#Fox attack #Chokli #Panchayath #Permission #Kill
(www.panoornews.in)ചൊക്ലിയിൽ അക്രമ കാരിയായി കുറുക്കനും ; കടിയേറ്റ് 2 സ്ത്രീകൾക്ക് പരിക്ക്. ചൊക്ലി ഗ്രാമപഞ്ചായത്തിലെ നിടുമ്പ്രം പ്രദേശത്ത് അക്രമകാരിയായ കുറുക്കന്റെ കടിയേറ്റ് കുന്നുമ്മൽ ദേവൂട്ടി, പുത്തൻപുരയിൽ നിഷ എന്നിവർക്കാണ് പരിക്കേറ്റത്.
ഇവർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. കൂടാതെ ഇല്ലിക്കൽ സുനിയുടെ പശുവിനേയും, പ്രദേശത്തുള്ള നായകളേയും കുറുക്കൻ അക്രമിച്ചിട്ടുണ്ട്.
ഇത് മൂലം പ്രദേശത്തെ ജനങ്ങളാകെ ഭീതിയിലാണ്. ഈ അക്രമകാരിയായ കുറുക്കനെ കൊല്ലുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡണ്ട് എൻ. അനൂപ് ജില്ലാ കലക്ടർക്കും, ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും കത്ത് നൽകി.
Content Highlight: Fox attacks in Chokli; 2 women injured after being bitten; Panchayat seeks permission to kill
#Fox attack #Chokli #Panchayath #Permission #Kill













































