കോപ്പാലത്തെ കമ്പിപ്പാലം നാട്ടുകാരുടെ ഐക്യത്തിന്റെയും, കൂട്ടായ്മയുടെയും പ്രതീകം ; 15 വർഷത്തെ പാലത്തിന്റെ ആയുസ് 46 വർഷമാക്കി നീട്ടിയെടുത്ത് നാട്ടുകാർ
adimage

കോപ്പാലത്തെ കമ്പിപ്പാലം നാട്ടുകാരുടെ ഐക്യത്തിന്റെയും, കൂട്ടായ്മയുടെയും പ്രതീകം ; 15 വർഷത്തെ പാലത്തിന്റെ ആയുസ് 46 വർഷമാക്കി നീട്ടിയെടുത്ത് നാട്ടുകാർ

കോപ്പാലത്തെ കമ്പിപ്പാലം നാട്ടുകാരുടെ ഐക്യത്തിന്റെയും, കൂട്ടായ്മയുടെയും പ്രതീകം ; 15 വർഷത്തെ പാലത്തിന്റെ ആയുസ് 46 വർഷമാക്കി നീട്ടിയെടുത്ത് നാട്ടുകാർ adimage
2026-05-09T16:47:00 | By Rajina Sandeep

പാനൂർ :  (www.panoornews.in)46 വർഷം പിന്നിട്ട് ഇന്നും ജനജീവിതത്തിന്റെ നാഡിയായി കോപ്പാലത്തെ കമ്പിപ്പാലം.കതിരൂർ പഞ്ചായത്തിലെ പൊന്ന്യം പ്രദേശത്തെയും മാഹിയുടെ ഭാഗമായ പന്തക്കലിനെയും ബന്ധിപ്പിക്കുന്ന പൊന്ന്യം പുഴയിലെ ചരിത്രപ്രസിദ്ധമായ കമ്പിപ്പാലം ഞായറാഴ്ച അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. രാവിലെ 6 മണി മുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ പാലത്തിലൂടെ യാത്ര നിരോധിച്ചതായി പാലം കമ്മിറ്റി അറിയിച്ചു.

പൊന്ന്യത്തെയും പന്തക്കലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ കമ്പിപ്പാലം 1980-ലാണ് നിർമ്മിച്ചത്. അന്നത്തെ സാഹചര്യത്തിൽ വെറും 15 വർഷം മാത്രമാണ് പാലത്തിന് കാലാവധി നിർദ്ദേശിച്ചിരുന്നത്. എന്നാൽ കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ച് ഇന്ന് 46-ാം വയസ്സിലേക്കും ഈ പാലം നാട്ടുകാരുടെ ആശ്രയമായി തുടരുകയാണ്.

പാലത്തിന്റെ ആയുസ് നീട്ടിയത് നാട്ടുകാരുടെ കൂട്ടായ പരിശ്രമവും ആത്മാർത്ഥതയുമാണ്. വർഷാവർഷം അറ്റകുറ്റപ്പണികൾ നടത്തിയും പെയിന്റ് അടിച്ചും സംരക്ഷിച്ചാണ് നാട്ടുകാർ പാലം നിലനിർത്തുന്നത്. ഇതിനാവശ്യമായ പണം കണ്ടെത്തുന്നതും നാട്ടുകാരിൽ നിന്ന് പിരിവെടുത്താണ്. ഒരു സർക്കാർ സഹായവും കാത്തുനിൽക്കാതെ ജനകീയ ഇടപെടലിലൂടെ പാലം സംരക്ഷിക്കുന്ന അപൂർവ മാതൃക കൂടിയാണ് ഇത്.

ഓരോ വർഷവും കാലവർഷം തുടങ്ങും മുമ്പ്, മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് അറ്റകുറ്റപ്പണികൾക്കായി മാറ്റിവെക്കുന്നത്. അമ്പതിലധികം നാട്ടുകാർ ശ്രമദാനമായി എത്തി പാലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. പഴകിയ ഭാഗങ്ങൾ മാറ്റി സ്ഥാപിക്കൽ, കമ്പികൾ ബലപ്പെടുത്തൽ, പെയിന്റിംഗ് തുടങ്ങിയ ജോലികളാണ് പ്രധാനമായും നടത്തുക.

പ്രദേശത്തെ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് ദിവസേന ഈ കമ്പിപ്പാലം ആശ്രയിക്കുന്നത്. നോക്കിയാൽ കാണുന്ന ദൂരത്തിലേക്ക് ഏകദേശം മൂന്ന് കിലോമീറ്ററോളം വാഹനത്തിൽ ചുറ്റിവളഞ്ഞ് പോകേണ്ട അവസ്ഥയാണ് യാത്രക്കാർക്കുള്ളത്. അതുകൊണ്ടുതന്നെ നാട്ടുകാരുടെ ജീവിതത്തിൽ കമ്പിപ്പാലത്തിന് വലിയ പ്രാധാന്യമാണുള്ളത്.

