യു.ഡി.എഫ് അനുകൂല സംഘടന ഡി.ഐ.ജിയെയും, കലക്ടറെയും കണ്ടു ; സർക്കാർ ഓഫീസുകളിൽ മാറ്റം അതിവേഗത്തിൽ
adimage

യു.ഡി.എഫ് അനുകൂല സംഘടന ഡി.ഐ.ജിയെയും, കലക്ടറെയും കണ്ടു ; സർക്കാർ ഓഫീസുകളിൽ മാറ്റം അതിവേഗത്തിൽ

യു.ഡി.എഫ് അനുകൂല സംഘടന ഡി.ഐ.ജിയെയും, കലക്ടറെയും കണ്ടു ; സർക്കാർ ഓഫീസുകളിൽ മാറ്റം അതിവേഗത്തിൽ adimage
2026-05-07T11:07:00 | By Rajina Sandeep

(www.panoornews.in)കലക്ടറടക്കമുള്ള സർക്കാർ ഓഫീസുകളിലും ഡി.ഐ.ജി - എസ്.പി ഓഫീസുകളടക്കമുള്ള പോലീസ് ഓഫീസുകളിലും ഉടൻ മാറ്റം വരുത്തുമെന്ന് ഉറപ്പായി.. ഇന്നലെ തന്നെ എൻ.ജി.ഒ അസോസിയേഷൻ ജില്ലാ ഭാരവാഹികൾ ഡി.ഐ.ജിയെയും ജില്ലാ കലക്ടറെയും കണ്ട് ആവശ്യമുന്നയിച്ചു. പോലീസിൽ എല്ലാ സ്റ്റേഷനിലെയും ഡി.എച്ച്.ക്യുയിലെയും എ.ആർ ക്യാമ്പിലെയും ഡ്യൂട്ടി ഡീറ്റലിംഗ് സ്റ്റാഫിനെ മാറ്റിയെങ്കിലും സ്റ്റേഷനുകളിലെ പി.ആർ.ഒ അടക്കമുള്ള പ്രധാന പോസ്റ്റുകളിൽ ഉടൻ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് കൂടി തിരഞ്ഞെടുപ്പ് ഡ്യൂട്ടി നിലവിലുള്ളതിനാൽ നാളെക്ക് ശേഷമാണ് മാറ്റമുണ്ടാവുക.

കഴിഞ്ഞ പത്ത് വർഷം പ്രധാന തസ്‌തികയിൽ നിന്ന് മാറ്റപ്പെട്ട എൻ.ജി.ഒ അസോസിയേഷൻ പ്രവർത്തകരെ അവർക്ക് ഇഷ്‌ടപ്പെട്ട സ്ഥലത്തേക്ക് ഉടൻ മാറ്റും. റവന്യു വകുപ്പിൽ സമൂലമാറ്റം ഉടൻ ഉണ്ടാകും.


ജില്ലാ കലക്ടറെയാണ് ആദ്യം മാറ്റുക. സി.പി.എമ്മിൻ്റെ ഇഷ്ടപ്രകാരം പ്രവർത്തിച്ചതിൻറെ പേരിൽ കോൺഗ്രസിൻ്റെ ശത്രുപക്ഷത്തിലെ പ്രധാന ഉദ്യോഗസ്ഥൻ ജില്ലാ കലക്ടറാണ്. തഹസിൽദാർമാരെ മാറ്റാൻ ചില സാങ്കേതിക തടസം നിലവിലുണ്ട്. സെൻസസ് പൂർത്തിയാക്കുന്നതു വരെ തഹസിൽദാർമാരെ മാറ്റരുതെന്ന് കേന്ദ്രസർക്കാർ ഉത്തരവ് നിലവിലുണ്ട്. ഇത് മറികടന്ന് വേണം തഹസിൽദാർമാരെ നിയമിക്കാൻ. പത്ത് വർഷം എൻ.ജി.ഒ അസോസിയേഷൻ്റെ പ്രധാന ഭാരവാഹിയായി പ്രവർത്തിച്ചു സാബുവാണ് തളിപ്പറമ്പിൽ തഹസിൽദാർ ആയി നിയമിക്കപ്പെടുക.


ഓരോ വകുപ്പിലും വരുത്തേണ്ട മാറ്റങ്ങളുടെ ലിസ്റ്റ് ഇതിനകം തയ്യാറാക്കി കഴിഞ്ഞു. ഇത് പ്രകാരം മാറ്റത്തിന് വകുപ്പ് തലവന്മാർ തയ്യാറായില്ലെങ്കിൽ ഇവരെ കൂടി മാറ്റി ഉത്തരവ് പ്രാബല്യ ത്തിൽ വരുത്താനാണ് യു. ഡി.എഫ് തീരുമാനം.

