#Tara Church Committee #SKSSF
ചമ്പാട്:(www.panoornews.in)കഴിഞ്ഞ ദിവസം ചമ്പാട് വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് തിരക്കേറിയ റോഡിലെത്തിയ രണ്ട് വയസുകാരിക്ക് തുണയായ ഗ്യാസ് സിലിണ്ടർ വിൽപ്പനക്കാരൻ കെ.പി സത്യനെ
എസ്.കെ.എസ്.എസ്.എഫ് ചമ്പാട് താരാ ജംഗ്ഷൻ യൂണിറ്റും, താരാ ജുമാ മസ്ജിദ് കമ്മിറ്റിയും സംയുക്തമായി ആദരിച്ചു. താരാപള്ളിക്ക് മുന്നിൽ നടന്ന ചടങ്ങിൽ
മഹല്ല് വൈസ് പ്രസിഡണ്ട് ഇ. അഷ്റഫ് അധ്യക്ഷനായി.
താരാ ജുമാ മസ്ജിദ് ഖത്തീബ് അഷ്റഫ് ഉസ്താദ് ഉപഹാര സമർപ്പണം നടത്തി. റഫ്നാസ് ചമ്പാട്, സി.എം റൈസൽ, ടിഎം മൻസൂർ, വി.പി ഹമീദ്, യൂസഫ് മുണ്ടോൾ, ഗഫൂർ മൗലവി, അഹമ്മദ് മൗലവി, മൊയ്തു മൗലവി, പി.എം മിഷാൽ,വി.പി അഷ്വാക്ക്, ബി.പി അഫ്സൽ എന്നിവർ നേതൃത്വം നൽകി. കെ.പി സത്യൻ മറുപടി പറഞ്ഞു.



റഹീം ചമ്പാട് സ്വാഗതവും, ആഷിക്ക് പുഴക്കോൾ നന്ദിയും പറഞ്ഞു.
Content Highlight: Tara Church Committee and SKSSF pay tribute to Sathyan, who helped a two-year-old girl














