പഴക്കമേറെയും അപകടഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിലും ജനങ്ങളുടെ ദൈനംദിന യാത്രയ്ക്ക് ഇന്നും ആശ്രയമായിരിക്കുന്ന കമ്പിപ്പാലം, നാട്ടുകാരുടെ ഐക്യത്തിന്റെയും കൂട്ടായ്മയുടെയും പ്രതീകമായി തുടരുകയാണ്.

Content Highlight: The wire bridge in Kopalam is a symbol of unity and togetherness of the locals; Locals extend the life of the 15-year bridge to 46 years

adimage adimage

Next TV

adimage
Related Stories
കണ്ണൂർ കുടിയാന്മലയിൽ അതിഥി തൊഴിലാളി കൊലപാതകം: സഹോദരി ഭർത്താവ് കസ്റ്റഡിയിൽ

Jul 15, 2026 04:54 PM

കണ്ണൂർ കുടിയാന്മലയിൽ അതിഥി തൊഴിലാളി കൊലപാതകം: സഹോദരി ഭർത്താവ് കസ്റ്റഡിയിൽ

കണ്ണൂർ കുടിയാന്മലയിൽ അസം സ്വദേശിയായ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു. സഹോദരി ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുടുംബ തർക്കമാണ് കൊലപാതകത്തിന്...

Read More >>
ലിറ്റിൽ കൈറ്റ്സ് അവാർഡ് ; തുടർച്ചയായ രണ്ടാം തവണയും മിന്നും  നേട്ടവുമായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ

Jul 15, 2026 04:24 PM

ലിറ്റിൽ കൈറ്റ്സ് അവാർഡ് ; തുടർച്ചയായ രണ്ടാം തവണയും മിന്നും നേട്ടവുമായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ

കണ്ണൂർ ജില്ലയിൽ തുടർച്ചയായ രണ്ടാം തവണയും ലിറ്റിൽ കൈറ്റ്സ് അവാർഡ് നേടി മൊകേരി രാജീവ് ഗാന്ധി എച്ച്എസ്എസ്. ജില്ലയിലെ മൂന്നാമത്തെ മികച്ച യൂണിറ്റ്....

Read More >>
മട്ടന്നൂരിൽ KGCE പരീക്ഷയിൽ ഹൈടെക് കോപ്പിയടി: മൊബൈൽ ഉപയോഗിച്ച യുവാവ് അറസ്റ്റിൽ, അധ്യാപകനെ തേടി അന്വേഷണം

Jul 15, 2026 02:35 PM

മട്ടന്നൂരിൽ KGCE പരീക്ഷയിൽ ഹൈടെക് കോപ്പിയടി: മൊബൈൽ ഉപയോഗിച്ച യുവാവ് അറസ്റ്റിൽ, അധ്യാപകനെ തേടി അന്വേഷണം

മട്ടന്നൂർ പോളിടെക്നിക് കോളേജിൽ KGCE പരീക്ഷയിൽ മൊബൈൽ ഉപയോഗിച്ച് കോപ്പിയടിച്ച കേസിൽ കാസർകോട് സ്വദേശി അറസ്റ്റിൽ. വാട്‌സ്ആപ്പ് വഴി ഉത്തരം നൽകിയ...

Read More >>
adimage
കതിരൂരിൽ കാട്ടുപന്നിയുടെ ആക്രമണം: 77 കാരിക്ക് കുത്തേറ്റ് പരിക്ക്

Jul 15, 2026 01:17 PM

കതിരൂരിൽ കാട്ടുപന്നിയുടെ ആക്രമണം: 77 കാരിക്ക് കുത്തേറ്റ് പരിക്ക്

കതിരൂർ പുല്യോട് കൂർമ്പക്കാവിന് സമീപം കാട്ടുപന്നിയുടെ കുത്തേറ്റ് 77 കാരി ശാന്തക്ക് പരിക്ക്. തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ. പ്രദേശത്ത്...

Read More >>
കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ  മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 15, 2026 01:08 PM

കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇക്കഴിഞ്ഞ 10 മുതൽ കാണാതായ പെരിങ്ങത്തൂർ സ്വദേശിനി മുംതാസിനെ (50) മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം പോലീസ് അന്വേഷണം...

Read More >>
പാനൂർ തയ്യുള്ളതിൽ പ്രേമൻ നിര്യാതനായി

Jul 15, 2026 08:22 AM

പാനൂർ തയ്യുള്ളതിൽ പ്രേമൻ നിര്യാതനായി

പാനൂർ സുമംഗലി ഓഡിറ്റോറിയത്തിന് സമീപം തയ്യുള്ളതിൽ പ്രേമൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക്...

Read More >>
adimage
Top Stories










News Roundup






Entertainment News





adimage