ആവിലും ഇല്ല, ദുനിയാവിലും ഇല്ല എന്ന തരത്തിൽ സംസാരിക്കരുത് ; സിപിഎം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിനെ തള്ളി പി.കെ ശ്രീമതി ടീച്ചർ
adimage

ആവിലും ഇല്ല, ദുനിയാവിലും ഇല്ല എന്ന തരത്തിൽ സംസാരിക്കരുത് ; സിപിഎം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിനെ തള്ളി പി.കെ ശ്രീമതി ടീച്ചർ

ആവിലും ഇല്ല, ദുനിയാവിലും ഇല്ല എന്ന തരത്തിൽ സംസാരിക്കരുത് ; സിപിഎം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിനെ തള്ളി പി.കെ ശ്രീമതി ടീച്ചർ adimage
2026-07-10T13:02:00 | By Rajina Sandeep
#P.K. Sreemathi Teacher #CPM District Secretary K.K. Ragesh.

(www.panoornews.in)വിഴിഞ്ഞം തുറമുഖ എംഡി ദിവ്യ എസ് അയ്യരെ മാറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെ കെ രാഗേഷിനെ തള്ളി സിപിഎം നേതാവ് പി കെ ശ്രീമതി. ഒരു സര്‍ക്കാര്‍ മാറി മറ്റൊരു സര്‍ക്കാര്‍ വരുമ്പോള്‍ ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റാന്‍ അധികാരമുണ്ട്. ചിലപ്പോള്‍ മാറ്റിയില്ല എന്നും വരാം.

മാറ്റവുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അദ്ദേഹത്തോടു തന്നെ ചോദിക്കണം. അതെന്തു കൊണ്ടാണെന്ന് തനിക്കറിയില്ലെന്ന് പി കെ ശ്രീമതി പറഞ്ഞു.

ഉദ്യോഗസ്ഥയെ മാറ്റിയതില്‍ അസ്വാഭാവികതയില്ലെന്ന് ശ്രീമതി പറഞ്ഞു. കെ കെ രാഗേഷ് വ്യക്തമായി കാര്യം പറയണം. എന്നാലേ എല്ലാവര്‍ക്കും ബോധ്യപ്പെടൂ. ആവിലും ഇല്ല ദുനിയാവിലും ഇല്ല എന്ന മട്ടില്‍ സംസാരിക്കരുത്. ഇന്നിന്ന കാരണങ്ങളാലാണ് എന്ന് രാഗേഷ് വ്യക്തമായി പറയുകയാണ് വേണ്ടതെന്നും പി കെ ശ്രീമതി പറഞ്ഞു. വിഴിഞ്ഞത്തില്‍ ഇപി ജയരാജന്റെ നിലപാട് തന്നെയാണ് തനിക്കെന്നും പികെ ശ്രീമതി മാധ്യമങ്ങളോട് വ്യക്തമാക്കി.

ആറന്മുള വിമാനത്താവള പദ്ധതിയേയും പി കെ ശ്രീമതി പിന്തുണച്ചു. കേരളത്തിലെ ജനങ്ങള്‍ക്ക് ഉപയോഗപ്രദമാണെങ്കില്‍, ആ പദ്ധതി നടപ്പാക്കണമെന്ന അഭിപ്രായമാണ് തനിക്കുള്ളത്. ഈ വിമാനത്താവളം ശബരിമലയിലേക്ക് വരുന്ന, ആന്ധ്ര മുതല്‍ ഇങ്ങോട്ടുള്ളവര്‍ക്ക് വരുന്നതിന് സൗകര്യപ്രദമാണ്. ഇതിനെ തടസ്സപ്പെടുത്തരുത്. കേരളത്തെ മുന്നോട്ടു നയിക്കുന്ന, വികസനകാര്യത്തില്‍ സംസ്ഥാനത്തിന് കുതിപ്പുണ്ടാക്കുന്ന പദ്ധതികള്‍, അത് എയര്‍പോര്‍ട്ട് ആയാലും തുറമുഖമായാലും നമുക്ക് വേണമെന്നു തന്നെയാണ് തന്റെ നിലപാടെന്നും പി കെ ശ്രീമതി പറഞ്ഞു.

Content Highlight: Do not speak as if it exists neither here nor anywhere else"; P.K. Sreemathi Teacher contradicts CPM District Secretary K.K. Ragesh.

