(www.panoornews.in)അവധി കഴിഞ്ഞ് കുട്ടികൾ വരുന്ന ദിവസം സ്‌കൂളിലെ വാഹന ഷെഡിൽ തെരുവുനായ പ്രസവിച്ച് കിടക്കുന്നു..! അഞ്ചോളം നായക്കുട്ടികളുള്ളതി നാൽ തെരുവ് നായ യെ അവിടെ നിന്നും മാറ്റാനുമായില്ല.
ഒടുവിൽ സ്‌കൂളിന് അവധി നൽകി. തൃശ്ശൂർ ചൂണ്ടൽ ഗവൺമെൻ്റ് യുപി സ്‌കൂളിനാണ് ഇന്നത്തെ ഈ അപൂർവ അവധി. ആളുകൾ അടുക്കുമ്പോൾ അമ്മനായ കുരച്ചു ചാടുന്നതും ഭീഷണിയായി.
കഴിഞ്ഞ മാസം സ്‌കൂളിലേക്ക് വരികയായിരുന്ന വിദ്യാർത്ഥിയെ തെരുവ് നായ കടിച്ചിരുന്നു. കടിച്ച നായക്ക് പേ വിഷ ബാധയും സ്ഥിരീകരിച്ചിരുന്നു.
Content Highlight: Dog gives birth in vehicle shed; school closed













































