിയുടെ പൈലറ്റ് പദ്ധതി

കണ്ണൂർ കണിച്ചാറിലെ മാടശ്ശേരി മലയിൽ സംസ്ഥാനത്തെ ആദ്യ മണ്ണിടിച്ചിൽ മുന്നറിയിപ്പ് സംവിധാനം. 2 കോടി ചെലവിൽ ഐ.ഐ.ടി റൂർക്കിയുടെയും കെ-ഡിസ്കിന്റെയും...

Read More >>
മയ്യിൽ മുല്ലക്കൊടിയിൽ നിയന്ത്രണം വിട്ട കാർ വീട്ടിലെ കിണറ്റിലേക്ക് മറിഞ്ഞു; യുവാവ് രക്ഷപ്പെട്ടു

Jul 13, 2026 03:27 PM

മയ്യിൽ മുല്ലക്കൊടിയിൽ നിയന്ത്രണം വിട്ട കാർ വീട്ടിലെ കിണറ്റിലേക്ക് മറിഞ്ഞു; യുവാവ് രക്ഷപ്പെട്ടു

മയ്യിൽ മുല്ലക്കൊടിയിൽ നിയന്ത്രണം വിട്ട കാർ വീട്ടിലെ കിണറ്റിലേക്ക് മറിഞ്ഞു. അരിമ്പ്രയിൽ നിന്ന് കല്യാശേരിയിലേക്ക് പോവുകയായിരുന്ന...

Read More >>
adimage
Top Stories

News Roundup

adimage