#P.K. Sreemathi Teacher #CPM District Secretary K.K. Ragesh.

adimage adimage

Next TV

adimage
Related Stories
കേരളക്കരക്കും, ഇന്ത്യൻ കായിക ലോകത്തിനും  ഒരിക്കലും മറക്കാനാകാത്ത കായികതാരമാണ് വി.പി സത്യനെന്ന് പി.കെ പ്രവീൺ എം എൽ എ.

Jul 13, 2026 03:14 PM

കേരളക്കരക്കും, ഇന്ത്യൻ കായിക ലോകത്തിനും ഒരിക്കലും മറക്കാനാകാത്ത കായികതാരമാണ് വി.പി സത്യനെന്ന് പി.കെ പ്രവീൺ എം എൽ എ.

മേക്കുന്നിൽ വി.പി. സത്യന്റെ 20-ാം വാർഷിക അനുസ്മരണവും ഫുട്ബോൾ ടൂർണമെന്റും പി.കെ പ്രവീൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. യു. ഷറഫലി അനുസ്മരണ പ്രഭാഷണം...

Read More >>
ചമ്പാട് നാളെ ഒരേ മനസോടെ ഒന്നിച്ചിറങ്ങും; പ്രിയപ്പെട്ട ഷിനോജിനായി

Jul 4, 2026 02:17 PM

ചമ്പാട് നാളെ ഒരേ മനസോടെ ഒന്നിച്ചിറങ്ങും; പ്രിയപ്പെട്ട ഷിനോജിനായി

ചമ്പാട് നാളെ ഒരേ മനസോടെ ഒന്നിച്ചിറങ്ങും; പ്രിയപ്പെട്ട...

Read More >>
ചങ്കിലെ ചങ്കിടിപ്പാണ്  മെസ്സിയും, അർജന്റീനയും ; ചമ്പാട് ആരാധകർ ഉയർത്തിയത് ഒരൊന്നൊന്നര  ബോർഡ്

Jun 24, 2026 11:38 AM

ചങ്കിലെ ചങ്കിടിപ്പാണ് മെസ്സിയും, അർജന്റീനയും ; ചമ്പാട് ആരാധകർ ഉയർത്തിയത് ഒരൊന്നൊന്നര ബോർഡ്

മെസ്സിയും, അർജന്റീന,ചമ്പാട്,ആരാധകർ ഉയർത്തിയത് ഒരൊന്നൊന്നര ...

Read More >>
adimage
പൊലീസ് എന്നാ സുമ്മാവ..? ; പാനൂരിൽ തോട്ടിൽ കക്കൂസ് മാലിന്യമൊഴുക്കി കടന്നു കളഞ്ഞ മിനി ടാങ്കർ ലോറി കൃത്യമായ അന്വേഷണത്തിനൊടുവിൽ  3 മാസത്തിന് ശേഷം  പിടികൂടി

Apr 24, 2026 05:34 PM

പൊലീസ് എന്നാ സുമ്മാവ..? ; പാനൂരിൽ തോട്ടിൽ കക്കൂസ് മാലിന്യമൊഴുക്കി കടന്നു കളഞ്ഞ മിനി ടാങ്കർ ലോറി കൃത്യമായ അന്വേഷണത്തിനൊടുവിൽ 3 മാസത്തിന് ശേഷം പിടികൂടി

പാനൂരിൽ തോട്ടിൽ കക്കൂസ് മാലിന്യമൊഴുക്കി കടന്നു കളഞ്ഞ മിനി ടാങ്കർ ലോറി കൃത്യമായ അന്വേഷണത്തിനൊടുവിൽ 3 മാസത്തിന് ശേഷം ...

Read More >>
മംഗലം വേറെ, ജനാധിപത്യം വേറെ ; കന്നി വോട്ട് ആഘോഷമാക്കി  ചെറുപ്പറമ്പിലെ ഇരട്ട സഹോദരിമാരായ ജറാറയും, ജറീറയും

Apr 9, 2026 10:34 PM

മംഗലം വേറെ, ജനാധിപത്യം വേറെ ; കന്നി വോട്ട് ആഘോഷമാക്കി ചെറുപ്പറമ്പിലെ ഇരട്ട സഹോദരിമാരായ ജറാറയും, ജറീറയും

മംഗലം വേറെ, ജനാധിപത്യം വേറെ ; കന്നി വോട്ട് ആഘോഷമാക്കി ചെറുപ്പറമ്പിലെ ഇരട്ട സഹോദരിമാരായ ജറാറയും,...

Read More >>
adimage
Top Stories

News Roundup

adimage