#Stray Dog #Kopalam #Mooyikkara
(www.panoornews.in)കോപ്പാലം, മൂഴിക്കര ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായി .വിദ്യാർത്ഥിക്ക് വീട്ടുമുറ്റത്ത് വച്ച് കടിയേറ്റു
പി.എം.ശ്രീഐ.കെ. കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം തരം വിദ്യാർഥിക്ക് തെരുവുനായയുടെ കടിയേറ്റു. കോപ്പാലം ഉച്ചിട്ട ഭഗവതി ക്ഷേത്രത്തിന് സമീപത്തെ 'ജാസ്മിൻ' വില്ലയിലെ മുഹമ്മദ് ഫിശാലിനാണ് (13) നായയുടെ കടിയേറ്റത്.
രാവിലെ കുട്ടി സ്കൂളിൽ പോകാൻ വീട്ടിൽ നിന്നിറങ്ങവെ മുറ്റത്ത് വെച്ചാണ് നായ ആക്രമിച്ചത്. വിദ്യാർഥി ധരിച്ച യൂണിഫോം നായ കടിച്ചുകീറി. തലശ്ശേരി ജനറൽ ആസ്പത്രിയിൽ ചികിത്സ തേടി. കോപ്പാലം, മൂഴിക്കര ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്.
പ്രദേശങ്ങളിൽ തെരുവുനായകളുടെ ശല്യം വർദ്ധിച്ചതായി നാട്ടുകാർ പറയുന്നു. സ്കൂൾ വിദ്യാർഥികളും രാവിലെ ജോലിക്ക് പോകുന്നവരും നായകളുടെ ആക്രമണത്തെ ഭയന്ന് ജീവിക്കുകയാണ്. അടിയന്തരമായി പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ അധികൃതരോട് ആവശ്യപ്പെട്ടു
Content Highlight: Stray Dog Attack in Kopalam: Class 8 Student Bitten at Home
#Stray Dog #Kopalam #Mooyikkara














































