കായിക പരിശീലന രംഗത്ത് ശ്രദ്ധേയ നേട്ടവുമായി ചമ്പാട് കെ.സി.കെ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് ; 8 വിദ്യാർത്ഥികൾക്ക് വിവിധ സ്പോർട്സ് സ്കൂളുകളിൽ പ്രവേശനം
adimage

കായിക പരിശീലന രംഗത്ത് ശ്രദ്ധേയ നേട്ടവുമായി ചമ്പാട് കെ.സി.കെ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് ; 8 വിദ്യാർത്ഥികൾക്ക് വിവിധ സ്പോർട്സ് സ്കൂളുകളിൽ പ്രവേശനം

കായിക പരിശീലന രംഗത്ത് ശ്രദ്ധേയ നേട്ടവുമായി ചമ്പാട് കെ.സി.കെ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് ; 8 വിദ്യാർത്ഥികൾക്ക് വിവിധ സ്പോർട്സ് സ്കൂളുകളിൽ പ്രവേശനം adimage
2026-05-28T14:18:00 | By Rajina Sandeep
#Chembad #KCK Arts #Club #Sports Schools #Training

(www.panoornews.in)കേരള സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള വിവിധ സ്പോർട്സ് സ്കൂളുകളിലേക്ക് ക്ലബിൽ പരിശീലനം നേടിയ എട്ട് കുട്ടികൾക്ക് പ്രവേശനം ലഭിച്ചത് പ്രദേശത്തിന് അഭിമാന നേട്ടമായി. സ്ഥിരതയാർന്ന പരിശീലനവും കായിക മികവും കൊണ്ടാണ് വിദ്യാർത്ഥികൾ ഈ നേട്ടം സ്വന്തമാക്കിയത്.

അനയ് മംഗലശേരി, സി.പി അഭയ് ദേവ്, ഷഹാൻ, നിരഞ്ജ് എന്നിവർ തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്കൂളിലേക്കും, എസ്. നവൽകൃഷ്ണ, കെ.ഇ ധ്യാൻ കൃഷ്ണ, അൻവിൻ അജേഷ് എന്നിവർ കോട്ടയത്തെഗിരിദീപം സ്പോർട്സ് സ്കൂളിലേക്കും, യു. ദേവാംഗ് നടുവണ്ണൂർ സ്പോർട്സ് സ്കൂളിലേക്കുമാണ് പ്രവേശനം നേടിയത്. വിവിധ ഘട്ടങ്ങളിലായുള്ള കഠിനമായ തിരഞ്ഞെടുപ്പ് പരീക്ഷകൾ വിജയിച്ചാണ് കുട്ടികൾ സംസ്ഥാനതലത്തിലെ ഈ മികച്ച അവസരം സ്വന്തമാക്കിയത്.

ക്ലബിന്റെ നേതൃത്വത്തിൽ ചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിൽ അനുമോദന യോഗം സംഘടിപ്പിച്ചു. ക്ലബ് രക്ഷാധികാരിയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ടി. ഹരിദാസ് ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ നേട്ടം പ്രദേശത്തിന്റെ കായിക വളർച്ചയ്ക്ക് വലിയ പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികൾക്ക് ഉപഹാര സമർപ്പണവും നടത്തി.

ക്ലബ് പ്രസിഡണ്ട് കെ.കെ ദിജിൻ അധ്യക്ഷത വഹിച്ചു. കെ.സി.കെ വോളി അക്കാദമി കോച്ച് വി.എം പ്രമോദ് മുഖ്യാതിഥിയായി പങ്കെടുത്തു. കായികരംഗത്ത് ഉയരങ്ങൾ കീഴടക്കാൻ അച്ചടക്കവും സ്ഥിരമായ പരിശീലനവും അനിവാര്യമാണെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു.

യോഗത്തിൽ ക്ലബ് ഭാരവാഹികൾ, രക്ഷിതാക്കൾ, നാട്ടുകാർ, കായികപ്രേമികൾ തുടങ്ങിയവർ പങ്കെടുത്തു. ടി. അർജുൻ സ്വാഗതവും സി. ഷിബിൻ നന്ദിയും പറഞ്ഞു. സംസ്ഥാനതല സ്പോർട്സ് സ്കൂളുകളിലേക്ക് ഒരേ ക്ലബിൽ നിന്ന് എട്ട് കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടത് ചമ്പാടിന്റെ കായിക ചരിത്രത്തിലെ അഭിമാന നിമിഷമായാണ് വിലയിരുത്തപ്പെടുന്നത്.

