പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ റിമാൻഡിൽ ; പ്രായപൂർത്തിയാകാത്തപ്പോഴും സമാനകൃത്യത്തിൽ ഉൾപ്പെട്ടു.
adimage

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ റിമാൻഡിൽ ; പ്രായപൂർത്തിയാകാത്തപ്പോഴും സമാനകൃത്യത്തിൽ ഉൾപ്പെട്ടു.

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ റിമാൻഡിൽ ; പ്രായപൂർത്തിയാകാത്തപ്പോഴും സമാനകൃത്യത്തിൽ ഉൾപ്പെട്ടു. adimage
2026-03-25T12:53:00 | By Rajina Sandeep

(www.panoornews.in)പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ പിടിയില്‍. തരിയോട്, കാവുംമന്ദം, കോമത്തൊടി വീട്ടില്‍ യദു കൃഷ്ണ(18)യെയാണ് വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്‍സ്റ്റഗ്രാം, ടെലഗ്രാം അക്കൗണ്ടുകള്‍ വഴിയാണ് യുവാവ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മുമ്പ് ഇതേ കുറ്റത്തിന് ഇയാള്‍ പിടിയിലാകുകയും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തിരുന്നെങ്കിലും വീണ്ടും കുറ്റം ആവര്‍ത്തിക്കുകയായിരുന്നു.

2025 ഒക്‌ടോബറിലാണ് തന്റെയും കൂട്ടുകാരികളുടെയും ചിത്രങ്ങള്‍ മോശമായ രീതിയില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ടെന്ന പെണ്‍കുട്ടിയുടെ ആദ്യ പരാതി വയനാട് സൈബര്‍ പോലീസിന് ലഭിക്കുന്നത്.

പരാതി പ്രകാരം അന്വേഷണം തുടങ്ങിയ പോലീസ് 'മുണ്ടേരി തിങ്ങ്‌സ്' എന്ന അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തുകയും അക്കൗണ്ട് ഉപയോഗിച്ചിരുന്നത് യദു കൃഷ്ണയാണെന്നും കണ്ടെത്തി.

എന്നാല്‍, യദുവിന് അന്ന് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ കുറ്റകൃത്യം ആവർത്തിക്കരുതെന്ന് താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ 2026 മാർച്ചിൽ കുറ്റകൃത്യം ആവര്‍ത്തിക്കുകയും ഇയാള്‍ക്കെതിരെ പരാതി ലഭിക്കുകയുമായിരുന്നു.

മറ്റു രണ്ട് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വഴിയും ടെലഗ്രാം അക്കൗണ്ടുകള്‍ വഴിയുമാണ് വീണ്ടും ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. അച്ഛന്റെ പേരിലുള്ള ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് ഇയാള്‍ അക്കൗണ്ടുകള്‍ തുടങ്ങിയത്. സൈബർ ക്രൈം സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ സി.ആർ രാജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Content Highlight: An 18-year-old man who morphed images of girls and circulated them on social media has been remanded; he was involved in the same act when he was a minor.

adimage adimage

Next TV

adimage
Related Stories
ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ': ജൂലൈ 18ന് ശ്രീകണ്ഠപുരത്ത് 4000 പേർ അണിനിരക്കുന്ന മഹാറാലി

Jul 16, 2026 03:24 PM

ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ': ജൂലൈ 18ന് ശ്രീകണ്ഠപുരത്ത് 4000 പേർ അണിനിരക്കുന്ന മഹാറാലി

ജൂലൈ 18ന് ശ്രീകണ്ഠപുരത്ത് 'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ ക്യാമ്പയിൻ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 4000 പേർ പങ്കെടുക്കുന്ന...

Read More >>
വ്യാപാരികളേ ജാഗ്രതൈ ; ചമ്പാട് പട്ടാപ്പകൽ സാധനം വാങ്ങാനെന്ന വ്യാജേന വ്യാപാരിയെ കബളിപ്പിച്ച് ബൈക്ക് യാത്രികൻ പണം കവർന്നു.

Jul 16, 2026 03:00 PM

വ്യാപാരികളേ ജാഗ്രതൈ ; ചമ്പാട് പട്ടാപ്പകൽ സാധനം വാങ്ങാനെന്ന വ്യാജേന വ്യാപാരിയെ കബളിപ്പിച്ച് ബൈക്ക് യാത്രികൻ പണം കവർന്നു.

ചമ്പാട് കീർത്തി സ്റ്റോറിൽ പട്ടാപ്പകൽ കവർച്ച. സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവ് വ്യാപാരിയുടെ 2500 രൂപ തട്ടിയെടുത്തു. പാനൂർ പോലീസ് അന്വേഷണം...

Read More >>
ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഭാ​ഗ്യക്കുറി വകുപ്പ് ; തിരുവോണം ബംപർ ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപന തിങ്കളാഴ്ച മുതൽ

Jul 16, 2026 02:20 PM

ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഭാ​ഗ്യക്കുറി വകുപ്പ് ; തിരുവോണം ബംപർ ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപന തിങ്കളാഴ്ച മുതൽ

തിരുവോണം ബംപർ ഭാഗ്യക്കുറി പുറത്തിറക്കി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന 30 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില 500 രൂപ. സെപ്റ്റംബർ 26ന്...

Read More >>
adimage
ട്രെയിനിൽ പരിചയം നടിച്ച് മൊബൈൽ മോഷ്ടിച്ച പ്രതി കണ്ണൂരിൽ അറസ്റ്റിൽ

Jul 16, 2026 01:46 PM

ട്രെയിനിൽ പരിചയം നടിച്ച് മൊബൈൽ മോഷ്ടിച്ച പ്രതി കണ്ണൂരിൽ അറസ്റ്റിൽ

ട്രെയിനിൽ പരിചയം നടിച്ച് കാസർഗോഡ് സ്വദേശിയുടെ മൊബൈൽ കവർന്ന പഴയങ്ങാടി സ്വദേശി കണ്ണൂർ റെയിൽവേ പോലീസിന്റെ പിടിയിൽ. കൺട്രോൾ റൂമിന്റെ സഹായത്തോടെയാണ്...

Read More >>
തൊട്ടിൽപ്പാലത്ത് യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 16, 2026 12:47 PM

തൊട്ടിൽപ്പാലത്ത് യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൊട്ടിൽപ്പാലം വണ്ണാത്തിച്ചിറ പീടികപ്പാറയിൽ 24 വയസുള്ള നമീഷിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊട്ടിൽപ്പാലം പോലീസ് കേസെടുത്ത്...

Read More >>
വടകരയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരിക്ക്

Jul 16, 2026 12:28 PM

വടകരയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരിക്ക്

വടകര കോട്ടപ്പള്ളിക്ക് സമീപം തുമ്പോളിമുക്കിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ സജീന്ദ്രൻ മരിച്ചു. തിരുവള്ളൂർ സ്വദേശിയാണ്. രണ്ട് യാത്രക്കാർക്ക് ...

Read More >>
adimage
Top Stories

News Roundup

GCC News

adimage