വയനാട് ദുരന്തമുഖത്തേക്ക് രക്ഷാസേനക്കും, ആംബുലൻസുകൾക്കും അതിവേഗം എത്തിച്ചേരണം ; കോഴിക്കോട് മുതൽ കൽപ്പറ്റ വരെ അടിയന്തിര ഗതാഗതക്രമീകരണം
adimage

വയനാട് ദുരന്തമുഖത്തേക്ക് രക്ഷാസേനക്കും, ആംബുലൻസുകൾക്കും അതിവേഗം എത്തിച്ചേരണം ; കോഴിക്കോട് മുതൽ കൽപ്പറ്റ വരെ അടിയന്തിര ഗതാഗതക്രമീകരണം

വയനാട് ദുരന്തമുഖത്തേക്ക് രക്ഷാസേനക്കും, ആംബുലൻസുകൾക്കും അതിവേഗം എത്തിച്ചേരണം ; കോഴിക്കോട് മുതൽ കൽപ്പറ്റ വരെ അടിയന്തിര ഗതാഗതക്രമീകരണം adimage
2026-07-07T14:41:00 | By Rajina Sandeep
#Rescue teams #Ambulance #Wayanad #Kozhikode #Kalpetta. #Traffic arrangements

(www.panoornews.in)കള്ളാടി മണ്ണിടിച്ചൽ ഉണ്ടായ ദുരന്തമുഖത്തേക്ക് രക്ഷാസേനയ്ക്കും ആംബുലൻസുകൾക്കും അതിവേഗം എത്തിച്ചേരുന്നതിനായി കോഴിക്കോട് മുതൽ കൽപറ്റ വരെയുള്ള ദേശീയപാതയിൽ അടിയന്തര ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നു.പൊതുജനങ്ങൾ താഴെ പറയുന്ന കാര്യങ്ങൾ കർശനമായി പാലിക്കേണ്ടതാണ്:

വഴിമാറി നൽകുക: ആംബുലൻസുകൾക്കും മറ്റ് അടിയന്തര സേനാ വാഹനങ്ങൾക്കും തടസ്സമില്ലാതെ കടന്നുപോകാൻ റോഡിൽ പൂർണ്ണമായും വഴിയൊരുക്കുക.

യാത്രകൾ ഒഴിവാക്കുക: താമരശ്ശേരി ചുരത്തിൽ യാതൊരുവിധത്തിലുള്ള ഗതാഗതക്കുരുക്കും ഉണ്ടാകാതിരിക്കാൻ പൊതുജനങ്ങൾ പരമാവധി സഹകരിക്കുക. ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും നിലവിൽ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.

അതീവ ജാഗ്രത: ഈ റൂട്ടിലുള്ളവരും യാത്ര പ്ലാൻ ചെയ്തവരും അതീവ ജാഗ്രത പുലർത്തുകയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യുക.

അതേസമയം, കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിലിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. പ്രദേശത്ത് ഇന്ന് ഇന്നലെ മുതൽ കനത്ത മഴയാണ് പെയ്തത്.

അൽപ്പ സമയം മുമ്പാണ് പ്രദേശത്ത് മണ്ണിടിഞ്ഞത്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിൽ തൊഴിലാളികളാണ് അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക നിഗമനം.

കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ മനുഷ്യനിർമിതമാണെന്നും മണ്ണ് കൂട്ടിയിട്ട് കൊണ്ട് ഉണ്ടായ അപകടമാണെന്ന് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞിരുന്നു. അപകടം വിഷമിപ്പിക്കുന്നു. അപകട സ്ഥലത്ത് കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് എന്നും മന്ത്രി അറിയിച്ചു.

Content Highlight: Rescue teams and ambulances must reach the disaster site in Wayanad rapidly; emergency traffic arrangements implemented from Kozhikode to Kalpetta.

#Rescue teams #Ambulance #Wayanad #Kozhikode #Kalpetta. #Traffic arrangements

adimage adimage

Next TV

adimage
Related Stories
കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ

Jul 14, 2026 06:25 PM

കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ

കണ്ണൂർ ആയിക്കരയിൽ ലഹരിക്കടിമയായ യുവാവ് പണം നൽകാത്തതിൽ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ടു. കുടുംബം ഭീഷണി ഭയന്ന് മറ്റൊരു വീട്ടിൽ...

Read More >>
അനസ്തേഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് പയ്യന്നൂരിലെ  ഒന്നരവയസുകാരൻ  മരിച്ച സംഭവത്തിൽ  ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു ; കർശന നടപടിയെന്ന് മുന്നറിയിപ്പ്

Jul 14, 2026 03:24 PM

അനസ്തേഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് പയ്യന്നൂരിലെ ഒന്നരവയസുകാരൻ മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു ; കർശന നടപടിയെന്ന് മുന്നറിയിപ്പ്

പയ്യന്നൂരിൽ ഒന്നര വയസുകാരൻ ചികിത്സയ്ക്കിടെ മരിച്ചു. അനസ്തേഷ്യ നൽകിയ ഡോക്ടർക്കെതിരെ പോലീസ് കേസ്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ...

Read More >>
നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം കേന്ദ്ര പരിഗണയിൽ

Jul 14, 2026 03:04 PM

നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം കേന്ദ്ര പരിഗണയിൽ

മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണക്കേസ് സിബിഐ ഏറ്റെടുക്കുമോ? കേന്ദ്ര സർക്കാരിന് ശുപാർശ നൽകി. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് സംസ്ഥാന സർക്കാർ...

Read More >>
adimage
മാഹി പൂഴിത്തലയിലെ എസ് കെ ബി എസ് റോഡിൽ കടുത്ത വെള്ളക്കെട്ട്; ജനജീവിതം ദുരിതത്തിൽ, എം.എൽ.എക്ക് നിവേദനം

Jul 14, 2026 01:53 PM

മാഹി പൂഴിത്തലയിലെ എസ് കെ ബി എസ് റോഡിൽ കടുത്ത വെള്ളക്കെട്ട്; ജനജീവിതം ദുരിതത്തിൽ, എം.എൽ.എക്ക് നിവേദനം

മാഹി പൂഴിത്തല SKBS റോഡിൽ മഴയെ തുടർന്ന് രൂക്ഷമായ വെള്ളക്കെട്ട്. ഹോസ്പിറ്റൽ, സ്കൂൾ റോഡ് വെള്ളത്തിൽ. കലിമ സാംസ്കാരിക വേദി എം.എൽ.എക്ക് നിവേദനം...

Read More >>
കണ്ണൂരിൽ  4 കടകൾ കുത്തിത്തുറന്ന് മോഷണം; ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട 17കാരൻ പിടിയിൽ

Jul 14, 2026 12:36 PM

കണ്ണൂരിൽ 4 കടകൾ കുത്തിത്തുറന്ന് മോഷണം; ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട 17കാരൻ പിടിയിൽ

കണ്ണാടിപ്പറമ്പിൽ 4 കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ 17കാരനെ നാട്ടുകാർ പിടികൂടി. തലശ്ശേരി ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട പ്രതി. പോലീസ് റിമാൻഡ്...

Read More >>
സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമിച്ച കേസ്; കണ്ണൂരിൽ 2 യുവാക്കൾ റിമാൻഡിൽ, നിരവധി കേസുകൾ

Jul 14, 2026 11:49 AM

സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമിച്ച കേസ്; കണ്ണൂരിൽ 2 യുവാക്കൾ റിമാൻഡിൽ, നിരവധി കേസുകൾ

യുവതിയുടെ സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കളെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്ക് നിരവധി...

Read More >>
adimage
Top Stories

News Roundup

Entertainment News

adimage