മംഗലം വേറെ, ജനാധിപത്യം വേറെ ; കന്നി വോട്ട് ആഘോഷമാക്കി  ചെറുപ്പറമ്പിലെ ഇരട്ട സഹോദരിമാരായ ജറാറയും, ജറീറയും
adimage

മംഗലം വേറെ, ജനാധിപത്യം വേറെ ; കന്നി വോട്ട് ആഘോഷമാക്കി ചെറുപ്പറമ്പിലെ ഇരട്ട സഹോദരിമാരായ ജറാറയും, ജറീറയും

മംഗലം വേറെ, ജനാധിപത്യം വേറെ ; കന്നി വോട്ട് ആഘോഷമാക്കി  ചെറുപ്പറമ്പിലെ ഇരട്ട സഹോദരിമാരായ ജറാറയും, ജറീറയും adimage
2026-04-09T22:34:00 | By Rajina Sandeep

പാനൂർ : (www.panoornews.in)ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൊന്നായ വിവാഹദിനത്തിലും ജനാധിപത്യ കർത്തവ്യം മറക്കാതെ മാതൃകയായി മാറി ചെറുപ്പറമ്പിലെ ഇരട്ട സഹോദരിമാരായ ജറാറയും ജറീറയും. മംഗലപന്തലിലെ തിരക്കുകൾക്കിടയിൽ നിന്ന് നേരെ വോട്ടിംഗ് ബൂത്തിലേക്ക് എത്തിയ ഇവർ, കന്നിവോട്ടർമാരായി തങ്ങളുടെ അവകാശം വിനിയോഗിച്ചു.

ചെറുപ്പറമ്പ് സി. എച്ച്. ഇസ്മായിലിന്റെയും കെ. വി. ജുവൈരിയത്തിന്റെയും പുത്രിമാരായ ഇരുവരുടെയും വിവാഹം ഇന്നായിരുന്നു. എന്നാൽ അതിനിടെ തന്നെ കൊളവല്ലൂർ ഈസ്റ്റ് എൽ.പി. സ്കൂളിലെ 84-ാം നമ്പർ ബൂത്തിൽ എത്തി വോട്ട് രേഖപ്പെടുത്തിയത് നാട്ടുകാർക്കും മറ്റ് വോട്ടർമാർക്കും വലിയ പ്രചോദനമായി.

വിവാഹ വേഷത്തിൽ തന്നെ ബൂത്തിലെത്തിയ ഇവരുടെ ദൃഢനിശ്ചയം ജനാധിപത്യത്തിന്റെ മഹത്ത്വം ഓർമ്മിപ്പിക്കുന്നതായിരുന്നു. വ്യക്തിപരമായ സന്തോഷ നിമിഷങ്ങൾക്കിടയിലും വോട്ടവകാശം മുൻഗണന നൽകിയ ഈ നീക്കം സമൂഹത്തിൽ അഭിനന്ദനാർഹമായി മാറി.

ജറാറയുടെ വരൻ കണ്ണങ്കോട് മീത്തലെ പറമ്പത്ത് മുഹമ്മദ് ജാസിംയും, ജറീറയുടെ വരൻ തൂവ്വക്കുന്ന് പാറപ്പുറത്ത് ഷഫീഖുമാണ്.

Content Highlight: Mangalam is different, democracy is different; Twin sisters Jarara and Jarira from Jhukkaram celebrate their maiden vote

adimage adimage

Next TV

adimage
Related Stories
കേരളക്കരക്കും, ഇന്ത്യൻ കായിക ലോകത്തിനും  ഒരിക്കലും മറക്കാനാകാത്ത കായികതാരമാണ് വി.പി സത്യനെന്ന് പി.കെ പ്രവീൺ എം എൽ എ.

Jul 13, 2026 03:14 PM

കേരളക്കരക്കും, ഇന്ത്യൻ കായിക ലോകത്തിനും ഒരിക്കലും മറക്കാനാകാത്ത കായികതാരമാണ് വി.പി സത്യനെന്ന് പി.കെ പ്രവീൺ എം എൽ എ.

മേക്കുന്നിൽ വി.പി. സത്യന്റെ 20-ാം വാർഷിക അനുസ്മരണവും ഫുട്ബോൾ ടൂർണമെന്റും പി.കെ പ്രവീൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. യു. ഷറഫലി അനുസ്മരണ പ്രഭാഷണം...

Read More >>
ചമ്പാട് നാളെ ഒരേ മനസോടെ ഒന്നിച്ചിറങ്ങും; പ്രിയപ്പെട്ട ഷിനോജിനായി

Jul 4, 2026 02:17 PM

ചമ്പാട് നാളെ ഒരേ മനസോടെ ഒന്നിച്ചിറങ്ങും; പ്രിയപ്പെട്ട ഷിനോജിനായി

ചമ്പാട് നാളെ ഒരേ മനസോടെ ഒന്നിച്ചിറങ്ങും; പ്രിയപ്പെട്ട...

Read More >>
adimage
ചങ്കിലെ ചങ്കിടിപ്പാണ്  മെസ്സിയും, അർജന്റീനയും ; ചമ്പാട് ആരാധകർ ഉയർത്തിയത് ഒരൊന്നൊന്നര  ബോർഡ്

Jun 24, 2026 11:38 AM

ചങ്കിലെ ചങ്കിടിപ്പാണ് മെസ്സിയും, അർജന്റീനയും ; ചമ്പാട് ആരാധകർ ഉയർത്തിയത് ഒരൊന്നൊന്നര ബോർഡ്

മെസ്സിയും, അർജന്റീന,ചമ്പാട്,ആരാധകർ ഉയർത്തിയത് ഒരൊന്നൊന്നര ...

Read More >>
പൊലീസ് എന്നാ സുമ്മാവ..? ; പാനൂരിൽ തോട്ടിൽ കക്കൂസ് മാലിന്യമൊഴുക്കി കടന്നു കളഞ്ഞ മിനി ടാങ്കർ ലോറി കൃത്യമായ അന്വേഷണത്തിനൊടുവിൽ  3 മാസത്തിന് ശേഷം  പിടികൂടി

Apr 24, 2026 05:34 PM

പൊലീസ് എന്നാ സുമ്മാവ..? ; പാനൂരിൽ തോട്ടിൽ കക്കൂസ് മാലിന്യമൊഴുക്കി കടന്നു കളഞ്ഞ മിനി ടാങ്കർ ലോറി കൃത്യമായ അന്വേഷണത്തിനൊടുവിൽ 3 മാസത്തിന് ശേഷം പിടികൂടി

പാനൂരിൽ തോട്ടിൽ കക്കൂസ് മാലിന്യമൊഴുക്കി കടന്നു കളഞ്ഞ മിനി ടാങ്കർ ലോറി കൃത്യമായ അന്വേഷണത്തിനൊടുവിൽ 3 മാസത്തിന് ശേഷം ...

Read More >>
adimage
Top Stories

News Roundup

adimage