പൊലീസ് എന്നാ സുമ്മാവ..? ; പാനൂരിൽ തോട്ടിൽ കക്കൂസ് മാലിന്യമൊഴുക്കി കടന്നു കളഞ്ഞ മിനി ടാങ്കർ ലോറി കൃത്യമായ അന്വേഷണത്തിനൊടുവിൽ  3 മാസത്തിന് ശേഷം  പിടികൂടി
adimage

പൊലീസ് എന്നാ സുമ്മാവ..? ; പാനൂരിൽ തോട്ടിൽ കക്കൂസ് മാലിന്യമൊഴുക്കി കടന്നു കളഞ്ഞ മിനി ടാങ്കർ ലോറി കൃത്യമായ അന്വേഷണത്തിനൊടുവിൽ 3 മാസത്തിന് ശേഷം പിടികൂടി

പൊലീസ് എന്നാ സുമ്മാവ..? ; പാനൂരിൽ തോട്ടിൽ കക്കൂസ് മാലിന്യമൊഴുക്കി കടന്നു കളഞ്ഞ മിനി ടാങ്കർ ലോറി കൃത്യമായ അന്വേഷണത്തിനൊടുവിൽ  3 മാസത്തിന് ശേഷം  പിടികൂടി adimage
2026-04-24T17:34:00 | By Rajina Sandeep

പാനൂർ:  (www.panoornews.in0പാനൂരിൽ തോട്ടിൽ കക്കൂസ് മാലിന്യം തള്ളി കടന്നു കളഞ്ഞ ലോറി കൃത്യതയാർന്ന അന്വേഷണത്തിലൂടെ 3 മാസത്തിന് ശേഷം പൊലീസ് പിടികൂടി. ഇക്കഴിഞ്ഞ ജനുവരി 28 ന് പാനൂർ പാറാട്ടാണ് തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയത്. ലോറി പിടിച്ചെടുത്ത പൊലീസ് പ്രതികൾക്കെതിരെ കേസെടുത്തു.

ഇക്കഴിഞ്ഞ ജനുവരി 28 ന് അർദ്ധരാത്രിയിൽ പാറാട് റോഡിലെ കൃഷിവകുപ്പ് കാര്യാലയത്തിന് സമീപം പൊതു റോഡിനോട് ചേർന്ന് തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറി പാനൂർ പോലീസിന്റെ കൃത്യതയാർന്ന അന്വേഷണത്തിലൂടെ കണ്ടെത്തി. നിരന്തരം ഈ തോട്ടിൽ മാലിന്യം തള്ളുന്നതായ പ്രദേശവാസികളുടെ പരാതി ഉണ്ടായിരുന്നു.

എന്നാൽ വെള്ളമൊഴുകുന്ന തോട്ടിൽ മാലിന്യം തള്ളിയാൽ ഒഴുകിപ്പോകുന്ന അവസ്ഥയുണ്ടായിരുന്നു. ഇപ്പോൾ നീരൊഴുക്ക് വറ്റിയത് കാരണം കക്കൂസ് മാലിന്യം സ്ഥലത്ത് തന്നെ കെട്ടിക്കിടക്കുകയായിരുന്നു. പ്രദേശവാസിയായ സുധീർ മീത്തലിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിയപ്പോഴാണ് മൂവാറ്റുപുഴ സ്വദേശിയായ മുഹമ്മദ് ഖെയ്‌സ് എന്നയാളുടെ ഉടമസ്ഥതയിലുള്ള തായ KL 58 Z 6761 നമ്പർ ടാങ്കർ ലോറിയാണെന്ന് തിരിച്ചറിഞ്ഞത്.

പാനൂരിലെയും പരിസരപ്രദേശങ്ങളിലും സ്ഥാപിച്ച സിസിടിവികൾ ഓരോന്നും പരിശോധിച്ചാണ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടറായ കെ ബൈജുവിൻ്റെയും സിവിൽ പോലീസ് ഓഫീസർ വിജിലേഷിൻ്റെയും നേതൃത്വത്തിൽ ലോറി തിരിച്ചറിഞ്ഞത്. നിലവിൽ ഈ ലോറി കണ്ണൂർ സ്വദേശിയായ സമാനാണ് ഇത്തരം മാലിന്യം ശേഖരിക്കാനായി ഉപയോഗിക്കുന്നതെന്നും കണ്ടെത്തി.