Content Highlight: Chambad KCK Arts and Sports Club achieves remarkable achievement in the field of sports training; 8 students get admission in various sports schools

#Chembad #KCK Arts #Club #Sports Schools #Training

adimage adimage

Next TV

adimage
Related Stories
അനസ്തേഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് പയ്യന്നൂരിലെ  ഒന്നരവയസുകാരൻ  മരിച്ച സംഭവത്തിൽ  ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു ; കർശന നടപടിയെന്ന് മുന്നറിയിപ്പ്

Jul 14, 2026 03:24 PM

അനസ്തേഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് പയ്യന്നൂരിലെ ഒന്നരവയസുകാരൻ മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു ; കർശന നടപടിയെന്ന് മുന്നറിയിപ്പ്

പയ്യന്നൂരിൽ ഒന്നര വയസുകാരൻ ചികിത്സയ്ക്കിടെ മരിച്ചു. അനസ്തേഷ്യ നൽകിയ ഡോക്ടർക്കെതിരെ പോലീസ് കേസ്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ...

Read More >>
നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം കേന്ദ്ര പരിഗണയിൽ

Jul 14, 2026 03:04 PM

നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം കേന്ദ്ര പരിഗണയിൽ

മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണക്കേസ് സിബിഐ ഏറ്റെടുക്കുമോ? കേന്ദ്ര സർക്കാരിന് ശുപാർശ നൽകി. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് സംസ്ഥാന സർക്കാർ...

Read More >>
മാഹി പൂഴിത്തലയിലെ എസ് കെ ബി എസ് റോഡിൽ കടുത്ത വെള്ളക്കെട്ട്; ജനജീവിതം ദുരിതത്തിൽ, എം.എൽ.എക്ക് നിവേദനം

Jul 14, 2026 01:53 PM

മാഹി പൂഴിത്തലയിലെ എസ് കെ ബി എസ് റോഡിൽ കടുത്ത വെള്ളക്കെട്ട്; ജനജീവിതം ദുരിതത്തിൽ, എം.എൽ.എക്ക് നിവേദനം

മാഹി പൂഴിത്തല SKBS റോഡിൽ മഴയെ തുടർന്ന് രൂക്ഷമായ വെള്ളക്കെട്ട്. ഹോസ്പിറ്റൽ, സ്കൂൾ റോഡ് വെള്ളത്തിൽ. കലിമ സാംസ്കാരിക വേദി എം.എൽ.എക്ക് നിവേദനം...

Read More >>
adimage
കണ്ണൂരിൽ  4 കടകൾ കുത്തിത്തുറന്ന് മോഷണം; ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട 17കാരൻ പിടിയിൽ

Jul 14, 2026 12:36 PM

കണ്ണൂരിൽ 4 കടകൾ കുത്തിത്തുറന്ന് മോഷണം; ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട 17കാരൻ പിടിയിൽ

കണ്ണാടിപ്പറമ്പിൽ 4 കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ 17കാരനെ നാട്ടുകാർ പിടികൂടി. തലശ്ശേരി ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട പ്രതി. പോലീസ് റിമാൻഡ്...

Read More >>
സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമിച്ച കേസ്; കണ്ണൂരിൽ 2 യുവാക്കൾ റിമാൻഡിൽ, നിരവധി കേസുകൾ

Jul 14, 2026 11:49 AM

സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമിച്ച കേസ്; കണ്ണൂരിൽ 2 യുവാക്കൾ റിമാൻഡിൽ, നിരവധി കേസുകൾ

യുവതിയുടെ സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കളെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്ക് നിരവധി...

Read More >>
മരുന്നുകളും ഫ്ലൂയിഡുകളും വരാന്തയിൽ കൂട്ടിയിട്ട് കണ്ണൂർ മെഡിക്കൽ കോളേജ്; രോഗികൾക്ക് ദുരിതം

Jul 14, 2026 11:42 AM

മരുന്നുകളും ഫ്ലൂയിഡുകളും വരാന്തയിൽ കൂട്ടിയിട്ട് കണ്ണൂർ മെഡിക്കൽ കോളേജ്; രോഗികൾക്ക് ദുരിതം

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഏഴാം നിലയിലെ വരാന്തയിൽ മരുന്നുകളും ഫ്ലൂയിഡുകളും അലക്ഷ്യമായി കൂട്ടിയിട്ടു. എലിയുടെയും ഇഴജീവികളുടെയും...

Read More >>
adimage
Top Stories

News Roundup

Entertainment News

adimage