Content Highlight: Pro-UDF organization meets DIG and Collector; Changes in government offices are happening rapidly

adimage adimage

Next TV

adimage
Related Stories
കണ്ണൂർ കുടിയാന്മലയിൽ അതിഥി തൊഴിലാളി കൊലപാതകം: സഹോദരി ഭർത്താവ് കസ്റ്റഡിയിൽ

Jul 15, 2026 04:54 PM

കണ്ണൂർ കുടിയാന്മലയിൽ അതിഥി തൊഴിലാളി കൊലപാതകം: സഹോദരി ഭർത്താവ് കസ്റ്റഡിയിൽ

കണ്ണൂർ കുടിയാന്മലയിൽ അസം സ്വദേശിയായ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു. സഹോദരി ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുടുംബ തർക്കമാണ് കൊലപാതകത്തിന്...

Read More >>
ലിറ്റിൽ കൈറ്റ്സ് അവാർഡ് ; തുടർച്ചയായ രണ്ടാം തവണയും മിന്നും  നേട്ടവുമായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ

Jul 15, 2026 04:24 PM

ലിറ്റിൽ കൈറ്റ്സ് അവാർഡ് ; തുടർച്ചയായ രണ്ടാം തവണയും മിന്നും നേട്ടവുമായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ

കണ്ണൂർ ജില്ലയിൽ തുടർച്ചയായ രണ്ടാം തവണയും ലിറ്റിൽ കൈറ്റ്സ് അവാർഡ് നേടി മൊകേരി രാജീവ് ഗാന്ധി എച്ച്എസ്എസ്. ജില്ലയിലെ മൂന്നാമത്തെ മികച്ച യൂണിറ്റ്....

Read More >>
മട്ടന്നൂരിൽ KGCE പരീക്ഷയിൽ ഹൈടെക് കോപ്പിയടി: മൊബൈൽ ഉപയോഗിച്ച യുവാവ് അറസ്റ്റിൽ, അധ്യാപകനെ തേടി അന്വേഷണം

Jul 15, 2026 02:35 PM

മട്ടന്നൂരിൽ KGCE പരീക്ഷയിൽ ഹൈടെക് കോപ്പിയടി: മൊബൈൽ ഉപയോഗിച്ച യുവാവ് അറസ്റ്റിൽ, അധ്യാപകനെ തേടി അന്വേഷണം

മട്ടന്നൂർ പോളിടെക്നിക് കോളേജിൽ KGCE പരീക്ഷയിൽ മൊബൈൽ ഉപയോഗിച്ച് കോപ്പിയടിച്ച കേസിൽ കാസർകോട് സ്വദേശി അറസ്റ്റിൽ. വാട്‌സ്ആപ്പ് വഴി ഉത്തരം നൽകിയ...

Read More >>
adimage
കതിരൂരിൽ കാട്ടുപന്നിയുടെ ആക്രമണം: 77 കാരിക്ക് കുത്തേറ്റ് പരിക്ക്

Jul 15, 2026 01:17 PM

കതിരൂരിൽ കാട്ടുപന്നിയുടെ ആക്രമണം: 77 കാരിക്ക് കുത്തേറ്റ് പരിക്ക്

കതിരൂർ പുല്യോട് കൂർമ്പക്കാവിന് സമീപം കാട്ടുപന്നിയുടെ കുത്തേറ്റ് 77 കാരി ശാന്തക്ക് പരിക്ക്. തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ. പ്രദേശത്ത്...

Read More >>
കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ  മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 15, 2026 01:08 PM

കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇക്കഴിഞ്ഞ 10 മുതൽ കാണാതായ പെരിങ്ങത്തൂർ സ്വദേശിനി മുംതാസിനെ (50) മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം പോലീസ് അന്വേഷണം...

Read More >>
പാനൂർ തയ്യുള്ളതിൽ പ്രേമൻ നിര്യാതനായി

Jul 15, 2026 08:22 AM

പാനൂർ തയ്യുള്ളതിൽ പ്രേമൻ നിര്യാതനായി

പാനൂർ സുമംഗലി ഓഡിറ്റോറിയത്തിന് സമീപം തയ്യുള്ളതിൽ പ്രേമൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക്...

Read More >>
adimage
Top Stories










News Roundup






Entertainment News





adimage