#Thalassery Police #POCSO Case #Madrasa Teacher Arrest #Child Abuse
തലശ്ശേരി: ദർസ് പഠനം നടത്തി വന്നിരുന്ന 14 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മദ്രസ അധ്യാപകനെ ഡൽഹിയിൽ നിന്ന് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.മയ്യിൽ ചെക്കിക്കുളം പാലത്തുങ്കര സ്വദേശി കുഞ്ഞി അഹമ്മദ് തീയേണ്ടി വളപ്പിൽ (58) ആണ് പിടിയിലായത്.
കഴിഞ്ഞ മേയ് 15-ന് രാത്രി ദർസിൽ താമസിച്ച് പഠനം നടത്തി വന്നിരുന്ന 14 വയസ്സുകാരനെ പ്രതി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.
കുട്ടിയുടെ മാതാവിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതി ഒളിവിൽ പോവുകയായിരുന്നു. വീട്ടിലും ബന്ധുവീടുകളിലും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡിയുടെ നിർദേശപ്രകാരം തലശ്ശേരി എ.എസ്.പി. ഡോ. നന്ദഗോപന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ശക്തമാക്കി.
അന്വേഷണത്തിൽ പ്രതി ആദ്യം മംഗളൂരുവിലേക്കും പിന്നീട് മടിക്കേരിയിലും എരുമാടുമുൾപ്പെടെ വിവിധ സ്ഥലങ്ങളിലുമായി ഒളിവിൽ കഴിഞ്ഞതായി കണ്ടെത്തി. ശേഷം ജൂൺ 27-ന് ഡൽഹിയിലേക്ക് കടന്ന പ്രതി ഹസ്രത്ത് നിസാമുദ്ദീൻ ദർഗയ്ക്ക് സമീപം വേഷംമാറി താമസിച്ച് വരികയായിരുന്നു.
ഡൽഹിയിലെത്തിയ അന്വേഷണ സംഘം സി.സി.ടി.വി. ദൃശ്യങ്ങളും രഹസ്യവിവരങ്ങളും ശേഖരിച്ച് പ്രതിയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും, ഡൽഹി പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയുമായിരുന്നു.
Content Highlight: Thalassery Police Arrest POCSO Accused Madrasa Teacher From Delhi
#Thalassery Police #POCSO Case #Madrasa Teacher Arrest #Child Abuse













































