(www.panoornews.in0കൊടുക്കാനുള്ള പണത്തെ കുറിച്ച് സംസാരിക്കാനെന്നും പറഞ്ഞു യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. എടക്കോം കണാരംവയലിലെ പീടികയില്‍ വീട്ടില്‍ പി.എ.അഭിലാഷി(41)നാണ് മർദ്ദനമെറ്റത്.
കൂവേരി ആറാംവയല്‍ സ്വദേശികളായ ജിതിന്‍, രജീഷ്, രജിഷ, രജിഷയുടെ അച്ഛന്‍ എന്നിവരുടെ പേരിലാണ് കേസ്. ഏപ്രില്‍ 7 ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.


രജിഷക്ക് കൊടുക്കാനുള്ള പണത്തെക്കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ജിതിനും രജീഷും ചേര്‍ന്ന് കാറില്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കാറിനകത്ത് വെച്ച് ജിതിന്‍ കൈകൊണ്ടും സ്റ്റീല്‍വള കൊണ്ടും മര്‍ദ്ദിക്കുകയും ശേഷം കൂവേരിയില്‍ പ്രതികള്‍ പുതുതായി പണിയുന്ന വീട്ടിലേക്ക് എത്തിച്ച് നാലുപ്രതികളും ചേര്‍ന്ന് കല്ലും ചെരിപ്പും ഉപയോഗിച്ച് മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും അഭിലാഷിന്റെ എ ടി എം കാർഡും ഫോണും കുത്തിപ്പൊട്ടിച്ച് നാഷനഷ്ട്ടം വരുത്തുകയും ചെയ്തു. രജിഷ അഭിലാഷിന് കൊടുക്കാനുള്ള പണം നല്കാത്തതിനാൽ അഭിലാഷ് വക്കീൽ നോട്ടീസ് അയച്ചതാണ് സംഭവത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു.
Content Highlight: Dispute over money transaction in Kannur; Case filed against four people who kidnapped and assaulted a young man in a car














































