#Murder case #BMS leader C.K. Ramachandran #Payyannur #Thalassery lawyer #. Premarajan #Appointed #Special Prosecutor.
(www.panoornews.in)പയ്യന്നൂരിലെബി.എം.എസ് നേതാവായിരുന്ന അന്നൂരിലെ സി.കെ രാമചന്ദ്രനെ (54) വധിച്ച കേസിൽ തലശേരിയിലെ പ്രമുഖ അഭിഭാഷകൻ പി. പ്രേമരാജനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു. കുന്നരു കാരന്താട്ടെ പ്രമുഖ സി.പി.എം നേതാവായിരുന്ന ധനരാജിനെ വെട്ടിക്കൊന്ന കേസിൽ പ്രതികൾക്ക് വേണ്ടി തളിപ്പറമ്പ അഡീ. സെഷൻസ് കോടതിയിൽ ഹാജരാകുന്നത് പ്രേമരാജനാണ്. തലശേരിയിലെ നിരവധി കൊലപാതക കേസുകളിലും ഹാജരായിട്ടുണ്ട്.
2016 ജൂലായ് 11നാണ് വെള്ളൂർ അന്നൂരിൽ ഭാര്യയും, മക്കളു മൊത്ത് വീട്ടിൽ കിടന്നുറങ്ങുക യായിരുന്ന രാമചന്ദ്രനെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തുകയും ഭാര്യ രജനിയെ മാനഹാനി വരുത്താൻ ശ്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്‌തുവെന്നാണ് കേസ്.
ഡി.വൈ.എഫ്.ഐ- സി.പി.എം നേതാക്കളും പ്രവർത്തകരുമായ അന്നൂരിലെ ടി.സി.വി നന്ദകുമാർ (37), കരിവെള്ളൂർ കുക്കാനത്തെ വി. റിജു (39), വെള്ളൂരിലെ പി. ഗിരീഷ് (47), പെരളം കൊഴുമ്മലിലെ കെ. റനീഷ് (43), പയ്യന്നൂർ മമ്പലത്തെ പി. ശ്രീജിത്ത് (41), കുക്കാനത്തെ കെ.പി പ്രശോഭ് (39), പെരളത്തെ സി.വി രഹിനേജ് (35), കാറമ്മലിലെ വി.കെ നിഷാദ് (36) എന്നിവരാണ് കേസിലെ പ്രതികൾ.
സുഹാസ് വധക്കേസ്, മുഴപ്പിലങ്ങാട്ടെ സൂരജ് വധക്കേസ് എന്നിവയിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി പ്രവർത്തിച്ചിട്ടുണ്ട്. സൂരജ് വധക്കേസിലെ



പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വാങ്ങിക്കൊടുത്തിട്ടുണ്ട്. തലശേരിയിൽ വിചാരണ നടക്കുന്ന മോഹനൻ വധക്കേസ്, അനീഷ് വധക്കേസ്, വിനോദ് വധക്കേസ്, കാസർക്കോട്ടെ സൈനുൽ ആബിദ് കേസ്, ക്രൈംബ്രാഞ്ച് അന്വേഷിച്ച പാലക്കാട്ടെ സുബൈർ വധക്കേസ് എന്നിവയിൽ ഹാജരാ വുന്നുണ്ട്.
കേന്ദ്ര സർക്കാരിന്റെ ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റി നുവേണ്ടി ഹാജരാവാറുണ്ട്. കാസർക്കോട് കൊടക്കാട് സ്വദേശിയാണ്.
രണ്ട് വർഷം മുമ്പ് രാമചന്ദ്രൻ്റെ ഭാര്യ രജനി സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണ മെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. 2025 ജൂലായിൽ ഈ കാര്യത്തിൽ തീരുമാനം എടുക്കണ മെന്ന് സർക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ പിണറായി സർക്കാർ അധികാരം ഒഴിയുന്നതുവരെ തീരുമാനം എടുക്കാതെ ഫയൽ തടഞ്ഞുവെക്കുകയായിരുന്നു.
പുതിയ സർക്കാർ അധികാരത്തിൽ ടർന്നാണ് വന്നതിനെത്തുടർന്നാണ് പ്രേമരാജനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത്.
Content Highlight: Murder case of BMS leader C.K. Ramachandran from Payyannur: Prominent Thalassery lawyer P. Premarajan appointed as Special Prosecutor.
#Murder case #BMS leader C.K. Ramachandran #Payyannur #Thalassery lawyer #. Premarajan #Appointed #Special Prosecutor.















