കണ്ണൂർ സിറ്റി മൈതാനപ്പള്ളി ഭാഗത്തെ മുഹമ്മദ് ഫായിസ് എന്നയാളാണ് കക്കൂസ് മാലിന്യം കോട്ടിൽ തള്ളിയത്. വാഹനം തിരിച്ചറിഞ്ഞെങ്കിലും വില്പന നടത്തിയ യഥാർത്ഥ വാഹന ഉടമക്ക് നിലവിൽ വാഹനം ആരുടെ കൈവശമാണെന്ന് കൃത്യമായ അറിവില്ലായിരുന്നു.

അതിനാൽ വാഹനം എവിടെ എന്ന് കണ്ടെത്തുവാനും പോലീസ് ഏറെ പ്രയാസപ്പെട്ടു. പോലീസിന്റെ നിരന്തര അന്വേഷണങ്ങൾക്ക് ഒടുവിലാണ് എസ്.ഐ മുഹമ്മദ് ഷജീർ, എ.എസ്.ഐ നിവേദ് എന്നിവർ കണ്ണൂരിൽ വെച്ച് ഈ വാഹനം കണ്ടെത്തിയത്. ഉടൻ തന്നെ വാഹനം സ്റ്റേഷനിലേക്കെത്തിച്ചു. ഇത്തരത്തിൽ മാലിന്യം തള്ളിയ ലോറി കണ്ടു കെട്ടുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് പാനൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പി ആർ ശരത് പറഞ്ഞു.

Content Highlight: Mini tanker lorry that dumped toilet waste in Panur stream was caught after 3 months after thorough investigation

adimage adimage

Next TV

adimage
Related Stories
കേരളക്കരക്കും, ഇന്ത്യൻ കായിക ലോകത്തിനും  ഒരിക്കലും മറക്കാനാകാത്ത കായികതാരമാണ് വി.പി സത്യനെന്ന് പി.കെ പ്രവീൺ എം എൽ എ.

Jul 13, 2026 03:14 PM

കേരളക്കരക്കും, ഇന്ത്യൻ കായിക ലോകത്തിനും ഒരിക്കലും മറക്കാനാകാത്ത കായികതാരമാണ് വി.പി സത്യനെന്ന് പി.കെ പ്രവീൺ എം എൽ എ.

മേക്കുന്നിൽ വി.പി. സത്യന്റെ 20-ാം വാർഷിക അനുസ്മരണവും ഫുട്ബോൾ ടൂർണമെന്റും പി.കെ പ്രവീൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. യു. ഷറഫലി അനുസ്മരണ പ്രഭാഷണം...

Read More >>
ചമ്പാട് നാളെ ഒരേ മനസോടെ ഒന്നിച്ചിറങ്ങും; പ്രിയപ്പെട്ട ഷിനോജിനായി

Jul 4, 2026 02:17 PM

ചമ്പാട് നാളെ ഒരേ മനസോടെ ഒന്നിച്ചിറങ്ങും; പ്രിയപ്പെട്ട ഷിനോജിനായി

ചമ്പാട് നാളെ ഒരേ മനസോടെ ഒന്നിച്ചിറങ്ങും; പ്രിയപ്പെട്ട...

Read More >>
adimage
ചങ്കിലെ ചങ്കിടിപ്പാണ്  മെസ്സിയും, അർജന്റീനയും ; ചമ്പാട് ആരാധകർ ഉയർത്തിയത് ഒരൊന്നൊന്നര  ബോർഡ്

Jun 24, 2026 11:38 AM

ചങ്കിലെ ചങ്കിടിപ്പാണ് മെസ്സിയും, അർജന്റീനയും ; ചമ്പാട് ആരാധകർ ഉയർത്തിയത് ഒരൊന്നൊന്നര ബോർഡ്

മെസ്സിയും, അർജന്റീന,ചമ്പാട്,ആരാധകർ ഉയർത്തിയത് ഒരൊന്നൊന്നര ...

Read More >>
മംഗലം വേറെ, ജനാധിപത്യം വേറെ ; കന്നി വോട്ട് ആഘോഷമാക്കി  ചെറുപ്പറമ്പിലെ ഇരട്ട സഹോദരിമാരായ ജറാറയും, ജറീറയും

Apr 9, 2026 10:34 PM

മംഗലം വേറെ, ജനാധിപത്യം വേറെ ; കന്നി വോട്ട് ആഘോഷമാക്കി ചെറുപ്പറമ്പിലെ ഇരട്ട സഹോദരിമാരായ ജറാറയും, ജറീറയും

മംഗലം വേറെ, ജനാധിപത്യം വേറെ ; കന്നി വോട്ട് ആഘോഷമാക്കി ചെറുപ്പറമ്പിലെ ഇരട്ട സഹോദരിമാരായ ജറാറയും,...

Read More >>
adimage
Top Stories










News Roundup






adimage